Widgets Magazine
26
Aug / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള തീരത്ത് റെഡ് ടൈഡ് ഭീഷണി; മീൻ ലഭ്യതയിൽ കുത്തനെ കുറവ്: കനത്ത ആശങ്ക...


യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നു നീക്കിയതിനു പിന്നാലെയാണ് ഈ രണ്ടാംഘട്ട നടപടികൾ..കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് തീരുമാനം പ്രഖ്യാപിച്ചത്..


കേരളത്തിലെ ഉൾപ്പെടെയുള്ള ക്ഷേത്രങ്ങൾ സംരക്ഷിക്കാനാണ് സംഘപരിവാർ നീക്കം...ക്ഷേത്രസംരക്ഷണ സമിതി ഉൾപ്പെടെയുള്ള ഹൈന്ദവ സംഘടനകളെ ശക്തിപ്പെടുത്താനും തീരുമാനമായി.. ദുരൂഹമരണങ്ങൾ എന്ന നട്ടാൽ കുരുക്കാത്ത നുണ പ്രചരിപ്പിച്ച സാഹചര്യത്തിലാണ്..


ജാസ്മിൻ ജാഫറിന്റെ റീൽസ് വിവാദം; ഗുരുവായൂരിൽ 18 പൂജകളും, ശീവേലിയും ആവർത്തിക്കും..


സമനില തെറ്റി ട്രംപ്..ശത്രുരാജ്യത്തിന്റെ അഞ്ചല്ല, ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം യുദ്ധത്തിനിടെ വീഴ്ത്തിയെന്നതാണ് ട്രംപിന്റെ പുതിയ പ്രസ്താവന.. ആഴ്ചകള്‍ക്കുശേഷമാണ് ട്രംപിന്റെ പുതിയ പ്രസ്താവന വരുന്നതെന്നും ശ്രദ്ധയമാണ്..

ചലനശേഷി നഷ്ടപ്പെട്ടവർക്ക് 9.2 കോടിയുടെ അതിനൂതന കൃത്രിമ അവയവ ചികിത്സാ സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ...

27 MAY 2025 03:55 PM IST
മലയാളി വാര്‍ത്ത

പലവിധ കാരണങ്ങളാൽ ജീവിതത്തിൽ ചലന ശേഷി നഷ്ടപ്പെട്ടവർക്ക് കൈത്താങ്ങായി 4 മില്യൺ ദിർഹത്തിന്റെ (9.2 കോടി രൂപ) ചികിത്സാ സഹായം പ്രഖ്യാപിച്ച് ബുർജീൽ ഹോൾഡിങ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ. ഗ്രൂപ്പിന്റെ മുൻനിര സ്ഥാപനമായ ബുർജീൽ മെഡിക്കൽ സിറ്റിയിൽ (ബിഎംസി) പുതിയതായി ആരംഭിച്ച അൽ മുദിരിസ് ഓസിയോഇന്റഗ്രേഷൻ ക്ലിനിക്കിന്റെ ഉദ്‌ഘാടന വേളയിലാണ് പ്രഖ്യാപനം.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന തിരഞ്ഞെടുക്കപ്പെട്ട 10 പേർക്ക് ഈ പദ്ധതിയിലൂടെ അതിനൂതന ഓസിയോഇന്റഗ്രേറ്റഡ് പ്രോസ്തെറ്റിക് ലിംബ് (Osseointegrated Prosthetic Limb) ചികിത്സാ സഹായം സൗജന്യമായി നൽകും. ഓസിയോഇന്റഗ്രേഷന് ശസ്ത്രക്രിയകളിൽ വിദഗ്ദ്ധനായ ലോകപ്രശസ്ത ഓർത്തോപീഡിക് സർജൻ പ്രൊഫ. ഡോ. മുൻജിദ് അൽ മുദിരിസ് സർജറികൾ നടത്തും.

രാജ്യം 'ഇയർ ഓഫ് കമ്മ്യൂണിറ്റി' ആഘോഷിക്കുന്ന വേളയിൽ സമൂഹത്തിൽ സഹായം ആവശ്യമുള്ളവർക്ക് അതെത്തിക്കുകയും, അവരെ സാധാരണ ജീവിതത്തിലേക്ക് കൈ പിടിച്ചുയർത്തുകയും ചെയ്യുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്. പുതിയ ക്ലിനിക്കിലൂടെ ഇത്തരം നിരവധി സർജറികൾ നടത്താനാണ് ലക്ഷ്യമെന്നും മാനുഷികമായ സഹായത്തിലൂടെയുള്ള തുടക്കം ഏറെ അർത്ഥവത്താകുമെന്നാണ് പ്രതീക്ഷയെന്നും, " ഡോ. ഷംഷീർ പറഞ്ഞു.

വിനാശകരമായ ഭൂകമ്പത്തെ തുടർന്ന് സങ്കീർണ ചികിത്സക്കായി സിറിയയിൽ നിന്ന് ബിഎംസിയിൽ എത്തിച്ച ഷാമിന്റെയും അവളുടെ മൂത്ത സഹോദരൻ ഒമറിന്റെയും കഥയാണ് പുതിയ സെന്റര് തുടങ്ങാൻ ഡോ. ഷംഷീറിന്‌ പ്രചോദനമേകിയത്. ഭൂകമ്പാവശിഷ്ടങ്ങളുടെ അടിയിൽ പെട്ട് കൈ കാലുകൾ നഷ്ടപെട്ടതുൾപ്പടെ മനസിനും ശരീരത്തിനും ഏറെ കേടുപാടുകളേറ്റ സഹോദരങ്ങളെ യുഎഇ രാഷ്ട്ര മാതാവും എമിറേറ്റ്സ് റെഡ് ക്രസന്റിന്റെ ഓണററി പ്രസിഡന്റുമായ ഷെയ്ഖ ഫാത്തിമ ബിൻത് മുബാറക്കിന്റെ നിർദ്ദേശപ്രകാരം ആയിരുന്നു രാജ്യത്തേക്ക് കൊണ്ട് വന്നത്. ബിഎംസി യിലെ സങ്കീർണ ശസ്ത്രക്രിയകളുടെയും പുനരധിവാസത്തിന്റെയും ഫലമായി സഹോദരങ്ങൾ പതിയെ ജീവിതത്തിലേക്ക് നടന്ന് കയറി.

ധൈര്യപൂർവമുള്ള അവരുടെ തിരിച്ചു വരവാണ് ലോകത്തിലെ ഏറ്റവും മികച്ച പ്രോസ്തെറ്റിക് പരിഹാരം യുഎഇ യിലേക്ക് എത്തിക്കാൻ ഡോ. ഷംഷീറിനെ പ്രചോദിപ്പിച്ചത്. ഷാമിനെയും ഒമറിനെയും പോലെ ദുരന്തഭൂമികളിലും സംഘർഷ മേഖലകളിലും പെട്ട് ചലനശേഷി നഷ്ടപ്പെട്ടവർക്ക് വീണ്ടും നടക്കാൻ കഴിയണമെന്നുള്ള അദ്ദേഹത്തിന്റെ ദൃഢനിശ്ചയം പ്രൊഫ. ഡോ. അൽ മുദിരിസുമായുള്ള പങ്കാളിത്തത്തിന് തുടക്കമിട്ടു.

മിഡിൽ ഈസ്റ്റിൽ ആദ്യമായി ഓസിയോഇന്റഗ്രേറ്റഡ് പ്രോസ്തെറ്റിക് ലിംബ് പ്രക്രിയ

ഈ സാങ്കേതികവിദ്യ യുഎഇ യിൽ അവതരിപ്പിക്കുന്നതിലൂടെ മികച്ച പരിചരണത്തിനായി കാത്തിരുന്നവർക്ക് പ്രതീക്ഷ പകരുന്നതിനൊപ്പം പ്രാദേശിക കഴിവുകളെ വികസിപ്പിക്കാനും സാധിക്കും. അതിനൂതന കൃത്രിമ അവയവം ലഭ്യമാക്കുക മാത്രമല്ല, അത് ആവശ്യക്കാർക്ക് വേഗത്തിൽ ലഭ്യമാക്കുക കേന്ദ്രത്തിലൂടെ ലക്ഷ്യമിടുന്നത്.

കുറഞ്ഞ സമയത്തെ പുനരധിവാസത്തിലൂടെ രോഗിക്ക് മികച്ച ചലനശേഷിയും സ്ഥിരതയും ലഭിക്കുമെന്നതാണ് സർജറിയുടെ പ്രത്യേകത. സോക്കറ്റുമായി കൃതിമ അവയവങ്ങൾ ബന്ധിപ്പിക്കുന്ന പരമ്പരാഗത രീതിക്ക് പകരം ടൈറ്റാനിയം ഇംപ്ലാന്റ് ഉപയോഗിച്ച് രോഗിയുടെ അസ്ഥിയിൽ നേരിട്ട് ഒരു കൃത്രിമ അവയവം ഘടിപ്പിക്കുന്ന പ്രക്രിയയാണിത്. അസ്ഥിയും ചർമവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതിനാൽ സ്വാഭാവിക അവയവത്തിന്റെ ചലനങ്ങളെ അനുകരിക്കാനും പരമ്പരാഗത കൃത്രിമ അവയവങ്ങളുടെ പരിമിതികളായ അസ്വസ്ഥത, ചർമരോഗങ്ങൾ, സന്ധി സങ്കീർണതകൾ എന്നിവ ഇല്ലാതാക്കാനും സാധിക്കും. ഓസിയോപെർസെപ്ഷനിലൂടെ (osseoperception) സെന്സറി ഫീഡ്ബാക്ക് വീണ്ടെടുക്കാനും കഴിയും. അൽ മുദിരിസ് ഓസിയോഇന്റഗ്രേഷൻ ക്ലിനിക് ബുർജീലിന്റെ തന്നെ സമഗ്ര ഓർത്തോപീഡിക് സെന്ററായ പെയ്‌ലി മിഡിൽ ഈസ്റ്റ് ക്ലിനിക്കുമായി ചേർന്ന് പ്രവർത്തിക്കും.

