കാസര്‍കോട് സ്വദേശി ബംഗളൂരുവില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു..

ബംഗളൂരുവില്‍ കെട്ടിടത്തില്‍ നിന്ന് വീണ് കാസര്‍കോട് സ്വദേശി മരിച്ചു. കാസര്‍കോട് നീര്ച്ചാല് കന്യാപാടി ബിസ്മില്ല മന്‍സിലില്‍ അബ്ദുല്‍ ഷുക്കൂറിന്റെ മകന് മുഹമ്മദ് ഉനൈസ്(19) ആണ് മരിച്ചത്. കാടുഗോഡിയിലെ സ്വകാര്യ ലോഡ്ജ് കെട്ടിടത്തില്‍ നിന്നാണ് താഴേക്ക് വീണത്.
ഇന്നലെ രാവിലെയായിരുന്നു അപകടം നടന്നത്. ഗുരുതര പരുക്കേറ്റ ഉനൈസിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി വിക്ടോറിയ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണപ്പെടുകയായിരുന്നു.
രണ്ട് മാസത്തോളമായി രാജപ്പാളയ ഹൂഡിയില്‍ ഫാന്‍സി കടയില്‍ ജോലിചെയ്ത് വരികയായിരുന്നു. പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം വിക്ടോറിയ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം ചെയ്ത് എ.ഐ.കെ.എം.സി.സി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ശിഹാബ് തങ്ങള്‍ സെന്ററില്‍ അന്ത്യകര്‍മങ്ങള്‍ ചെയ്ത് നാട്ടിലേക്ക് കൊണ്ടുപോകും. മാതാവ്: സഫിയ. രണ്ട് സഹോദരങ്ങളുണ്ട്.
https://www.facebook.com/Malayalivartha

























