Widgets Magazine
28
May / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കനത്ത മഴയില്‍ കേരളം... അതിതീവ്രമഴ 3 ദിവസം കൂടി തുടരുമെന്ന് റിപ്പോര്‍ട്ട്; കേരളത്തില്‍ 9 നദികളില്‍ പ്രളയ മുന്നറിയിപ്പ്; മീനച്ചില്‍, കോരപ്പുഴ, അച്ചന്‍കോവില്‍, മണിമല നദികളില്‍ ഓറഞ്ച് അലര്‍ട്ട്


കടബാദ്ധ്യതയെ തുടര്‍ന്ന് വക്കത്ത് ഒരു കുടുംബത്തിലെ നാലു പേര്‍ ജീവനൊടുക്കി....


മാസപ്പിറവി ദൃശ്യമായില്ല...കേരളത്തില്‍ ബലി പെരുന്നാള്‍ ജൂണ്‍ ഏഴ് ശനിയാഴ്ച


ഗുജറാത്തിലെ വഡോദരയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ.. സോഫിയ ഖുറേഷിയുടെ മാതാപിതാക്കളായ താജ് മുഹമ്മദും ഹലീമ ഖുറേഷിയും ജനങ്ങൾക്കൊപ്പം മോദിയെ സ്വീകരിച്ചു..


ഇന്ത്യയിൽ സ്വർണ്ണ വില കുതിച്ചുയരുകയാണ്.. ഒരു പുതിയ പഠനം അനുസരിച്ച് അമൂല്യ ശേഖരം.. പതുക്കെ ഭൂമിക്ക് മുകളിലേക്ക് നീങ്ങുന്നുവെന്നാണ് അതിശയിപ്പിക്കുന്ന റിപ്പോർട്ടുകൾ...

അഫാൻ കോമയിൽ..? കൈവിട്ട്‌ ഡോക്ടർമാർ നാവ് താഴ്ന്നു..!ശവംപോലെ.! അവൻ ചാവട്ടെയെന്ന്

28 MAY 2025 10:07 AM IST
മലയാളി വാര്‍ത്ത

More Stories...

വാക്കു തര്‍ക്കത്തിനിടെ കൊലപാതകം... സ്ലാബില്‍ തലയിടിപ്പിച്ച് അച്ഛനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി മൊഴി നല്‍കിയതായി പോലീസ്

അഫാനെ വെന്റിലേറ്ററിൽ നിന്ന് മാറ്റി; ആരോഗ്യ നിലയിൽ പുരോഗതി; അപകടനില പൂർണമായി തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ

സിറാജ് ദിനപത്രബ്യൂറോ ചീഫ് കെഎം ബഷീര്‍ കൊലപാതക കേസ്... പാസ്‌പോര്‍ട്ട് പുതുക്കാന്‍ അനുമതി തേടി ശ്രീറാം,ഹര്‍ജിയില്‍ പോലീസ് റിപ്പോര്‍ട്ട് ഹാജരാക്കി, 29 ന് വാദം കേള്‍ക്കും

അഫാന് ഹൃദയാഘാതം.. വരാൻ സാധ്യത..! വെജിറ്റേറ്റീവ് സ്റ്റേറ്റിൽ ശവം പോലെ 48 മണിക്കൂർ നിർണ്ണായകം

സംസ്ഥാന വിഷു ബംപര്‍ ലോട്ടറി ടിക്കറ്റിന്റെ നറുക്കെടുപ്പ് ഇന്ന്

സെന്‍ട്രല്‍ ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച വെഞ്ഞാറമൂട് കൂട്ടക്കൊല പ്രതി അഫാന്റെ നില ഗുരുതരമായി തുടരുന്നു. ജീവന്‍ തിരിച്ചു കിട്ടിയാലും അഫാന്‍ കോമ സ്റ്റേജിലേക്ക് പോകാനുള്ള സാദ്ധ്യതയാണ് കൂടുതലെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു. നിലവില്‍ വെന്റിലേറ്ററിലാണ്. ഇന്നലെ ഡോക്ടര്‍മാര്‍ അഫാന്റെ പേര് വിളിച്ചപ്പോള്‍ കണ്ണുകള്‍ നേരിയ രീതിയില്‍ അനങ്ങിയതായി അധികൃതര്‍ പറഞ്ഞു. ചെറുതായി തിരിച്ചറിയുന്ന ലക്ഷണമാണിത്.എന്നാലും പൂര്‍ണമായി ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന് പറയാനാകില്ല.
ഞായറാഴ്ച രാവിലെ പതിനൊന്നോടെയാണ് ടോയ്‌ലെറ്റില്‍ മുണ്ടുപയോഗിച്ച് തൂങ്ങിയത്. തലച്ചോറിലേക്കുള്ള രക്തയോട്ടം വളരെയധികം നിലച്ചിട്ടുണ്ട്. രക്തയോട്ടം പോരാതെ കോശങ്ങളും നശിച്ചിട്ടുണ്ട്. ഇതുമൂലം തലച്ചോറില്‍ വലിയ രീതിയില്‍ ക്ഷതമേല്‍ക്കാം. കൃത്യമായ ഇടവേളകളില്‍ എം.ആര്‍.ഐ സ്‌കാനുകള്‍ എടുത്ത് പരിശോധിച്ചാല്‍ മാത്രമേ എത്രമാത്രം ക്ഷതം തലച്ചോറില്‍ സംഭവിച്ചെന്ന് അറിയാന്‍ സാധിക്കൂ.ഇതിന്റെ അടിസ്ഥാനത്തിലാണ് തുടര്‍ ചികിത്സ.മരുന്നിനോടും നേരിയ പ്രതികരണമാണ് ശരീരം കാണിക്കുന്നത്.      

നിലവില്‍ അഫാന്റെ തിരിച്ചുവരവിനെപ്പറ്റി ഉറപ്പിച്ച് ഒന്നും പറയാന്‍ സാധിക്കില്ലെന്നാണ് ഡോക്ടര്‍മാരുടെ വിശദീകരണം.അഫാന്റെ ശരീരത്തിന്റെ ഭാരം കാരണം തൂങ്ങിയപ്പോള്‍ത്തന്നെ നല്ല രീതിയില്‍ കഴുത്തിലെ കെട്ട് മുറുകിയിരുന്നതായാണ് നിഗമനം. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ അതീവസുരക്ഷയുള്ള യുടി ബ്ലോക്കിലെ സെല്ലിലായിരുന്നു പാര്‍പ്പിച്ചിരുന്നത്. ടി.വി കാണാനായി പുറത്തിറക്കിയപ്പോള്‍ ടോയ്‌ലെറ്റില്‍ പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. സമീപത്ത് അലക്കിയിട്ടിരുന്ന മുണ്ട് മറ്റുള്ളവരുടെ കണ്ണുവെട്ടിച്ച് കൈക്കലാക്കി. നിമിഷനേരംകൊണ്ട് കെട്ടിത്തൂങ്ങുകയായിരുന്നു.

