സ്ഥാനമാനങ്ങളല്ല, പാർട്ടി തന്നെ വലുത്! പാലക്കാട്ടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ മാതൃകാപരമായ നിലപാട് സോഷ്യൽ മീഡിയയിൽ വൈറൽ...

കേരള രാഷ്ട്രീയത്തിൽ സീറ്റ് തർക്കങ്ങളും ഗ്രൂപ്പ് പോരും മുറുകുന്നതിനിടെ പാലക്കാട് നിന്ന് വേറിട്ടൊരു കാഴ്ച. അധികാരത്തിനായി നേതാക്കൾ കടിപിടി കൂടുന്ന ഈ കാലത്ത്, പാർട്ടി തീരുമാനമാണ് അന്തിമമെന്ന് പ്രഖ്യാപിച്ച് വിസ്മയിപ്പിക്കുകയാണ് യുവനേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. ഹൈക്കമാൻഡ് തീരുമാനങ്ങളിൽ മുതിർന്ന നേതാക്കൾ പോലും അതൃപ്തി പ്രകടിപ്പിക്കുമ്പോഴാണ് രാഹുൽ മാങ്കൂട്ടത്തിൽ എന്ന യുവ പോരാളി മാതൃകയാകുന്നത്. പാലക്കാട് സീറ്റിൽ രമേശ് പിഷാരടിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചപ്പോൾ, ഒട്ടും പരിഭവമില്ലാതെ ആ തീരുമാനത്തെ നെഞ്ചേറ്റുകയായിരുന്നു അദ്ദേഹം. "പാർട്ടിയാണ് വലുത്" എന്ന രാഹുലിന്റെ നിലപാട് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha
























