എസ്.എസ്.എല്‍.സി പുനഃപരിശോധന ഫലം വരാന്‍ വൈകും....പ്ലസ് വണ്‍ അലോട്ട്‌മെന്റ് നടപടികള്‍ നീട്ടണമെന്ന് ആവശ്യം

എസ്.എസ്.എല്‍.സി പുനഃപരിശോധന ഫലം പുറത്തുവരും മുമ്പ് പ്ലസ് വണ്‍ അലോട്ട്‌മെന്റ് നടപടികള്‍ തുടങ്ങുന്നത് നൂറുകണക്കിന് വിദ്യാര്‍ഥികളുടെ അവസരം നഷ്ടപ്പെടുത്തുന്നതാണ്. പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള ട്രയല്‍ അലോട്ട്‌മെന്റ് കഴിഞ്ഞ 24ന് പ്രസിദ്ധീകരിക്കുകയും 28 വരെ തിരുത്തലുകള്‍ക്കുള്ള അവസരവുമുണ്ട്.
ജൂണ്‍ രണ്ടിന് ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കാനാണ് തീരുമാനം. എന്നാല്‍, എസ്.എസ്.എല്‍.സി ഉത്തരക്കടലാസ് പുനഃപരിശോധന ഇന്നലെയാണ് ആരംഭിച്ചത്. കാലവര്‍ഷക്കെടുതി കാരണം വടക്കന്‍ ജില്ലകളിലെ മൂല്യനിര്‍ണയ ക്യാമ്പുകളില്‍ പകുതിപോലും അധ്യാപകര്‍ ആദ്യദിനത്തില്‍ മൂല്യനിര്‍ണയത്തിന് എത്തിയിട്ടുമില്ല.
മൂന്ന് ദിവസം കൊണ്ട് പുനര്‍മൂല്യനിര്‍ണയം പൂര്‍ത്തിയാക്കാനും തുടര്‍ന്ന്, ഏതാനും ദിവസങ്ങള്‍കൊണ്ട് ഫലം തയ്യാറാക്കാനുമായിരുന്നു ലക്ഷ്യമിട്ടത്. ഫലം വൈകിയാല്‍ ഇതിന്റെ ഗുണം പ്ലസ് വണ്‍ പ്രവേശനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കില്ല.ഈ സാഹചര്യത്തില്‍ പ്ലസ് വണ്‍ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് എസ്.എസ്.എല്‍.സി പുനഃപരീക്ഷ ഫലം പ്രസിദ്ധീകരിക്കുന്നതു വരെ നീട്ടണമെന്ന ആവശ്യം ഏറുകയാണ്.
https://www.facebook.com/Malayalivartha