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫ്വാൻ ജയിലിൽ ആത്മഹത്യ ശ്രമിച്ച സംഭവത്തിൽ ജീവനക്കാർക്ക് വെളിച്ച പട്ടിണി പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ റിപ്പോർട്ട് ജീവനക്കാരുടെ സംയോജിത ഇടപെടലാണ് പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞത് എന്നും ജയിൽ മേധാവിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു റിപ്പോർട്ട് പരിഗണിച്ച ശേഷം ആകും ജീവനക്കാർ ജീവനക്കാർക്കെതിരെ നടപടി വേണമോ വേണ്ടയോ എന്ന് അറിയുക മെഡിക്കൽ കോളേജ് ആശുപത്രി ചികിത്സ ഗുരുതരമായി തുടരുകയാണ് വെന്റിലേറ്ററിൽ കഴിയുന്ന നില അതീവഗുരുതരമാണ് ഡോക്ടർമാരുടെ വിലയിരുത്തൽ തൂങ്ങിമരിക്കാനുള്ള ശ്രമത്തിൽ കഴുത്തിലെ ഞരമ്പുകൾക്ക് മാരകമായി പരികരിച്ചിട്ടുണ്ട് ഇപ്പോൾ അവസ്ഥയിലാണ് സാധാരണ ജീവിതത്തിലേക്ക് തിരികെ എത്തിക്കാൻ ഡോക്ടർമാർ തീവ്രശ്രമം നടത്തുന്നുണ്ട് ഓർമ്മശക്തി തിരികെ ലഭിക്കാൻ ചികിത്സ തുടരേണ്ടി വരുമെന്നാണ് വിലയിരുത്തൽ ശാരീരികമായ മറ്റു ബുദ്ധിമുട്ടുകൾ ഉണ്ടാകും കുറ്റപത്രംസമർപ്പിച്ച വിചാരണ തുടങ്ങാൻ പ്രതിയുടെ സാന്നിധ്യം ആവശ്യമാണ് ഓർമ്മശക്തി നഷ്ടമായാൽ വിചാരണയും ബാധിക്കും കാര്യത്തിൽ മുമ്പ് ആത്മഹത്യ പ്രവണത പ്രകടിപ്പിച്ചിരുന്നതിനാൽ കർശനമായി നിരീക്ഷണമാണ് ഏർപ്പെടുത്തിയിരിക്കുന്നത് എന്നും അധികൃതർ പറയുന്നു പ്രത്യേക നിരീക്ഷണം വേണ്ടവരെ പാർപ്പിക്കുന്ന ബ്ലോക്കിലാണ് താമസിപ്പിച്ചിരിക്കുന്നത് ഒരു സെല്ലിൽ മറ്റൊരു തടവുകാരനും മാത്രമാണ് ഉണ്ടായിരുന്നത് നിരന്തരം നിരീക്ഷിച്ചു വിവരം നൽകണമെന്ന് സഹധർ നിർദ്ദേശവും നൽകിയിരുന്നു ഇതിനൊപ്പം ചുമതലയുള്ള ജീവനക്കാരനും അഫാന്റെ ഓരോ നീക്കവും നിരീക്ഷിക്കുന്നുണ്ടായിരുന്നു         എന്നാണ് അധികാര ചൂണ്ടിക്കാണിക്കുന്നത് ഇത്തരത്തിൽ തടവുകാരുടെ സഹായം തേടാൻ അനുവദിക്കുന്നുണ്ട് ഒപ്പം ഉണ്ടായിരുന്ന ആ ഫോൺ അയാൾ ഫോൺ ചെയ്യാൻ പോയപ്പോൾ ആണ് അഫാൻ ഉണക്കാൻ ഇട്ടിരുന്ന മുണ്ടമുറിയിൽ കയറി തൂങ്ങി മരിക്കാൻ ശ്രമിച്ച അപ്രതീക്ഷിത നീക്കം അപ്പോൾ തന്നെ കണ്ടെത്തിയെന്നും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കുമെന്നും ജയിൽ ജീവനക്കാർ പറയുന്നു ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ സംഭവത്തിന്റെ തീവ്രതയും വ്യാപ്തിയും പരിഗണിച്ചാണ് ജീവനക്കാർക്ക് ഉപയോഗിച്ച് സംഭവിച്ചു എന്ന് തീരുമാനിക്കുന്നത് എന്ന് ഉദ്യോഗസ്ഥർ പറയുന്നു സംഭവം ശ്രദ്ധയിൽപ്പെട്ടത് എങ്കിൽ ജീവനക്കാർക്ക് കടുത്ത വീഴ്ച സംഭവിച്ചതായി പരിഗണിക്കും കാര്യത്തിൽ പെട്ടെന്ന് തന്നെ വിഷയം കണ്ടെത്തി എന്നാണ് പറയുന്നത് രോഗത്തിൻറെ പിടിയിലായിരുന്നു രോഗത്തിന് ഡോക്ടർമാരെയും കണ്ടിരുന്നു ആത്മഹത്യ പ്രവണതയും കാത്തിരുന്നു അതിനാൽ സദാസമയവും ജയിൽ അധികൃതരുടെ നിരീക്ഷണത്തിനായിരുന്നു അപ്പൻ


കേസില്‍ ചാര്‍ജ് ഷീറ്റ് നല്‍കാനിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് പോലീസ് അഫാനെ ജയിലില്‍ എത്തി ചോദ്യം ചെയ്ത് കാണും. ഇതിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയില്ല. പോലീസിന് എന്തോ ഒളിപ്പിക്കാനുണ്ടെന്നും അഭിഭാഷകന്‍ ആരോപിക്കുന്നു. അഫാനെ ആശുപത്രിയില്‍ വെച്ചും കാണാന്‍ പോലീസ് അനുവദിക്കുന്നില്ല. അതീവ സുരക്ഷകളുള്ള ജയിലില്‍ അഫാന്‍ മുണ്ടില്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ചെന്നത് വിശ്വസിക്കാന്‍ കഴിയുന്നില്ല. ബന്ധുക്കള്‍ ആരും തന്നെ അഫാനെ സഹായിക്കാനില്ല. അങ്ങനെ ഉണ്ടായിരുന്നെങ്കില്‍ ഇത്ര പ്രശ്‌നങ്ങളില്ല. ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പിന് പരാതി നല്‍കിയിട്ടുണ്ടെന്നും അഭിഭാഷകന്‍ പറയുന്നു.ആഴ്ചയില്‍ ഒരു തവണ ഫോണ്‍ വിളിക്കാനുള്ള അവസരം ജയില്‍ പുള്ളികള്‍ക്ക് അനുവദിക്കുന്നുണ്ടെങ്കിലും അഫാന് ഈ സൗകര്യം അനുവദിച്ചിരുന്നില്ല. വക്കീല്‍ അല്ലാതെ ആരും സന്ദര്‍ശിക്കാനും എത്തിയിരുന്നില്ല. ജയിലിലായ ശേഷം രണ്ട് തവണ അഭിഭാഷകന്‍ അഫാനെ സന്ദര്‍ശിച്ചിരുന്നു. ഒരു മാസം മുന്‍പായിരുന്നു അവസാനം കണ്ടത്. അന്ന് വിശദമായി അഫാനുമായി സംസാരിച്ചിരുന്നു. ഈ സമയം ജാമ്യത്തിനായി അപേക്ഷിക്കണമെന്ന ആവശ്യം അഫാന്‍ പറഞ്ഞിരുന്നു. സമയം കഴിഞ്ഞതായി ജയില്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടും അഫാന്‍ ഏറെ നേരം നിര്‍ത്താതെ സംസാരിച്ചു. എന്നാല്‍ കേസില്‍ ജാമ്യം കിട്ടുന്നത് അസാധ്യമായ ഒന്നായിരുന്നതിനാല്‍ അപേക്ഷ നല്‍കിയില്ല.

ജയിലില്‍ അഫാനെ നിരീക്ഷിക്കാന്‍ ഒരു ജയില്‍പുള്ളിയുമുണ്ട്. ഇയാള്‍ സെല്ലില്‍ നിന്നും മാറിയ സമയത്താണ് അഫാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പോലീസ് പറയുന്നത്.പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ നില ഗുരുതരമായി തുടരുകയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഫാന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ഡോക്ടര്‍മാര്‍ അനുവദിച്ചാല്‍ അഫാന്റെ മൊഴി ഇന്ന് രേഖപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു. കൊലക്കേസില്‍ തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ യു ടി ബ്ലോക്കില്‍ കഴിയുന്ന അഫാന്‍ ഇന്നലെ രാവിലെ 11 മണി ഓടെയാണ് ശുചിമുറിയില്‍ ആത്മഹത്യാ ശ്രമം നടത്തിയത്. ഉണക്കാനിട്ടിരുന്ന മുണ്ട് ഉപയോഗിച്ചായിരുന്നു ആത്മഹത്യക്ക് ശ്രമിച്ചത്. വാതില്‍ തുറക്കാന്‍ വൈകിയതിനെ തുടര്‍ന്ന് ജയില്‍ വാര്‍ഡന്‍ ശുചിമുറിയുടെ വാതില്‍ ചവിട്ടി പൊളിച്ചു.         അഫാനെ തൂങ്ങി മരിക്കാന്‍ ശ്രമിച്ച നിലയില്‍ കണ്ടെത്തിയതോടെ വാര്‍ഡന്‍ ഉടന്‍ ജയില്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.പിതൃമാതാവ് സല്‍മാ ബീവിയെ കൊലപ്പെടുത്തിയ കേസില്‍ അഫാനെതിരെ അന്വേഷണ സംഘം കഴിഞ്ഞ ദിവസം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. തനിക്ക് തെറ്റ് പറ്റിയതാണെന്നും മാതാപിതാക്കളെ കാണണമെന്നും നേരത്തേ അഫാന്‍ ഉദ്യോഗസ്ഥരോട് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

ചോദ്യം ചെയ്യുന്ന സമയത്ത് ഉള്‍പ്പെടെ ആത്മഹത്യ ചെയ്യുമെന്ന് അഫാന്‍ വെളിപ്പെടുത്തിയതായും റിപോര്‍ട്ടുകളുണ്ടായിരുന്നു.ഫെബ്രുവരി 24നാണ് വെഞ്ഞാറമൂട്ടില്‍ പിതൃമാതാവ് സല്‍മാ ബീവി, പിതൃസഹോദരന്‍ ലത്വീഫ്, ഭാര്യ ശാഹിദ, സഹോദരന്‍ അഹ്സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെ അഫാന്‍ കൊലപ്പെടുത്തിയത്. രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു അഞ്ച് കൊലപാതകങ്ങളും ഉണ്ടായത്. മാതാവ് ഷെമിയെ ആക്രമിച്ചപ്പോള്‍ മരിച്ചെന്നായിരുന്നു അഫാന്‍ കരുതിയിരുന്നത്.'ജയിലിനുള്ളിലെ ജയില്‍' എന്നറിയപ്പെടുന്ന യുടി ബ്ലോക്കില്‍ അഫാനെക്കൂടാതെ പ്രത്യേക സുരക്ഷ ആവശ്യമുള്ള ഏതാനും കുറ്റവാളികളാണുള്ളത്. സെന്‍ട്രല്‍ ജയിലിനുള്ളില്‍ത്തന്നെ പ്രത്യേക മതില്‍ കെട്ടി വേര്‍തിരിച്ച ഇവിടെ 24 മണിക്കൂറും ജയില്‍വാര്‍ഡന്‍മാരുണ്ടാകും. അഫാന് ആത്മഹത്യാപ്രവണതയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കനത്തകാവലാണ് ഏര്‍പ്പെടുത്തിയിരുന്നത്. അഫാനെ നിരീക്ഷിക്കാന്‍ ഒരു തടവുകാരനെയും ഇവിടെ സ്ഥിരമായി നിയോഗിച്ചിരുന്നു. ഫോണ്‍വിളിക്കാനായി ഇയാള്‍ ഓഫീസിലേക്കുപോയ തക്കത്തിനായിരുന്നു അഫാന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. അതിനിടെ അഫാന്റെ ആത്മഹത്യ ശ്രമവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി പിതാവ് രംഗത്തു വന്നു. അഫാന്‍ ചെയ്തതിന്റെ ഫലം അഫാന്‍ തന്നെ അനുഭവിക്കട്ടെയെന്ന് പിതാവ് അബ്ദുല്‍ റഹിം പറഞ്ഞു. അവന്‍ ചെയ്തതിന്റെ ഫലം അവന്‍ തന്നെ അനുഭവിക്കട്ടെ.

അതില്‍ കൂടുതല്‍ മറ്റൊന്നും പറയാനില്ല. എന്താണ് ചെയ്തതെന്ന് അഫാന് കൃത്യമായി അറിയാമല്ലോ. അപ്പോള്‍ അനുഭവിക്കുക തന്നെ വേണം പിതാവ് പറഞ്ഞു.ഞായറാഴ്ച രാവിലെ പതിനൊന്നോടെയാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ശൗചാലയത്തിന്റെ മേല്‍ക്കൂരയില്‍ മുണ്ടുപയോഗിച്ച് അഫാന്‍ തൂങ്ങിയത്. അതിസുരക്ഷയുള്ള യുടി ബ്ലോക്കിലായിരുന്നു ഇയാളെ പാര്‍പ്പിച്ചിരുന്നത്. ഞായറാഴ്ച ടിവി കാണാനായി പുറത്തിറക്കിയപ്പോള്‍ ശൗചാലയത്തില്‍ പോകണമെന്ന് ജയിലധികൃതരോട് ആവശ്യപ്പെടുകയായിരുന്നു.         സമീപത്ത് അലക്കിയിട്ടിരുന്ന മുണ്ട് മറ്റുള്ളവരുടെ കണ്ണുവെട്ടിച്ച് കൈക്കലാക്കിയ ഇയാള്‍ നിമിഷനേരംകൊണ്ട് ശൗചാലയത്തില്‍ കയറി തൂങ്ങുകയായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. ശബ്ദംകേട്ടെത്തിയ വാര്‍ഡന്‍ ഉടന്‍തന്നെ ജയിലധികൃതരെ അറിയിച്ചു. അഫാനെ 11.20-ഓടെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. കഴുത്തില്‍ കുരുക്ക് മുറുകിയതിനാല്‍ ബോധം നശിച്ചിരുന്നു. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച ഇയാള്‍ക്ക് അടിയന്തരചികിത്സ നല്‍കി. അപസ്മാരലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്. മസ്തിഷ്‌കത്തിലേക്കെത്തുന്ന ഓക്‌സിജന്റെ അളവ് കുറയുന്നുണ്ട്.പിതൃമാതാവ് സല്‍മാബീവിയെ കൊലപ്പെടുത്തിയ കേസില്‍ അഫാനെതിരേ അന്വേഷണസംഘം വെള്ളിയാഴ്ചയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മറ്റുരണ്ട് കേസുകളില്‍ അടുത്തദിവസം കുറ്റപത്രം സമര്‍പ്പിക്കാനിരിക്കുകയായിരുന്നു.  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കലഹം പതിവ്... മോഹനന്‍ വെള്ളമുണ്ടായിരുന്നു ഉടുത്തിരുന്നത്, മോഹനന്‍ വെള്ളമുണ്ട് ഉടുക്കാറില്ലെന്ന് അറിയാവുന്ന അയല്‍വാസികള്‍ക്കും ബന്ധുക്കള്‍ക്കും സംശയമായി....  (18 minutes ago)

അഫാനെ വെന്റിലേറ്ററിൽ നിന്ന് മാറ്റി; ആരോഗ്യ നിലയിൽ പുരോഗതി; അപകടനില പൂർണമായി തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ  (29 minutes ago)

കെഎം ബഷീര്‍ കൊലപാതക കേസ്  (31 minutes ago)

അഫാൻ കോമയിൽ..? കൈവിട്ട്‌ ഡോക്ടർമാർ നാവ് താഴ്ന്നു..!ശവംപോലെ.! അവൻ ചാവട്ടെയെന്ന്  (52 minutes ago)

അഫാന് ഹൃദയാഘാതം.. വരാൻ സാധ്യത..! വെജിറ്റേറ്റീവ് സ്റ്റേറ്റിൽ ശവം പോലെ 48 മണിക്കൂർ നിർണ്ണായകം  (55 minutes ago)

ടിക്കറ്റ് വില്‍പനയില്‍ ഇത്തവണയും പാലക്കാട് ജില്ലയാണ് മുന്നില്‍  (58 minutes ago)

സേ പരീക്ഷ ഇന്ന് ആരംഭിക്കും  (1 hour ago)

അപേക്ഷകര്‍ക്ക് ട്രയല്‍ അലോട്ട് പരിശോധിക്കാനും തിരുത്താനും അവസരം....  (1 hour ago)

കനത്ത മഴയില്‍ കേരളം... അതിതീവ്രമഴ 3 ദിവസം കൂടി തുടരുമെന്ന് റിപ്പോര്‍ട്ട്; കേരളത്തില്‍ 9 നദികളില്‍ പ്രളയ മുന്നറിയിപ്പ്; മീനച്ചില്‍, കോരപ്പുഴ, അച്ചന്‍കോവില്‍, മണിമല നദികളില്‍ ഓറഞ്ച് അലര്‍ട്ട്  (2 hours ago)

ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് സ്വര്‍ണത്തുടക്കം...  (2 hours ago)

വിക്ഷേപണം നടത്തി 30 മിനിറ്റിനകം റോക്കറ്റുമായുള്ള ബന്ധം നഷ്ടപ്പെട്ടു...  (2 hours ago)

പതിമൂന്നുകാരനെ കണ്ടെത്തി...  (2 hours ago)

കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം  (2 hours ago)

ഓസ്റ്റിന്‍ റെക്‌സ് അന്തരിച്ചു...  (2 hours ago)

തഗ്ലൈഫില്‍ കമല്‍ഹാസന്റെ മിന്നും പ്രകടനവുമായാണ്...  (3 hours ago)

Malayali Vartha Recommends