ഇറാഖിൽ നിന്ന് അഭയാർത്ഥിയായി പലായനം ചെയ്ത് ലോകം ബഹുമാനിക്കുന്ന സർജനായി മാറിയ പ്രൊഫ. ഡോ. അൽ മുദിരിസ് യുക്രൈൻ, ഇറാഖ് യുദ്ധബാധിതർ അടക്കം 1,200-ലധികം രോഗികൾക്ക് നൂതന ശസ്ത്രക്രിയ ലഭ്യമാക്കിയിട്ടുണ്ട്.

"കൈകാലുകളുടെ നഷ്ടം ഒരിക്കലും ഒരു വ്യക്തിയുടെ ഭാവിയെ നിർവചിക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യില്ലെന്ന് ഉറപ്പാക്കുകയാണ് ഞങ്ങളുടെ ദൗത്യം. കഴിഞ്ഞ ദശകത്തിൽ തുടക്കമിട്ട സിംഗിൾ-സ്റ്റേജ് ടെക്നിക്കിലൂടെ ഡയബറ്റിക്, വാസ്കുലർ, പീഡിയാട്രിക്, ട്രാൻസ്റ്റിബിയൽ, ഹിപ്-ഡിസാർട്ടിക്കുലേഷൻ സങ്കീർണതകളുള്ളവരെ ജീവിതത്തിലേക്ക് തിരികെ നടത്താൻ സാധിച്ചിട്ടുണ്ട്. സങ്കീർണ്ണ പരിക്കുകളുള്ളവരെ പോലും സ്വതന്ത്ര ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയാണ് ഞങ്ങളുടെ ലക്ഷ്യം." മെഡിക്കൽ വിദഗ്ധരുടെ സംഘം വിശദമായ വിലയിരുത്തലിന് ശേഷം പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്തും. കൂടുതൽ വിശദാംശങ്ങൾ ഉടൻ പ്രഖ്യാപിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെഡിക്കല്‍ കോളേജുകളില്‍ ശുചീകരണത്തിന് ഇന്‍ഹൗസ് പരിശീലനം നടപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്  (29 minutes ago)

കേരള തീരത്ത് റെഡ് ടൈഡ് ഭീഷണി; മീൻ ലഭ്യതയിൽ കുത്തനെ കുറവ്: കനത്ത ആശങ്ക...  (44 minutes ago)

തിരുവനന്തപുരം പിരപ്പമൺക്കാട്ടിൽ പൂത്തുലഞ്ഞ് ചെണ്ടുമല്ലി തോട്ടം; മനോഹരമായ ആ കാഴ്ച്ചയിലേക്ക്  (55 minutes ago)

ഇനി രാഹുല്‍ ഉരിയാടില്ല;  (1 hour ago)

അച്ചന്‍കോവിലാറ്റില്‍ രണ്ട് വിദ്യാര്‍ഥികളെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (1 hour ago)

TEMPLE ധര്‍മ്മസ്ഥല വിവാദത്തിന്റെ തുടക്കം.  (1 hour ago)

ജമ്മു കശ്മീരിലെ ദോഡയില്‍ മേഘവിസ്‌ഫോടനം  (1 hour ago)

ജാസ്മിൻ ജാഫറിന്റെ റീൽസ് വിവാദം; ഗുരുവായൂരിൽ 18 പൂജകളും, ശീവേലിയും ആവർത്തിക്കും..  (2 hours ago)

OPERATION SINDOOR ഓഗസ്റ്റ് 27-ന് പുലർച്ചെ 12:01 ന് സംഭവിക്കും  (2 hours ago)

ഡിറ്റനേറ്റർ വായിൽ കെട്ടിവെച്ച് പൊട്ടിച്ച് ക്രൂര കൊലപാതകം: വിവാഹത്തിന് മുമ്പേ ദർഷിതയും സിദ്ധരാജുവും തമ്മിൽ അടുപ്പം: വിവാഹശേഷം അവിഹിതത്തിലേയ്ക്ക്: വീട്ടിൽ നിന്ന് കാണാതായ 30പവൻ, ബാഗിനുള്ളിൽ മുക്കുപണ്ടമായ  (2 hours ago)

കേസ് അടുത്ത മാസം ഒമ്പതിലേക്ക് മാറ്റി...  (4 hours ago)

ചോദ്യങ്ങളുമായി തേജസ്വി സൂര്യ  (4 hours ago)

കൈഫിന്റെ വെടിക്കെട്ട് പ്രകടനം ആലപ്പി റിപ്പിള്‍സിനെ വിജയത്തിലെത്തിക്കുന്നതില്‍ നിര്‍ണായകമായി  (4 hours ago)

വി.ഡി. സതീശൻ  (5 hours ago)

സ്പാനിഷ് ലാ ലിഗ...  (5 hours ago)

Malayali Vartha Recommends