സംസ്ഥാനത്ത് പാല്‍വില കൂട്ടുന്നത് പരിഗണനയിലെന്ന് മില്‍മ...

സംസ്ഥാനത്ത് പാല്‍വില കൂട്ടുന്നത് പരിഗണനയിലെന്ന് മില്‍മ. ഇക്കാര്യത്തില്‍ അഭിപ്രായമറിയിക്കാന്‍ മില്‍മയുടെ മലബാര്‍, എറണാകുളം, തിരുവനന്തപുരം മേഖലാ യൂണിയനുകളോട് സംസ്ഥാന ഫെഡറേഷന്‍ ആവശ്യപ്പെടുകയും ചെയ്തു.
നിലവില്‍ 52 രൂപയ്ക്കാണ് ഒരു ലിറ്റര്‍ വില്‍ക്കുന്നത്. പാലിന്റെ ഗുണനിലവാരമനുസരിച്ച് 42 മുതല്‍ 48 രൂപവരെ കര്‍ഷകന് ലഭിക്കും. 2022 ഡിസംബറിലാണ് സംസ്ഥാനത്ത് അവസാനമായി പാല്‍വില കൂട്ടിയത്. അന്ന് ലിറ്ററിന് ആറുരൂപയാണ് കൂട്ടിയത്.
ഒരുദിവസം ശരാശരി 12.6 ലക്ഷം ലിറ്റര്‍ പാലാണ് മില്‍മ കേരളത്തില്‍ നിന്ന് സംഭരിക്കുന്നത്. ശരാശരി 17 ലക്ഷം ലിറ്റര്‍ വില്‍ക്കുന്നുണ്ട്. അധികമായി വേണ്ട പാല്‍ കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളുടെ സഹകരണമേഖലയില്‍ നിന്നാണ് വാങ്ങുന്നത്.
"
https://www.facebook.com/Malayalivartha