യെമനെയും ഗാസയെയും ചുട്ടെരിക്കുമെന്ന് പ്രഖ്യാപിച്ച് ഇസ്രായേൽ: പ്രസിഡൻഷ്യൽ കൊട്ടാരവും ആശുപത്രികളും വീടുകളും വരെ, തകർത്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് നിരവധിപേർ: പട്ടിണി, ബോംബാക്രമണം, അഭയാർത്ഥികളുടെ മരണം: യുദ്ധ ഭീകരത ലോകത്തിന് മുന്നിൽ...

പശ്ചിമേഷ്യയില്‍ ഇസ്ലാം തീവ്രവാദികളുടെ നിയന്ത്രണത്തിലുള്ള യെമനെ ചുട്ടരിക്കുമെന്ന് ഇസ്രായേല്‍. ഹൂതികളും അല്‍ക്വയ്ദയും ഇസ്ലാമിക് സ്റ്റേും ഉള്‍പ്പെടെ വിവിധ മുസ്ലീം തീവ്രവാദികളുടെ നിയന്ത്രണത്തിലുള്ള യെമന്‍ എന്ന ചെറിയ രാജ്യം ഭൂമുഖത്തു കാണില്ലെന്നാണ് ഇസ്രായേല്‍ പ്രധാനമമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ മുന്നറിയിപ്പ്. യെമനിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരമുള്ള സനായില്‍ ഒരു സൈനിക കേന്ദ്രവും ഇന്ധന സംഭരണശാലയും രണ്ട് വൈദ്യുതി നിലയങ്ങളും ഇസ്രായേല്‍ വ്യോമസേന ഇന്നലെ തരിപ്പണമാക്കി. യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ക്കെതിരായ വ്യോമാക്രമണങ്ങള്‍ നിരീക്ഷിച്ച ശേഷമാണ് യെമന്‍ എന്ന ചെറിയ രാജ്യത്തെ ദിവസങ്ങള്‍ക്കുള്ളില്‍ ചുട്ടെരിക്കുമെന്ന് നെതന്യാഹു മുന്നറിയിപ്പ് നല്‍കുന്നത്.
ഇസ്രായേലിനെതിരായ ആക്രമണത്തിന് ഹൂതി ഭീകരഭരണകൂടം വലിയ വില നല്‍കേണ്ടിവരുമെന്നും അത് നല്‍കിക്കൊണ്ടിരിക്കുകയാണെന്നും നെതന്യാഹു ഇന്നു രാവിലെയും ആവര്‍ത്തിച്ചു. ഇസ്രായേല്‍ യെമനിലെ ഹുതി പ്രസിഡന്‍ഷ്യല്‍ കൊട്ടാരം ഇസ്രായേല്‍ അപ്പാടെ നശിപ്പിച്ചു.ഇസ്രയേല്‍ നടത്തിയ നിരീക്ഷണത്തില്‍ നേരത്തേ ഹൂതികള്‍ ആദ്യമായി ഇറാന്‍ നിര്‍മിതമായ ഒരു ക്ലസ്റ്റര്‍ ബോംബ് വാര്‍ഹെഡ് മിസൈല്‍ ഉപയോഗിച്ചതായും കണ്ടെത്തിയ സഹചര്യത്തിലായിരുന്നു അപ്രതീക്ഷിതമായ ആക്രമണം. ഇസ്രായേല്‍ ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും 86 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. യെമന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇരുപതിലധികം പേര്‍ ഗുരുതരാവസ്ഥയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെ ഗാസ സിറ്റിയില്‍ ഇസ്രയേല്‍ ആക്രമണം അതിശക്തമായി തുടരുകയാണ്. ഇന്നലെ നടത്തിയ ആക്രമണങ്ങളില്‍ കുട്ടികളടക്കം 63 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ഗാസ സിറ്റിയിലെ സെയ്തൂണ്‍, ഷെജയ്യ പട്ടണങ്ങളില്‍ ഒട്ടേറെ വീടുകളും റോഡുകളും ബോംബിട്ടുതകര്‍ത്തു.
