Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ക്വീര്‍ കലാപ്രവര്‍ത്തനങ്ങള്‍, വര്‍ക്ക് ഷോപ്പുമായി കൊച്ചി ബിനാലെ...

21 MARCH 2026 05:45 PM IST
മലയാളി വാര്‍ത്ത

കൊച്ചി-മുസിരിസ് ബിനാലെയില്‍ ക്വീര്‍ കലാപ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി 'വൃത്താന്തം: ക്രോണിക്കിള്‍സ് ഓഫ് പെര്‍പെച്വല്‍ ബിക്കമിംഗ്' എന്ന ഏകദിന വര്‍ക്ക് ഷോപ്പ് സംഘടിപ്പിച്ചു. എബിസി ആര്‍ട്ട് റൂമും സഹയാത്രികയും സംയുക്തമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്.

ട്രാന്‍സ് ക്യൂറേറ്ററായ ബീ ആണ് ഈ പരമ്പര ക്യൂറേറ്റ് ചെയ്തത്. കലാരംഗത്ത് ഇത്തരം കൂട്ടായ്മകളുടെ കുറവ് പരിഹരിക്കാനും ക്വീര്‍ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കാനുമാണ് ഉദ്യമം ലക്ഷ്യമിട്ടിട്ടുള്ളത്. കേന്ദ്രസര്‍ക്കാര്‍ ട്രാൻസ്ജെൻഡർ നിയമത്തില്‍ വരുത്തിയ പുതിയ ഭേദഗതികള്‍ വ്യക്തികളുടെ സ്വയം നിര്‍ണ്ണയാധികാരത്തിന് വെല്ലുവിളിയാകുന്ന സാഹചര്യത്തില്‍, അതിനെതിരെയുള്ള പ്രതിഷേധ പരിപാടികളും വര്‍ക്ക് ഷോപ്പില്‍ നടന്നു. കൊച്ചി, എറണാകുളം എന്നിവിടങ്ങളില്‍ നിന്നുള്ള കലാകാരന്‍മാരും ക്വീര്‍ കമ്മ്യൂണിറ്റി അംഗങ്ങളും ഉള്‍പ്പെടെ നൂറോളം പേര്‍ പങ്കെടുത്ത പ്രതിഷേധ സംഗമത്തിന് എബിസി ആര്‍ട്ട് റൂം പിന്തുണ നല്‍കി.

ഐഡന്‍റിറ്റി, ലിംഗപദവി, ശരീരം എന്നിവയെ ആസ്പദമാക്കി അഞ്ച് ക്വീര്‍ കലാകാരന്‍മാര്‍ നയിച്ച വിവിധ സെഷനുകള്‍ വര്‍ക്ക് ഷോപ്പിന്‍റെ ഭാഗമായിരുന്നു. സെല്‍ഫ് പോര്‍ട്രെയ്റ്റ് നിര്‍മ്മാണം, സംഭാഷണങ്ങള്‍, സ്വന്തം അനുഭവം പങ്കുവെച്ച എഴുത്തുകള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെട്ടു. കൂടാതെ, ക്വീര്‍ കവികളുടെ സംഗമവും പ്രതിഷേധ പരിപാടികളും വര്‍ക്ക് ഷോപ്പിനോട് അനുബന്ധിച്ച് നടന്നു.

ബാസ്റ്റ്യന്‍ ബംഗ്ലാവിലെ പവലിയനില്‍ ലിജി ജെ. പുല്ലാപ്പള്ളി സംവിധാനം ചെയ്ത 'സഞ്ചാരം' എന്ന സിനിമ പ്രദര്‍ശിപ്പിച്ചു. 2004-ല്‍ പുറത്തിറങ്ങിയ ഈ ചിത്രം കേരളത്തിലെ ക്വീര്‍ പ്രസ്ഥാനത്തിലും മലയാള സിനിമയിലും സുപ്രധാനമായ ഒന്നാണ്. വിതരണത്തിലെ തടസ്സങ്ങള്‍ കാരണം അധികം പ്രദര്‍ശിപ്പിക്കപ്പെടാത്ത ഈ ചിത്രം ഡിജിറ്റൈസ് ചെയ്താണ് സംഘാടകര്‍ എത്തിച്ചത്. സംവിധായിക ലിജി ജെ. പുല്ലാപ്പള്ളിയും അശ്വതി ഗോപാലകൃഷ്ണനും തമ്മില്‍ നടന്ന ഓണ്‍ലൈന്‍ സംഭാഷണം സിനിമയുടെ പ്രമേയത്തെക്കുറിച്ച് പ്രേക്ഷകര്‍ക്ക് കൂടുതല്‍ അറിവ് നല്‍കി.

യുവ ക്വീര്‍ സംവിധായകന്‍റെ ഹ്രസ്വചിത്ര പ്രദര്‍ശനവും ഓപ്പണ്‍ മൈക്ക് സെഷനും സംഘടിപ്പിച്ചിരുന്നു. സമകാലിക സാംസ്കാരിക ഇടങ്ങളില്‍ കലയിലൂടെയുള്ള കൂട്ടായ ആവിഷ്കാരങ്ങള്‍ക്കും ഐക്യദാര്‍ഢ്യത്തിനും വലിയ പ്രാധാന്യമുണ്ടെന്നും 'വൃത്താന്തം' ക്യൂറേറ്റ് ചെയ്തത് രാഷ്ട്രീയമായും സര്‍ഗ്ഗാത്മകമായും തൃപ്തി നല്‍കിയെന്നും ബീ അഭിപ്രായപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (4 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (4 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (4 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (4 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (5 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (5 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (6 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (6 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (6 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (7 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (7 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (7 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (10 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (10 hours ago)

Malayali Vartha Recommends