രാജ്യത്ത് കനത്ത സുരക്ഷ..പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് ഭീകരർ ഇന്ത്യയിലേക്ക് കടന്നു..ബീഹാറിൽ എത്തിയതായി ഇന്റലിജൻസ് റിപ്പോർട്ട്..

രാജ്യം വീണ്ടും അതീവ ജാഗ്രതയിൽ . പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് ഭീകരർ ഇന്ത്യയിലേക്ക് കടന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. നേപ്പാൾ വഴി ബിഹാറിലേക്ക് കടന്നതായാണ് വിവരം. മുന്നറിയിപ്പിനെ തുടർന്ന് സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശം നൽകുകയും പരിശോധന ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.ജെയ്ഷെ മുഹമ്മദ് ഭീകരരായ മൂന്ന് പേരാണ് ബിഹാറിലേക്ക് കടന്നത്. റാവൽപിണ്ടി സ്വദേശികളായ ഹസ്നൈൻ അലി, ആദിൽ ഹുസൈൻ, മുഹമ്മദ് ഉസ്മാൻ എന്നിവരാണ് ഇന്ത്യയിലേക്ക് കടന്നതെന്നാണ് വിവരം.
ഇവരുടെ ചിത്രങ്ങൾ ഉൾപ്പെടെ പൊലീസ് പങ്കുവച്ചു.ഓഗസ്റ്റ് രണ്ടാം തീയതിയാണ് ഭീകരർ നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിലെത്തിയത്. തുടർന്ന് ഇവിടെ നിന്ന് കഴിഞ്ഞയാഴ്ച ബിഹാറിലേക്ക് പ്രവേശിച്ചതായാണ് ഇന്റലിജൻസ് റിപ്പോർട്ട്. സംശയിക്കുന്ന ആളുകളുടെ പാസ്പോർട്ട് രേഖകൾ പൊലീസ് പരിശോധിച്ചുവരികയാണ്. സംശയാസ്പദമായി എന്തെങ്കിലും കണ്ടെത്തിയാൽ ശക്തമായ പരിശോധന നടത്തണമെന്നും തുടർനടപടികൾ സ്വീകരിക്കണമെന്നും മുതിർന്ന ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇന്ത്യ- നേപ്പാൾ അതിർത്തിയിൽ സുരക്ഷ ശക്തമാക്കിയിരുന്നു.
അതിർത്തി പ്രദേശങ്ങളായ മധുബാനി, സീതാമർഹി, സുപോൾ, അരാരിയ എന്നിവിടങ്ങളിലും കനത്ത നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ബിഹാറില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.ആഗസ്റ്റില്‍ നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിൽ എത്തിയ ഭീകരർ, കഴിഞ്ഞയാഴ്ച തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ബിഹാറിലേക്ക് കടന്നതായി പോലീസ് പറഞ്ഞു.നിയമസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ബിഹാറിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.സംശയിക്കുന്ന ആളുകളുടെ പാസ്പോർട്ട് രേഖകൾ പോലീസ് പരിശോധിച്ചുവരികയാണ്.
സംശയാസ്പദമായി എന്തെങ്കിലും കണ്ടെത്തിയാൽ ശക്തമായ പരിശോധന നടത്തണമെന്നും തുടർനടപടികൾ സ്വീകരിക്കണമെന്നും മുതിർന്ന ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇന്ത്യ- നേപ്പാൾ അതിർത്തിയിൽ സുരക്ഷ ശക്തമാക്കിയിരുന്നു. ബിഹാര്‍ പൊലീസ് ആസ്ഥാനത്ത് നിന്ന് ഭീകരരുടെ പേരുവിവരങ്ങൾ, ഫോട്ടോഗ്രാഫുകൾ, പാസ്‌പോർട്ട് വിശദാംശങ്ങൾ എന്നിവ അതിർത്തി ജില്ലകളിലേക്ക് കൈമാറിയിട്ടുണ്ട്. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, സംസ്ഥാനത്ത് ഭീകരാക്രമണ സാധ്യതയുള്ളതിനാൽ സുരക്ഷാ ഏജൻസികൾ ജാഗ്രതയിലാണ്.
സ്ഥിതിഗതികളെക്കുറിച്ച് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും നിരീക്ഷണം ശക്തമാക്കാനും ഫീൽഡ് വിവരങ്ങൾ ശേഖരിക്കാനും സംശയാസ്പദമായ ഏതൊരു പ്രവർത്തനത്തിനെതിരെയും ഉടനടി നടപടിയെടുക്കാനും എല്ലാ ജില്ലാ ഇന്‍റലിജൻസ് യൂണിറ്റുകൾക്കും നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു.ഇതൊരു ഒറ്റപ്പെട്ട കേസല്ല, കാരണം മൂന്ന് മാസം മുമ്പ്, മേയ് മാസത്തിൽ, വെറും 20 ദിവസത്തിനുള്ളിൽ 18 സംശയാസ്പദമായ വ്യക്തികൾ ബിഹാറിലേക്ക് കടന്നിരുന്നു. ഇവരിൽ ഖലിസ്ഥാനി പ്രവർത്തകനാണെന്ന് തിരിച്ചറിഞ്ഞ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. നേപ്പാളുമായി ബിഹാർ 700 കിലോമീറ്റർ അതിർത്തി പങ്കിടുന്നുണ്ട്.ഈ ഭാഗം ഒരു പ്രധാന നുഴഞ്ഞുകയറ്റ കേന്ദ്രമാണ്.
https://www.facebook.com/Malayalivartha