ധർമസ്ഥലയിൽ ഇല്ലാതായ നൂറുകണക്കിന് പെൺകുട്ടികളിൽ ഒരാൾ; കാട്ടിൽ നിന്നും സൗജന്യയുടെ മൃതദേഹം കണ്ടെത്തിയത് നഗ്‌നമായി;വസ്ത്രങ്ങൾ കീറി പറഞ്ഞ നിലയിൽ; അടിവസ്ത്രം പോലും ഇല്ലാതെ....!

ധർമസ്ഥലയിൽ ഇല്ലാതായ നൂറുകണക്കിനു പെൺകുട്ടികളിൽ മുഖവും പേരുമുളള ഒരു പതിനേഴുകാരി കൂടെയുണ്ട് . കർണാടകയെ ഇളക്കിമറിച്ച സൗജന്യയുടെ തിരോധാനവും കൊലയും. അവൾക്ക് എന്താണ് സംഭവിച്ചത്? ആരാണ് സൗജന്യ?
ശ്രീ ധർമ്മസ്ഥല മഞ്ജുനാഥേശ്വര കോളേജിലെ രണ്ടാം വർഷ പ്രീ-യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയായ സൗജന്യ 2012 ഒക്ടോബർ 9 ന് ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ടു. പെൺകുട്ടിക്ക് നീതി തേടി ഇപ്പോൾ പ്രതിഷേധങ്ങൾ സംഘടിപ്പിക്കപ്പെടുകയാണ്
ധർമ്മസ്ഥലകാരനായ പി ഡബ്ള്യൂ ഡി കോൺട്രാക്ട് ചന്ദ്രപ്പ ഗൗടായുടെയും പ്രസന്ന വദിയുടെയും മകൾ സൗജന്യ . 2012 ഒക്ടോബർ 9 ആയിരുന്നു കൊലപാതക്കം നടന്നത് . പതിവ് പോലെ സൗജന്യ കോളേജിലേക്ക് പോയി. കനത്ത മഴയുള്ള ഒരു ദിവസമായിരുന്നു. മകൾ കോളേജ് സമയം കഴിഞ്ഞിട്ടും വീട്ടിലെത്താൻ വരാൻ വൈകിയതോടെ മാതാപിതാക്കൾ ഭയന്നു. കനത്ത മഴ പെയ്യുന്നുണ്ടെങ്കിലും വീട്ടുകാരും നാട്ടുകാരും സൗജന്യയെ അന്വേഷിച്ചു പുറത്തിറങ്ങി.
നേത്രവദി നദി തീരത്ത് ഉള്ള ബസ് സ്റ്റോപ്പിൽ വന്നു ഇറങ്ങുന്നത് സൗജന്യയുടെ അമ്മാവൻ ഉൾപ്പെടെയുള്ളവർ കണ്ടവർ ഉണ്ട്. ബന്ധുക്കൾ സൗജന്യയെ എല്ലായിടത്തും അന്വേഷിച്ചു . പക്ഷേ കണ്ടെത്താൻ സാധിച്ചില്ല. പിന്നീട് കുടുംബo പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പിറ്റേ ദിവസം ധർമ്മസ്ഥല മഞ്ജുനാഗേശ്വര യോഗ ആൻഡ് നച്വർ കെയർ ആശുപത്രിക്ക് സമീപം കാട്ടിൽ നിന്നും സൗജന്യയുടെ മൃതദേഹം കണ്ടെത്തി. വസ്ത്രങ്ങൾ കീറി പറഞ്ഞ നിലയിൽ ആയിരുന്നു മൃതദേഹം. അടിവസ്ത്രം പോലും ഇല്ലാതെ ആയിരുന്നു മൃതദേഹം ആ കാട്ടിൽ നിന്നും കണ്ടെത്തിയത്.
സൗജന്യയുടെ മരണത്തോടെ കർണാടകയിൽ എങ്ങും പ്രതിഷേധങ്ങൾ ശക്തമായി. സന്തോഷ് റാവു എന്ന വ്യക്തി സൗജന്യയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി. ആദ്യം പോലീസ് ആണ് കേസ് അന്വേഷിച്ചത്. എങ്കിൽ പിന്നീട് അന്വേഷണം സി ഐ ഡിക്ക് കൈമാറുകയാണ് ചെയ്തത് .
സന്തോഷിനെ മുഖ്യപ്രതി ആക്കി സി ഐ ഡി കുറ്റപത്രം സമർപ്പിച്ചു. എന്നാൽ ഈ സംഭവത്തിൽ പങ്കുണ്ടെന്ന് കുടുംബo സംശയിച്ച നാല് പേർക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ല. അവർക്ക് ക്ലീൻ ചിറ്റ് നൽകുന്ന സാഹചര്യം ഉണ്ടായി. ഇതോടെ സിഐഡിക്കെതിരെയും ജനങ്ങൾ പ്രതിഷേധിച്ചു. 2013 ൽ സിദ്ധരാമയ സർക്കാർ കേസ് സിബിയ്ക്ക് കൈമാറി. 2014,ൽ കേസ് അന്വേഷണം തുടങ്ങിയ സിബിഐ 2023 ജൂൺ 16ന് തെളിവുകളുടെ അഭാവത്തിൽ സന്തോഷിനെ വെറുതെ വിട്ടു.
പിന്നാലെ കർണാടകയിൽ ജസ്റ്റിസ് ഫോർ സൗജന്യ ക്യാമ്പയിൻ തുടക്കമായി. കുടുംബവും സാമൂഹ്യ പ്രവർത്തകരും കേസിൽ തുടർന്വേഷണം ആവശ്യ മുന്നോട്ടുവച്ചു. എന്നാൽ 2024 ഹൈക്കോടതി സൗജന്യയുടെ മരണത്തിൽ തുടരന്വേഷണം എന്ന ആവശ്യം തള്ളുന്ന സാഹചര്യമുണ്ടായി. സന്തോഷ് റാവുവിനെ വെറുതെ വിട്ടു. ആ നാലുപേരെയും വെറുതെ വിട്ടു . ആയപ്പോൾ സൗജന്യയെ കൊന്നത് ആരാണ് എന്ന ചോദ്യത്തിന് മറുപടി കിട്ടിയിട്ടില്ല. സമീർ എന്ന ഒരു യൂട്യൂബർ കാരണമാണ് വീണ്ടും സൗജന്യയുടെ മരണം ചർച്ചയായ്ത. സമീർ ചെയ്ത ഈ വീഡിയോയ്ക്ക് വലിയ സ്വീകാര്യതയാണ്, വളരെ വലിയ സ്വാധീനമാണ് കർണാടകയിൽ ഉണ്ടായത്. മൃതദേഹം കണ്ടെത്തിയ കാട്ടിൽ നിന്ന് തന്നെയാണ് ഇപ്പോൾ അസ്ഥിക്കൂടം കണ്ടെത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha