കണ്ണീര്‍ക്കാഴ്ചയായി... ജോലി സ്ഥലത്തുനിന്നും വീട്ടിലേക്ക് വരവേ ബൈക്കപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

ഇടിച്ചശേഷം നിര്‍ത്താതെ പോയ മാലിന്യസംഭരണ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു....
ചേര്‍ത്തലയില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ചേര്‍ത്തല എക്‌സ്‌റേ ജങ്ഷന് സമീപം കഴിഞ്ഞ ദിവസം രാത്രി ഒരുമണിയോടെ ഉണ്ടായ ബൈക്ക് അപകടത്തിലാണ് കായിക്കരകവലക്ക് സമീപം ആനന്ദഭവനത്തില്‍ ഗൗതം (ഉണ്ണി-27) മരിച്ചത്.
തൃശൂരിലെ സ്വകാര്യ റിസോര്‍ട്ടിലെ ജോലിസ്ഥലത്തുനിന്നും വീട്ടിലേക്ക് വരുന്നവഴിക്കാണ് ഓടിച്ചിരുന്ന ബൈക്ക് എതിരെ വന്ന വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ ഗൗതം മരിച്ചു. ഇടിച്ചശേഷം നിര്‍ത്താതെ പോയ മാലിന്യസംഭരണ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. അച്ഛന്‍: പ്രസാദ്. അമ്മ: സന്ധ്യ. സഹോദരി: ഐശ്വര്യ. സംസ്‌ക്കാരം നടത്തി.
https://www.facebook.com/Malayalivartha