Widgets Magazine
28
May / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കനത്ത മഴയില്‍ കേരളം... അതിതീവ്രമഴ 3 ദിവസം കൂടി തുടരുമെന്ന് റിപ്പോര്‍ട്ട്; കേരളത്തില്‍ 9 നദികളില്‍ പ്രളയ മുന്നറിയിപ്പ്; മീനച്ചില്‍, കോരപ്പുഴ, അച്ചന്‍കോവില്‍, മണിമല നദികളില്‍ ഓറഞ്ച് അലര്‍ട്ട്


കടബാദ്ധ്യതയെ തുടര്‍ന്ന് വക്കത്ത് ഒരു കുടുംബത്തിലെ നാലു പേര്‍ ജീവനൊടുക്കി....


മാസപ്പിറവി ദൃശ്യമായില്ല...കേരളത്തില്‍ ബലി പെരുന്നാള്‍ ജൂണ്‍ ഏഴ് ശനിയാഴ്ച


ഗുജറാത്തിലെ വഡോദരയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ.. സോഫിയ ഖുറേഷിയുടെ മാതാപിതാക്കളായ താജ് മുഹമ്മദും ഹലീമ ഖുറേഷിയും ജനങ്ങൾക്കൊപ്പം മോദിയെ സ്വീകരിച്ചു..


ഇന്ത്യയിൽ സ്വർണ്ണ വില കുതിച്ചുയരുകയാണ്.. ഒരു പുതിയ പഠനം അനുസരിച്ച് അമൂല്യ ശേഖരം.. പതുക്കെ ഭൂമിക്ക് മുകളിലേക്ക് നീങ്ങുന്നുവെന്നാണ് അതിശയിപ്പിക്കുന്ന റിപ്പോർട്ടുകൾ...

ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് ചൊവ്വാഴ്ച ദക്ഷിണകൊറിയയിലെ ഗുമിയില്‍ തുടക്കം

27 MAY 2025 10:23 AM IST
മലയാളി വാര്‍ത്ത

ഏഷ്യന്‍  അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് ചൊവ്വാഴ്ച ദക്ഷിണകൊറിയയിലെ ഗുമിയില്‍ തുടക്കം. അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ 59 അംഗ ഇന്ത്യന്‍ സംഘമാണ് പങ്കെടുക്കുക.

മെഡല്‍പ്പട്ടികയില്‍ ആദ്യ മൂന്നു സ്ഥാനങ്ങളിലൊന്നാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ലോകചാമ്പ്യന്‍ഷിപ്പിന് യോഗ്യതനേടാനുള്ള അവസരംകൂടിയാണ് ഏഷ്യന്‍ മീറ്റ്. ജാവലിന്‍ ത്രോയിലെ ഒളിമ്പിക് ഇരട്ടമെഡല്‍ ജേതാവ് നീരജ് ചോപ്ര ഒഴികെയുള്ള മിക്ക പ്രമുഖതാരങ്ങളും ഇന്ത്യക്കായി മത്സരിക്കാനിറങ്ങുന്നുണ്ട്.

പാരീസ് ഒളിമ്പിക്സില്‍ നീരജിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി സ്വര്‍ണംനേടിയ പാകിസ്താന്റെ അര്‍ഷാദ് നദീം മീറ്റിനുണ്ട്. ഉയര്‍ന്നുവരുന്ന യുവതാരം സച്ചിന്‍ യാദവാണ് ജാവലിനില്‍ ഇന്ത്യയുടെ പോരാട്ടം നയിക്കുന്നത്. സ്റ്റീപ്പില്‍ ചേസിലാണ് ഇന്ത്യക്ക് ഏറെ പ്രതീക്ഷയുള്ളത്. പുരുഷന്മാരില്‍ ദേശീയറെക്കോഡുകാരന്‍ അവിനാഷ് സാബ്ലെ മികച്ചഫോമിലാണെന്നത് ശുഭസൂചനയാണ്.

പ്രധാന എതിരാളി ജപ്പാന്റെ റിയുജി മിയുര മത്സരിക്കാനില്ലെന്നതും അവിനാഷിന് അനുകൂലഘടകമാണ്. വനിതകളില്‍ നിലവിലെ ജേതാവായ പാരുള്‍ ചൗധരിയും ഇന്ത്യയുടെ ഉറച്ചപ്രതീക്ഷയാണ്. എന്നാല്‍, ഒളിമ്പിക് ചാമ്പ്യന്‍ ബഹ്റൈന്റെ വിന്‍ഫെഡ് യാവി പാരുളിന് കടുത്ത എതിരാളിയാവും.

ട്രിപ്പിള്‍ ജംപില്‍ ദേശീയ റെക്കോഡുകാരന്‍ തമിഴ്നാടിന്റെ പ്രവീണ്‍ ചിത്രവേലും മലയാളി താരം അബ്ദുള്ള അബൂബക്കറും ഇന്ത്യന്‍ പോരാട്ടം നയിക്കും. ഇരുവരും 17 മീറ്റര്‍ പിന്നിടുന്നവരാണ്. കൊച്ചിയിലെ ഫെഡറേഷന്‍ കപ്പില്‍ ചിത്രവേല്‍ 17.37 മീറ്ററില്‍ തന്റെതന്നെ ദേശീയറെക്കോഡിന് ഒപ്പമെത്തിയിരുന്നു. വനിതാ ലോങ് ജംപില്‍ സഹാലി സിങ്ങും മലയാളിയായ ആന്‍സി സോജനും മെഡല്‍പ്രതീക്ഷകളായിട്ടുള്ളവരാണ്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഴു മാസം നീണ്ടുനിന്ന പായ്വഞ്ചിയിലെ യാത്രക്കാണ് പരിസമാപ്തിയാകുന്നത്.  (11 minutes ago)

പുതിയ അപേക്ഷകര്‍ക്കും പാസ്‌പോര്‍ട്ട് പുതുക്കുന്നവര്‍ക്കും ഇനി ലഭിക്കുക...  (28 minutes ago)

കലഹം പതിവ്... മോഹനന്‍ വെള്ളമുണ്ടായിരുന്നു ഉടുത്തിരുന്നത്, മോഹനന്‍ വെള്ളമുണ്ട് ഉടുക്കാറില്ലെന്ന് അറിയാവുന്ന അയല്‍വാസികള്‍ക്കും ബന്ധുക്കള്‍ക്കും സംശയമായി....  (45 minutes ago)

അഫാനെ വെന്റിലേറ്ററിൽ നിന്ന് മാറ്റി; ആരോഗ്യ നിലയിൽ പുരോഗതി; അപകടനില പൂർണമായി തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ  (56 minutes ago)

കെഎം ബഷീര്‍ കൊലപാതക കേസ്  (58 minutes ago)

അഫാൻ കോമയിൽ..? കൈവിട്ട്‌ ഡോക്ടർമാർ നാവ് താഴ്ന്നു..!ശവംപോലെ.! അവൻ ചാവട്ടെയെന്ന്  (1 hour ago)

അഫാന് ഹൃദയാഘാതം.. വരാൻ സാധ്യത..! വെജിറ്റേറ്റീവ് സ്റ്റേറ്റിൽ ശവം പോലെ 48 മണിക്കൂർ നിർണ്ണായകം  (1 hour ago)

ടിക്കറ്റ് വില്‍പനയില്‍ ഇത്തവണയും പാലക്കാട് ജില്ലയാണ് മുന്നില്‍  (1 hour ago)

സേ പരീക്ഷ ഇന്ന് ആരംഭിക്കും  (1 hour ago)

അപേക്ഷകര്‍ക്ക് ട്രയല്‍ അലോട്ട് പരിശോധിക്കാനും തിരുത്താനും അവസരം....  (2 hours ago)

കനത്ത മഴയില്‍ കേരളം... അതിതീവ്രമഴ 3 ദിവസം കൂടി തുടരുമെന്ന് റിപ്പോര്‍ട്ട്; കേരളത്തില്‍ 9 നദികളില്‍ പ്രളയ മുന്നറിയിപ്പ്; മീനച്ചില്‍, കോരപ്പുഴ, അച്ചന്‍കോവില്‍, മണിമല നദികളില്‍ ഓറഞ്ച് അലര്‍ട്ട്  (2 hours ago)

ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് സ്വര്‍ണത്തുടക്കം...  (2 hours ago)

വിക്ഷേപണം നടത്തി 30 മിനിറ്റിനകം റോക്കറ്റുമായുള്ള ബന്ധം നഷ്ടപ്പെട്ടു...  (2 hours ago)

പതിമൂന്നുകാരനെ കണ്ടെത്തി...  (2 hours ago)

കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends