കണ്ടയ്നറിലെ ചാക്ക് പൊട്ടി...തീരം നിറയെ ആ വസ്തുക്കൾ കെമിക്കലെന്ന്പറഞ്ഞ് പേടിപ്പിച്ചവർ ഇതൊന്നും നീക്കം ചെയ്യാനില്ലേ...!

എംഎസ്.സി 3 കപ്പൽ മുങ്ങിയതിന് ശേഷം ജനങ്ങൾ ആശങ്കയിൽ. തൊട്ടാൽ പൊള്ളാൻ സാധ്യതയുള്ളതടക്കമുള്ള കെമിക്കൽ വസ്തുക്കളാണ് മുങ്ങിയതെന്നാണ് നിലവിൽ പുറത്ത് വന്നിരിക്കുന്ന സൂചന. ഇതോടെ മത്സ്യം വാങ്ങുന്നവരിൽ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഞങ്ങളുടെ കഞ്ഞികുടി മുട്ടിയെന്നാണ് തീരപ്രദേശത്തുകാർ പറയുന്നത്.
ഇന്ന് തിരുവനന്തപുരത്തെ തീരപ്രദേശങ്ങളിൽ കണ്ടയ്നർ അടിഞ്ഞപ്പോഴുള്ള കാഴ്ച്ചയിതാണ്.
രണ്ട് ദിവസങ്ങൾക്ക് മുമ്പ് വിഴിഞ്ഞത്തു നിന്നു വന്ന എംഎസ്സി എൽസി 3 കപ്പലാണ് കൊച്ചി തീരത്തിന് 38 നോട്ടിക്കൽ മൈൽ അകലെ മുങ്ങിയത്. കപ്പൽ മുങ്ങാനുള്ള കാരണം എന്താണ് എന്നത് ഇതുവരെ കണ്ടെത്താനായിട്ടില്ല. കാരണം മാനുഷിക പിഴവോ മോശം കാലാവസ്ഥയോ ആകാമെന്നും അതല്ലെങ്കിൽ ഇവയെല്ലാം ചേർന്നുണ്ടായതാകാമെന്നുമെല്ലാമുള്ള അഭിപ്രായങ്ങളാണ് ഉയരുന്നത്.
https://www.facebook.com/Malayalivartha

























