Widgets Magazine
17
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തില്‍ അതിതീവ്ര മഴ... അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി, പരീക്ഷകള്‍ക്ക് മാറ്റമില്ല


കുഞ്ഞുങ്ങളുടെ നിലവിളികൾക്ക് മറുപടി ബോംബുകൾ; അവസാന ഹമാസ് അംഗം മരിച്ചാൽ മാത്രമേ യുദ്ധം അവസാനിക്കൂ...


വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണം കൊലപാതകം..? സംശയങ്ങൾ ഉയർത്തുന്ന നിതീഷിന്റെ നീക്കം! ആ ഫ്ലാറ്റിനുള്ളിൽ വേലക്കാരി കണ്ട കാഴ്ച...


ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് പൗരന്മാർക്ക് നിർദേശം..ഇറാനിലെ ഇന്ത്യൻ എംബസി. ഇസ്രായേൽ- ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് നിർദേശം..


ഇന്ത്യാക്കാര്‍ക്കിത് അഭിമാനനിമിഷം... ശുഭാംശു ശുക്‌ളയും സംഘവും ഭൂമിയില്‍ തിരിച്ചെത്തി

കോടികളുടെ അല്‍ മുക്തദിര്‍ ജ്വല്ലറി തട്ടിപ്പ് ...ഒളിവില്‍ കഴിയുന്ന ചെയര്‍മാനടക്കമുള്ള പ്രതികള്‍ക്ക് ജാമ്യമില്ല, സാമ്പത്തിക തട്ടിപ്പ് , വെള്ള കോളര്‍ കുറ്റകൃത്യങ്ങള്‍ക്ക് ജാമ്യം നല്‍കിയാല്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും കോടതി

17 JULY 2025 08:06 AM IST
മലയാളി വാര്‍ത്ത

തലസ്ഥാന ജില്ല മുതല്‍ പാലക്കാട് വരെ വ്യാപിച്ചു കിടക്കുന്ന കോടികളുടെ അല്‍ മുക്തദിര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് ജ്വല്ലറി ഗ്രൂപ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഒളിവില്‍ കഴിയുന്ന ചെയര്‍മാനടക്കമുള്ള പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല. ജ്വല്ലറി ഉടമയും ഗ്രൂപ്പ് ചെയര്‍മാനുമായ മുഹമ്മദ്
മന്‍സൂര്‍ ,ഗുല്‍സാര്‍ അഹമ്മദ്, അബ്ദുല്‍ ഹക്കിം , എം. അമീന്‍ ,എസ്. ഷാരുഖ് ഖാന്‍, അഷ്‌റഫ് എന്നിവര്‍ അടക്കമുള്ള പ്രതികള്‍ക്കാണ് ജാമ്യം നിരസിച്ചത്.

തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷന്‍സ് ജഡ്ജി ജി.രാജേഷിന്റേതാണുത്തരവ്.സാമ്പത്തിക തട്ടിപ്പ് , വെള്ള കോളര്‍ കുറ്റകൃത്യങ്ങള്‍ക്ക് ജാമ്യം നല്‍കിയാല്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും ജാമ്യം നിരസിച്ച ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടി.

പ്രതികളെ കസ്റ്റഡിയില്‍ വച്ച് ചോദ്യം ചെയ്ത് വഞ്ചനയിലൂടെ സ്വരൂപിച്ച പണം വീണ്ടെടുക്കേണ്ടതുണ്ടെന്ന അഡി. പ്രോസിക്യൂട്ടര്‍ കെ.എല്‍. ഹരീഷ് കുമാറിന്റെ വാദവും അംഗീകരിച്ചു കൊണ്ടാണ് 6 പ്രതികളുടെയും ജാമ്യ ഹര്‍ജികള്‍ തള്ളിയത്. ഫോര്‍ട്ട് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത
17 കേസുകളിലാണ് ജാമ്യം നിരസിച്ചത്. ഫോര്‍ട്ട് സ്റ്റേഷനില്‍ മാത്രം 10 കോടിയോളം രൂപയുടെ തട്ടിപ്പ് കേസ് നിലവിലുണ്ട്.
പരാതി കൊടുത്താല്‍ ഒരുകാലത്തും പണം തിരികെ കിട്ടില്ലെന്നുപറഞ്ഞും ഭീഷണിയുണ്ടായെന്ന് ഇരകള്‍ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള 40 ശാഖകളിലൂടെ രണ്ടായിരത്തിലധികം പേരില്‍ നിന്ന് 1000 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് നിക്ഷേപകരുടെ ആരോപണം.

മതവും ദൈവത്തിന്റെ പേരും മത ചിഹ്നങ്ങളും വേഷവും ദുരുപയോഗം ചെയ്താണ് തട്ടിപ്പ് നടത്തിയത്. 2025 ജനുവരിയില്‍ പ്രതികള്‍ ഒളിവില്‍ പോയി. തട്ടിപ്പിനിരയായവരില്‍ 99.9 ശതമാനം പേരും മുസ്ലിംകളാണെന്നും നിക്ഷേപകര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ചില മതപ്രഭാഷകരെ വിദഗ്ധമായി ഉപയോഗിച്ചും മഹല്ല് ഇമാമുമാരെയും മദ്‌റസ അധ്യാപകരെയും ഏജന്റുമാരാക്കിയുമാണ് നിക്ഷേപകരെ വശീകരിച്ചത്. 10 ശതമാനം ഏജന്‍സി കമീഷന്‍ നല്‍കിയതിനാല്‍ അവര്‍ വീടുകള്‍ കയറിയിറങ്ങി നല്ലനിലയില്‍ കാമ്പയിന്‍ നടത്തി.

വിവാഹപ്രായമായ പെണ്‍കുട്ടികളുള്ള വീട്ടില്‍ ചെന്ന് അവരുടെ കൈവശമുള്ള സ്വര്‍ണം വിവാഹ സമയത്ത് ഇരട്ടിയാക്കി നല്‍കാമെന്നും പണിക്കൂലിപോലും തരേണ്ടതില്ലെന്നും വിശ്വസിപ്പിച്ച് വാങ്ങിയെടുത്തു. ആദ്യമൊക്കെ ചിലര്‍ക്ക് ലാഭകരമായി സ്വര്‍ണം തിരികെ നല്‍കിയെങ്കിലും പിന്നീട്, വലിയ തോതില്‍ പണവും സ്വര്‍ണവും സമാഹരിച്ച് ഇപ്പോള്‍ കടകളെല്ലാം കാലിയാക്കിയിരിക്കുകയാണ്. ചില കടകള്‍ പാതി തുറന്ന് പരാതിയുമായി വരുന്നവരില്‍നിന്ന് പണം 10 ദിവസത്തിനകം നല്‍കാമെന്ന് പറഞ്ഞ് നിക്ഷേപിച്ചപ്പോള്‍ നല്‍കിയ രേഖകള്‍ കൂടി തിരികെ വാങ്ങുകയാണ്. നിക്ഷേപകരെ സംഘടിപ്പിച്ച ആളുകളെ ഇന്റര്‍നെറ്റ് കാളിലൂടെ ഭീഷണിപ്പെടുത്തുന്നുമുണ്ട്.


പരാതി കൊടുത്താല്‍ ഒരുകാലത്തും പണം തിരികെ കിട്ടില്ലെന്നുപറഞ്ഞും ഭീഷണിയുണ്ട്. കൊല്ലം ബീച്ച് റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന അല്‍ മുക്തദിര്‍ ബ്രാഞ്ചായ അല്‍-ബാസിത് ജ്വല്ലറിയില്‍ മാത്രം അഡ്വാന്‍സ് ബുക്കിങ് നടത്തിയവരില്‍ നിന്ന് 100 കോടിയിലേറെ രൂപ തട്ടിയെടുത്തു. കൊല്ലം ജില്ലയിലെ മൂന്ന് ശാഖകളില്‍ മാത്രം 500ലേറെ നിക്ഷേപകരുണ്ട്. അഞ്ചുലക്ഷം മുതല്‍ ഒന്നരക്കോടി രൂപ വരെ നിക്ഷേപിച്ചവരാണിവര്‍. കഴിഞ്ഞ അഞ്ചുമാസക്കാലമായി ജ്വല്ലറിയുടെ എല്ലാ ശാഖകളും പ്രവര്‍ത്തനരഹിതമാണ്.

 

"  



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്കൂളിൽ ഷോക്കടിച്ച് 8-ാം ക്ലാസുകാരൻ പിടഞ്ഞ് മരിച്ചു ഉച്ചഭക്ഷണം കഴിക്കാനായിപാത്രം തുറന്നു ക്ലാസ്സിൽ കുഴഞ്ഞു വീണു മരിച്ചു  (21 minutes ago)

മഹാധമനിയുടെ പ്രാധാന്യമേറിയ ഭാഗത്തുള്ള ശസ്ത്രക്രിയ ആയതിനാല്‍  (56 minutes ago)

കാല്‍നട യാത്രക്കാരന്‍ സ്വകാര്യ ബസിടിച്ച് മരിച്ചു  (1 hour ago)

പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി....  (2 hours ago)

18 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനം ഉപയോഗിക്കരുത്, ലൈറ്റ് മോട്ടോര്‍ ടെസ്റ്റിന് ഓട്ടോമാറ്റിക് വാഹനം പാടില്ല എന്നീ നിബന്ധനകളും  (2 hours ago)

ചെറു പുസ്തകങ്ങളാക്കി ജനങ്ങള്‍ക്ക് നല്‍കി  (2 hours ago)

കൊല്ലം തേവലക്കരയില്‍ ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു.... സംഭവത്തില്‍ ഇടപ്പെട്ട് വിഭ്യാഭ്യാസ മന്ത്രി; അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.  (3 hours ago)

സ്വര്‍ണ വിലയില്‍ നേരിയ വര്‍ദ്ധനവ്  (3 hours ago)

പുതിയ പ്രോഗ്രാമുകള്‍ക്ക് കോളേജുകള്‍ അഫിലിയേഷന്‍ തേടിയിട്ടുള്ളതിനാല്‍  (3 hours ago)

ഷീറ്റ് നെഞ്ചില്‍ തറച്ച് ഇന്‍ഡസ്ട്രിയല്‍ ജീവനക്കാരന് ദാരുണാന്ത്യം  (3 hours ago)

ശുഭാംശു ശുക്ലയുടെ തിരിച്ചുവരവിനെ സ്വാഗതം  (3 hours ago)

കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പെത്തി  (4 hours ago)

തല സര്‍വീസ് ലിഫ്റ്റിനുള്ളില്‍ കുടുങ്ങി സുരക്ഷാ ജീവനക്കാരന് ദാരുണാന്ത്യം....  (4 hours ago)

ഭക്തിയുടേയും, തീര്‍ത്ഥാടനത്തിന്റേയും പുണ്യമാസം...  (4 hours ago)

അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends