മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു, വേങ്ങരയില്‍ പി.കെ കുഞ്ഞാലിക്കുട്ടിയും കോഴിക്കോട് സൗത്ത് എം.കെ മുനീറും മത്സരിക്കും
മുസ്ലീം ലീഗിന്റെ നിയമസഭാ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. മലപ്പുറത്ത് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളാണ് ഔദ്യോഗിക പ്രഖ്യപനം നടത്തിയത്. അഞ്ച് മന്ത്രിമാര്‍ സിറ്റിങ് സീറ്റില്‍ മത്സരിക്കും. വേങ്ങരയില്‍ പി.കെ കുഞ്ഞാലിക്കുട്ടിയും കോഴിക്കോട് സൗത്ത് എം.കെ മുനീറും മത്സരിക്കും. അബ്ദുറഹ്മാന് രണ്ടത്താണി(താനൂര്‍), കെ.എം ഷാജി(അഴീക്കോട്), പി.കെ ബഷീര്‍ (ഏറനാട്), മഞ്ഞളാംകുഴി അലി(പെരിന്തല്‍മണ്ണ), വി.കെ ഇബ്രാഹിംകുഞ്ഞ്(കളമശ്ശേരി) എന്നിങ്ങനെയാണ് തീരുമാനം.
പി ഉബൈദുള്ള (മലപ്പുറം), എം ഉമ്മര്‍ (മഞ്ചേരി), പി ഹമീദ് മാസ്റ്റര്‍ (വള്ളിക്കുന്ന്), പിബി അബ്ദുള്‍റസാക്ക് (മഞ്ചേശ്വരം), സി മമ്മൂട്ടി (തിരൂര്‍), എന്‍ ഷംസുദ്ധീന് (മണ്ണാര്‍ക്കാട്), എന്‍എ നെല്ലിക്കുന്ന് (കാസര്‍ഗോഡ്), കെകെ ആബിദ് ഹുസൈന് തങ്ങള്‍ (കോട്ടയ്ക്കല്‍), എംഎ റസാഖ് മാസ്റ്റര്‍ (കൊടുവള്ളി), വിഎം ഉമ്മര്‍ മാസ്റ്റര്‍ (തിരുവമ്പാടി), ടി.വി ഏബ്രഹാം (കൊണ്ടോട്ടി), കെഎം ഷാജി (അഴീക്കോട്) എന്നിവരാണ് മറ്റ് സ്ഥാനാര്‍ത്ഥികള്‍.
പുതുമുഖങ്ങളും യുവാക്കളും മത്സരത്തിനുണ്ടെന്നും ദളിത് ലീഗിനും പ്രാധിനിത്യം നല്‍കിയിട്ടുണ്ടെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നാലു സീറ്റില്‍ കൂടി തീരുമാനമാകേണ്ടതുണ്ടെന്നും ഇക്കാര്യത്തില്‍ വൈകാതെ തീരുമാനത്തിലെത്തുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. അബ്ദുള്‍ സമദ് സമദാനി, കെ.എന്‍.എ ഖാദര്‍, തുടങ്ങി നാല് സിറ്റിംഗ് എം.എല്‍.എമാര്‍ക്ക് ഇത്തവണ സീറ്റ് നല്‍കിയിട്ടില്ല. നാല് സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥികളെ പീന്നിട് പ്രഖ്യാപിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha