ചാരവൃത്തി കേസില്‍ കൂടുതല്‍ പേര്‍ പിടിയിൽ.. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറായ (എഎസ്‌ഐ) മോത്തി റാം ജാട്ടാണ് ആണ് ചാരപ്പണി നടത്തിയ അടുത്തയാൾ..ഇയാളെ സൈന്യത്തില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു..

പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയത് സിആര്‍പിഎഫ് ജവാനാണ്. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറായ (എഎസ്‌ഐ) മോത്തി റാം ജാട്ടാണ് ആണ് ചാരപ്പണി നടത്തിയെന്ന് ആരോപിച്ച് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.ഇയാളെ കുറിച്ച് പുറത്തുവരുന്ന വിവരങ്ങളും ഞെട്ടിക്കുന്നതാണ്. ഇയാളെ പഹല്‍ഗാമില്‍ നിന്ന് സ്ഥലം മാറ്റിയത് ഭീകരാക്രമണത്തിന് ആറ് ദിവസം മുമ്പെന്ന് റിപ്പോര്‍ട്ട്. സ്ഥലം മാറ്റത്തിന് മുന്‍പ് ഹല്‍ഗാമിലെ സിആര്‍പിഎഫിന്റെ 116-ാം ബറ്റാലിയനിലായിരുന്നു ഇയാള്‍ ജോലി ചെയ്തിരുന്നത്.
2023 മുതല്‍ പാക്കിസ്ഥാന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്ക് (പിഐഒ) മോത്തി റാം ജാട്ട് വിവരങ്ങള്‍ കൈമാറിയതായി റിപ്പോര്‍ട്ടുകളുണ്ട്. ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) നടത്തിയ അന്വേഷണത്തിലാണ് ഈ വിവരങ്ങള്‍ ലഭിച്ചത്. ഇന്ത്യന്‍ സുരക്ഷാ സേനയുടെ പ്രവര്‍ത്തന രീതിയുടെ വിശദാംശങ്ങള്‍, സൈനികരുടെ നീക്കങ്ങള്‍, പ്രധാന സൈനിക സ്ഥാപനങ്ങളുടെ വിവരങ്ങള്‍ എന്നിവ കൈമാറിയതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.അറസ്റ്റിന് പിന്നാലെ ഇയാളെ സൈന്യത്തില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്കായി ഉദ്യോഗസ്ഥര്‍ മോത്തി റാം ജാട്ടിനെ ചോദ്യം ചെയ്ത് വരികയാണ്. . കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ചാരവൃത്തി ആരോപിച്ച് 13 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നാണ് അറസ്റ്റുകള്‍ നടന്നിരിക്കുന്നത്. ഹരിയാനയിലെ ഹിസാറില്‍ നിന്നുള്ള യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രയുടെ അറസ്റ്റാണ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത്. 'ട്രാവല്‍ വിത്ത് ജോ' എന്ന 3.85 ലക്ഷം സബ്സ്‌ക്രൈബര്‍മാരുള്ള ഒരു യൂട്യൂബ് ചാനലിന്റെ ഉടമയാണ് ജ്യോതി മല്‍ഹോത്ര.
https://www.facebook.com/Malayalivartha