മട്ടന്നൂരില്‍ അഞ്ചു വയസ്സുകാരന്‍ ഷോക്കേറ്റ് മരിച്ചു....

സങ്കടം അടക്കാനാവാതെ നിലവിളിച്ച്.... കോളാരി കുംഭംമൂലയില്‍ അഞ്ചുവയസ്സുകാരന്‍ ഷോക്കേറ്റു മരിച്ചു. കുംഭംമൂല അല്‍ മുബാറക് ഹൗസില്‍ സി. മുഹിയുദ്ദീനാണ് മരിച്ചത്.
വീട്ടുവരാന്തയിലെ ഗ്രില്‍സില്‍ പിടിപ്പിച്ചിരുന്ന മിനിയേച്ചര്‍ ലൈറ്റില്‍നിന്നാണ് ഷോക്കേറ്റത്. ഇന്നലെ രാത്രി എട്ടോടെയാണ് അപകടം സംഭവിച്ചത്. കുട്ടി ഗ്രില്‍സില്‍ പിടിച്ചപ്പോള്‍ ഷോക്കേറ്റ് തെറിച്ചുവീഴുകയായിരുന്നു. ഉടന്‍ കൂത്തുപറമ്പ് ഗവ. ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ഉളിയില്‍ മജ്ലിസ് പ്രീ സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. പിതാവ്: ഉസ്മാന്‍ മഅ്ദനി. മാതാവ്: ആയിഷ. സഹോദരങ്ങള്‍: മുസ്ഹിന, മുബഷീറ, മുബാറക്ക്, മുനവിറ, മുസ്ലിഹ്. മൃതദേഹം തലശ്ശേരി ഗവ. ആസ്പത്രിയില്‍. കബറടക്കം വെള്ളിയാഴ്ച നടക്കും.
https://www.facebook.com/Malayalivartha























