Widgets Magazine
28
Aug / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


താമരശ്ശേരി ചുരത്തില്‍ വ്യാഴാഴ്ചയും ഗതാഗതനിരോധനം തുടരുമെന്ന് കളക്ടര്‍ ... ഇനിയും മണ്ണിടിച്ചില്‍ സാധ്യതയുണ്ടെന്ന് വിദഗ്ധസംഘം


സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളില്‍ കനത്ത മഴക്ക് സാധ്യത.... ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്


സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം: ആകെ 262 ആശുപത്രികള്‍ക്ക് എന്‍.ക്യു.എ.എസ്.


അപകടത്തിൽ കാൽ നഷ്ടമായ കോട്ടയം സ്വദേശിക്ക് അബുദാബിയിൽ അത്യാധുനിക കൃത്രിമക്കാൽ; വിജയകരമായ മൂന്ന് ശസ്ത്രക്രിയകളിലൂടെ ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച '10 ജേർണീസിന്' തുടക്കം...


ഭർത്താവ് ഗൾഫിൽ, ഭാര്യ കാമുകനൊപ്പം... അവസാനം കാമുകന്റെ കയ്യിൽ പിടഞ്ഞ് ദർശിതയുടെ അവസാന മണിക്കൂറുകൾ...

ശബരിമല ശ്രീഅയ്യപ്പനേയും സന്നിധാനത്തേയും പ്രധാന പശ്ചാത്തലമാക്കിയ ശ്രീ അയ്യപ്പൻ ഗീതം സ്റ്റുഡിയോയിൽ നടന്ന ലളിതമായ ചടങ്ങോടെ ആരംഭിച്ചു.

28 AUGUST 2025 11:22 AM IST
മലയാളി വാര്‍ത്ത

കോടിക്കണക്കിന് ജനങ്ങളുടെ വിശ്വാസത്തിൻ്റെ കേന്ദ്രമായ ശബരിമല ശ്രീഅയ്യപ്പനേയും സന്നിധാനത്തേയും പ്രധാന പശ്ചാത്തലമാക്കി നവാഗതനായ വിഷ്ണു വെഞ്ഞാറമൂട് രചന നിർവഹിച്ചു സംവിധാനം ചെയ്യുന്ന ശ്രീ അയ്യപ്പൻ എന്ന ചിത്രത്തിന് ഇക്കഴിഞ ആഗസ്റ്റ് ഇരുപത്തിയാറ് ചൊവ്വാഴ്ച്ച കൊച്ചിയിലെ വെണ്ണല ഗീതം സ്റ്റുഡിയോയിൽ നടന്ന ലളിതമായ ചടങ്ങോടെ ആരംഭിച്ചു. ആദ്യപടിയായി ചിത്രത്തിലെ ഗാനങ്ങളുടെ റെക്കാർഡിംഗ് ആണ് ഇവിടെ അരങ്ങേറിയത്. ഡോ. സുകേഷ് രചിച്ച് , ജീവൻ ഈണം പകർന്ന് മധു ബാലകൃഷ്ണൻ , സന്നിധാനം എന്നിവർ പാടിയ ആറു ഗാനങ്ങളാണ് ഈ ചിത്രത്തിനു വേണ്ടി ഏതാനും ദിവസങ്ങളിലായി ഇവിടെ റെക്കാർഡ് ചെയ്യപ്പെടുന്നത്.
ശബരിമല സന്നിധാനത്തിൻ്റെ മഹത്ത്വം വിളിച്ചോതുന്ന മനോഹരമായ ഭക്തി സാന്ദ്രമായഗാനങ്ങളാണ് ഈ ചിത്രത്തിനു വേണ്ടി അണിയറ പ്രവർത്തകർ ഒരുക്കുന്നത്. വിശ്വാസികളായ കുടുംബങ്ങൾക്ക് എന്നും പ്രിയമാകുന്ന ഗാനങ്ങൾ തന്നെയായിരിക്കും ഈ ചിത്രത്തിലേത്. ആദിമീഡിയ, നിഷാപ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ യു.എ. ഈയിലെ പ്രമുഖ വ്യവസായിയായ ശ്രീകുമാർ (എസ്.കെ. മുംബൈ) ഷാജി പുന ലാലും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

വലിയ മുതൽമുടക്കിൽ അണിയിച്ചൊരുക്കുന്ന ഈ ചിത്രം പാൻ ഇന്ത്യൻ സിനിമയായിട്ടാണ് അവതരിപ്പിക്കുന്നത്. ഹിന്ദി അടക്കം ഇൻഡ്യയിലെ അഞ്ചു ഭാഷകളിൽ ഒരുപോലെ പ്രദർശനത്തിത്തും. ശബരിമലയും അയ്യപ്പനും ഇൻഡ്യയിലെ വിശ്വാസികൾ ഒരു പോലെ ആരാധിക്കുന്ന തിനാലാണ് പാൻ ഇന്ത്യൻ ചിത്രമായി ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്. ദേശീയപ്രാധാന്യം നിറഞ്ഞ ഒരു കഥയാണ് ഈ ചിത്രത്തിലൂടെ പറയാൻ ശ്രമിക്കുന്നത്. രാജ്യത്തിൻ്റെ അഖണ്ഡതയും , ഐക്യവും കാത്തുസൂക്ഷി ക്കുവാൻ പ്രതിജ്ഞാബദ്ധരായ ഒരു സമൂഹത്തിൻ്റെയും, ഭരണാധികാരികളുടെ ക്രിയാത്മകമായ നടപടികളിലേക്കുമാണ് ഈ ചിത്രം കടന്നുചെല്ലുന്നത്.

 

ഒരു പ്രത്യേക ദിനത്തിൽ ശബരിമലയിൽ അക്രമണം നടത്താനെത്തുന്ന തീവ്രവാദി സംഘത്തിൻ്റേയും അവരെ നേരിടേണ്ടി വരുന്ന വരുടേയും പോരാട്ടത്തിൻ്റെ കഥയാണ് ഏറെ ഉദ്വേഗത്തോടെ അവതരിപ്പിന്നു ഈ ചിത്രത്തിലൂടെ അനീഷ് രവി, റിയാസ് ഖാൻ, കോട്ടയം രമേഷ്, ഡ്രാക്കുള സുധീർ, ദിനേശ് പണിക്കർ, കൊല്ലം തുളസി, പൂജപ്പുര രാധാകൃഷ്ണൻ, കുടശ്ശനാട് കനകം, ശ്രീജിത് ബാലരാമപുരം, രതീഷ് ഗിന്നസ്, എന്നിവർക്കൊപ്പം ബോളിവുഡ് താരം അൻസർ മുംബൈ അടക്കമുള്ള താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു
കിഷോർ ,ജഗദീഷ് എന്നിവരാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.
പശ്ചാത്തല സംഗീതം -ഷെറി . ശബരിമല, മുംബൈ രാജസ്ഥാൻ എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയാകുക എന്ന് വാഴൂർ ജോസ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സാണ് തൃശ്ശൂര്‍ അടിച്ചെടുത്തത്  (3 hours ago)

കൈവിട്ടു കളയല്ലേ ഈ സുവര്‍ണ്ണാവസരം!  (3 hours ago)

സ്‌കൂള്‍ തുറന്ന് ഏഴു ദിവസത്തിനകം ഓണപ്പരീക്ഷയുടെ ഫലം പ്രഖ്യാപിക്കും  (3 hours ago)

സ്വര്‍ണവിലയില്‍  (3 hours ago)

നബിദിനം... മൂന്ന് ദിവസത്തെ അവധി  (4 hours ago)

മാറിമറിഞ്ഞ് പ്രവചനം അടുത്ത 3 മണിക്കൂർ ഇടിച്ചുക്കുത്തി മഴ..! ന്യൂനമർദ്ദം കരകയറി  (4 hours ago)

അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (4 hours ago)

ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി  (4 hours ago)

മേഘവിസ്ഫോടനത്തിൽ പിളർന്നു, ജലബോംബ് തുറന്ന് ഇന്ത്യ..! മഹാ പ്രളയം ..!15000- പേരേയും കൊണ്ട് ഓടി പാക്കികൾ ..!  (4 hours ago)

58 ശതമാനവും അതിഥിത്തൊഴിലാളികളെന്ന് പഠനം....  (4 hours ago)

ലളിതമായ ചടങ്ങോടെ ആരംഭിച്ചു.  (5 hours ago)

ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം  (5 hours ago)

11 ദിവസമായി  (5 hours ago)

വിശദീകരിക്കാനാകാതെ  (5 hours ago)

അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (5 hours ago)

Malayali Vartha Recommends