ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈദ്, നൗറൂസ് ആശംസകള്‍ നേര്‍ന്ന അദ്ദേഹം പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു. ഈ ആഘോഷവേള പശ്ചിമേഷ്യയില്‍ സമാധാനവും സ്ഥിരതയും ഐശ്വര്യവും കൊണ്ടുവരുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചതായി പ്രധാനമന്ത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
സംഭാഷണത്തിനിടെ, മേഖലയിലെ പ്രധാന അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളില്‍ പ്രധാനമന്ത്രി ആശങ്ക രേഖപ്പെടുത്തി. മേഖലയിലെ നിര്‍ണായക അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെ അപലപിച്ചു. ഇത് പ്രാദേശിക സ്ഥിരതയെ തകര്‍ക്കുകയും ആഗോള വിതരണ ശൃംഖലയെ തടസപ്പെടുത്തുകയും ചെയ്യുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രധാന സമുദ്രപാതകളിലൂടെയുള്ള ആഗോള വ്യാപാരം തടസമില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും മോദി ഊന്നിപ്പറഞ്ഞു. കപ്പല്‍ ഗതാഗത സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടതിന്റെയും സമുദ്രപാതകള്‍ സുരക്ഷിതമായി നിലനിര്‍ത്തേണ്ടതിന്റെയും പ്രാധാന്യം ആവര്‍ത്തിച്ചുവെന്നും പ്രധാനമന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha
























