യൂറോപ്പിലെ മികച്ച ഗോളടിക്കാരനുള്ള സുവര്‍ണ പാദുകം റയല്‍ മാഡ്രിഡ് മുന്നേറ്റക്കാരന്‍ കിലിയന്‍ എംബാപ്പെയ്ക്ക്

യൂറോപ്പിലെ മികച്ച ഗോളടിക്കാരനുള്ള സുവര്‍ണ പാദുകം റയല്‍ മാഡ്രിഡ് മുന്നേറ്റക്കാരന്‍ കിലിയന്‍ എംബാപ്പെയ്ക്ക്. കളിജീവിതത്തില്‍ ആദ്യമായാണ് ഇരുപത്താറുകാരന്റെ നേട്ടം. സീസണില്‍ സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിനായി 31 ഗോളാണ് എംബാപ്പെ നേടിയത്. ഇതോടെ ലീഗിലെയും മികച്ച ഗോള്‍ വേട്ടക്കാരനുള്ള പുരസ്‌കാരവും ലഭ്യമായി.
ലീഗില്‍ റയലിന്റെ അവസാന മത്സരത്തില്‍ റയല്‍ സോസിഡാഡിനെതിരെ എംബാപ്പെ ഇരട്ടഗോളടിച്ചിരുന്നു.ഗോളെണ്ണത്തില്‍ പോര്‍ച്ചുഗല്‍ ക്ലബ് സ്പോര്‍ടിങ്ങിന്റെ വിക്ടര്‍ ഗ്യോകെറെസ് ആണ് മുന്നില്‍. എന്നാല്‍ പോയിന്റ് അടിസ്ഥാനത്തില്‍ സ്പോര്‍ടിങ് താരം രണ്ടാമതായി. ലിവര്‍പൂളിന്റെ മുഹമ്മദ് സലായാണ് (29) മൂന്നാമത്. യൂറോപ്പിലെ പ്രധാന ലീഗുകളായ പ്രീമിയര്‍ ലീഗ്, സ്പാനിഷ് ലീഗ്, ജര്‍മന്‍ ലീഗ്, ഇറ്റാലിയന്‍ ലീഗ്, ഫ്രഞ്ച് ലീഗ് എന്നിവയിലെ കളിക്കാര്‍ക്ക് ഓരോ ഗോളിനും രണ്ട് വീതം പോയിന്റാണ് ലഭിക്കുക.
ആറ് മുതല്‍ 22 സ്ഥാനങ്ങളിലുള്ള മറ്റ് ലീഗുകളില്‍ ഇത് 1.5 പോയിന്റാണ്. മികച്ച ഗോളടിക്കാരനുള്ള പുരസ്‌കാരം ലഭിക്കുന്ന മൂന്നാമത്തെ റയല്‍ താരമാണ് എംബാപ്പെ.
"
https://www.facebook.com/Malayalivartha


