ഇസ്രയേലിന്റെ പിന്തുണയോടെ ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ നടത്തുന്ന സഹായ വിതരണ കേന്ദ്രത്തിലേക്ക് പോകുകയായിരുന്ന ജനക്കൂട്ടത്തിനു നേരെയും വെടിവയ്പുണ്ടായി. ആക്രമണത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. അതേസമയം, ഗാസയില്‍ പട്ടിണിമൂലം ഒരു കുട്ടി ഉള്‍പ്പെടെ എട്ടു പേര്‍ കൂടി ഇന്നലെ മരിച്ചു. ഇതോടെ ഗാസയില്‍ 115 കുട്ടികളടക്കം പട്ടിണി മരണം 289 ആയി. ഗാസ സിറ്റിയില്‍നിന്ന് ആയിരക്കണക്കിനാളുകള്‍ ജനങ്ങള്‍ ഓരോ ദിവസവും ഒഴിഞ്ഞുപോവുകയാണ്. ഗാസയിലെ ആകെ ജനസംഖ്യയിലെ പകുതിയോളം വരുന്ന 10 ലക്ഷം പേര്‍ ഗാസ സിറ്റിയിലാണ് കഴിയുന്നത്. ഇസ്രായേലിന്റെ ഭയാനകമായ ആക്രണണത്തില്‍ ജീവിതം വഴിമുട്ടിയ ലക്ഷക്കണക്കിന് പേരാണ് നഗരത്തില്‍ നിന്ന് പലായനം ചെയ്തുകൊണ്ടിരിക്കുന്നത്. ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഇതുവരെ കൊല്ലപ്പെട്ട പലസ്തീന്‍കാരുടെ എണ്ണം 62,622 ആയി ഉയര്‍ന്നിരിക്കുകയാണ്.
ഗാസ സിറ്റിയുടെ നിയന്ത്രണം പൂര്‍ണമായും ഏറ്റെടുക്കുക എന്ന ലക്ഷ്യേേത്താടെയുള്ള സൈനികനീക്കത്തില്‍ ലക്ഷക്കണക്കിന് പലസ്തീന്‍കാരെയാണ് ആട്ടിപ്പായിക്കുന്നത്. ഗാസ സിറ്റിയുടെ സമീപനഗരമായ സബ്രയില്‍ കൂടുതല്‍ ഇസ്രായേല്‍ സൈനിക ടാങ്കറുകള്‍ എത്തിയിരിക്കുകയാണ്. അസ്ദയില്‍ അഭയാര്‍ഥികള്‍ താമസിക്കുന്ന അഭയകേന്ദ്രത്തില്‍ ശനിയാഴ്ചയുണ്ടായ ആക്രമണത്തില്‍ മാത്രം 16 പേരാണ് കൊല്ലപ്പെട്ടത്. തെക്കന്‍ ഗാസയില്‍ ഖാന്‍ യൂനിസിലെ പ്രധാന ആശുപത്രിയായ അല്‍ നാസറില്‍ ഇസ്രയേല്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ അഞ്ചു മാധ്യമപ്രവര്‍ത്തകരടക്കം 20 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നെതന്യാഹു പരസ്യമായി മാപ്പു പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെടാനിടയായ സംഭവത്തില്‍ അങ്ങേയറ്റം വേദനയുണ്ടെന്നും പരസ്യമായി മാപ്പു പറയുന്നുവെന്നും നെതന്യാഹു വ്യക്തമാക്കി. വിദേശമാധ്യമപ്രവര്‍ത്തകര്‍ക്കു ഗാസയില്‍ വിലക്കുള്ളതിനാല്‍ രാജ്യാന്തര വാര്‍ത്താഏജന്‍സികള്‍ ഗാസയിലെ ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകരെയാണ് ആശ്രയിക്കുന്നത്.
ഗാസയിലെ ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഇതുവരെ 192 മാധ്യമപ്രവര്‍ത്തകരാണു കൊല്ലപ്പെട്ടിരിക്കുന്നത്. ഗാസ സിറ്റി കേന്ദ്രീകരിച്ചുള്ള ബോംബാക്രമണം ഇസ്രയേല്‍ തുടരുകയാണ്. ഇസ്രായേല്‍ ഗാസയെ ചാമ്പലാക്കാന്‍ ആയുമൊരുക്കുക്കുകയാണ്. എല്ലാ ബന്ദികളെയും ഒരാഴ്ചയ്ക്കുള്ളില്‍ മോചിപ്പിച്ചില്ലെങ്കില്‍ ഗാസ നഗരം ചാമ്പലാക്കുമെന്നും കുറഞ്ഞത് നാലു ലക്ഷം പലസ്തീനികള്‍ കൊല്ലപ്പെടുമെന്നുമാണ് ഇസ്രായേല്‍ മുന്നറിയിപ്പുനല്‍കുന്നത്. ഇതിനു മുന്നൊരുക്കമായി ആറുപതിനായിരം റിസര്‍വ് പട്ടാളക്കാരോട് ഉടന്‍ യുദ്ധഭൂമിയിലേക്കിറങ്ങാന്‍ സജ്ജരാകണമെന്ന് നെതന്യാഹു ആവശ്യപ്പെട്ടിരിക്കുകയാണ്.
അതേ സമയം ഇസ്രയേല്‍ യുദ്ധം അവസാനിപ്പിച്ചാല്‍ മാത്രമേ ബന്ദികളെ കൈമാറാന്‍ തയ്യാറാകൂവെന്നാണ് ഹമാസിന്റെ വാദം. അതേസമയം പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതുവരെ ആയുധം താഴെ വെക്കാന്‍ ഒരുക്കമല്ലെന്നും ഹമാസ് ആവര്‍ത്തിച്ചതോടെ ഇസ്രായേല്‍ അതിശക്തമായ യുദ്ധം തുടങ്ങാന്‍ തീരുമാനിച്ചിരിക്കുന്നു. സൈന്യത്തില്‍ നിന്ന് വിരമിച്ചവരോട് മടങ്ങിവരാനും അന്തമയുദ്ധത്തിന് സജ്ജരാകാനുമാണ് ബഞ്ചമിന്‍ നെതന്യാഹു ആവശ്യപ്പെട്ടിരിക്കുന്നത്.
2023 ഒക്ടോബര്‍ ഏഴിന് ഹമാസിന്റെ ഇസ്രയേല്‍ ആക്രമണത്തെ തുടര്‍ന്ന് ആരംഭിച്ച യുദ്ധം ഇപ്പോഴും ശക്തമായി തുടരുകയാണ്. ഹമാസ് ഇസ്രായേലില്‍ കടന്നു കയറി നടത്തിയ ആക്രമണത്തില്‍ 1200 പേര്‍ കൊല്ലപ്പെടുകയും 251 ബന്ദികളാക്കപ്പെടുകയും ചെയ്തിരുന്നു. 1,200 ഓളം പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. ഇതോടകം ഇരുവിഭാഗങ്ങളും തമ്മില്‍ തുടരുന്ന സംഘര്‍ഷത്തില്‍ 62,192 പലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. ബന്ദികളെ മോചിപ്പിക്കുന്നതിനൊപ്പം ഗാസ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്നും നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്. ഹമാസിന്റെ ശക്തി കേന്ദ്രങ്ങളെല്ലാം തകര്‍ക്കും. യുദ്ധം ആരംഭിക്കുമ്പോള്‍ ഗാസ സിറ്റിയില്‍ ഏഴു ലക്ഷത്തോളം ജനങ്ങളുണ്ടായിരുന്നത് നിലവില്‍ നാലര ലക്ഷമായി ചുരുങ്ങിയിരിക്കുന്നു.
https://www.facebook.com/Malayalivartha