ഇവളുമ്മാരെ ചൂലുംകെട്ടിന് അടിക്കണമെന്ന് മലയാളിയുടെ കൊലവിളി ; മന്ത്രി ചിഞ്ചു റാണിക്ക് പൂരത്തെറിവിളി

ഇവളുമ്മാരെ ചൂലുംകെട്ടിന് അടിക്കണമെന്ന് മലയാളിയുടെ കൊലവിളി. സ്വന്തം കുടുംബത്തില്‍ സംഭവിച്ചിരുന്നേല്‍ മന്ത്രിക്കൊച്ചമ്മ ഇങ്ങനെ പറയുമായിരുന്നോ. മന്ത്രി ചിഞ്ചുറാണിയേയും സഖാത്തികളേയും വളഞ്ഞിട്ട് തല്ലി ജനം. 13 വയസുകാരന്‍ സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ചത് അറിഞ്ഞിട്ടും വേദിയില്‍ തുള്ളിക്കളിച്ചതും പോര അവന് അനുസരണയില്ലെന്നും വിടുവായത്തം വിളമ്പിയ മന്ത്രിയുടെ മനോനില അപാരം. ധാര്‍ഷ്ട്യത്തിന് കൈയ്യും കാലും വെച്ചിട്ട് സഖാത്തികളെന്ന് സ്വയം പുകഴ്ത്തലും. സംഭവം കേറി വന്‍ വിവാദത്തിലും പൊട്ടിത്തെറിയിലും നില്‍ക്കുമ്പോള്‍. സോഷ്യല്‍മീഡിയയില്‍ സഖാത്തികളുടെ തനിക്കൊണമാണ് ചര്‍ച്ചയാകുന്നത്. രണ്ടാം പിണറായി സര്‍ക്കാരില്‍ നല്ല ഒന്നാന്തരം മികച്ച തോല്‍വി വനിത മന്ത്രിമാരാണ് ഉള്ളത്. ബിന്ദു,ചിഞ്ചു,വീണ മൂന്നും കണക്കാണ്. ദുരന്ത മുഖത്ത് നിന്നാലും പുച്ഛവും ധാര്‍ഷ്ട്യവുമാണ് ഇവര്‍ക്കുള്ളത്. സാധാരണക്കാരന്റെ ദുരിതമോ വേദനയോ ഇവരെ ബാധിക്കാറേയില്ല. ആകെ അറിയാവുന്നത് കപ്പിത്താനെ തള്ളാനും കപ്പിത്താന് വേണ്ടി കുമ്മിയടിക്കാനും.
ഒന്നാം പിണറായി സര്‍ക്കാരില്‍ പേരിനെങ്കിലും ഒരു മികച്ച മന്ത്രി അതും വനിത മന്ത്രി ഉണ്ടായിരുന്നത് ശൈലജ ടീച്ചാറാണ്. അതുിനും കൂടി പറയിപ്പിക്കാനായിട്ട് ഒന്നല്ല മൂന്നെണ്ണം ഉള്ളതില്‍ മൂന്നും കഴ്പ്പണംകെട്ടതെന്ന് മലയാളി എടുത്തിട്ടലക്കുന്നു. മന്ത്രി ബിന്ജദുവിനെ പൊതുശല്യമായ് പ്രഖ്യാപിക്കണമെന്നാണ് പരിഹാസം. വീണ ജോര്‍ജ് വെറും ഷോ മന്ത്രിയെന്നും പിന്നെ മന്ത്രി ചിഞ്ചു റാണി അങ്ങനെ ഒരാള്‍ ഉള്ളത് പോലും കേരളത്തിന് അറിയില്ലെന്നും പരിഹാസം. അങ്ങേയറ്റം നിരുത്തരവാദിത്തപരമായ ഒരു ജനപ്രതിനിധിയില്‍ ഉണ്ടാകേണ്ട വാക്കുകളല്ല ചിഞ്ചുറാണിയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. മകനെ നഷ്ടപ്പെട്ട് നില്‍ക്കുന്ന ആ കുടുംബത്തെ കൂടുതല്‍ വേദനയിലേകക് തള്ളിവിടുന്നതായിരുന്നു ചിഞ്ചു റാണിയുടെ പ്രസ്താവന. എന്നിട്ട് ഒരുളുപ്പും ഇല്ലാതെ ആ വീട്ടിലേക്ക് കയറി ചെല്ലുകയും ചെയ്തു. മന്ത്രിയുടെ പ്രസ്താവനക്കെതിരെ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ നേതാക്കള്‍ വിമര്‍ശനമുയര്‍ത്തി. പ്രതിഷേധം ശക്തമായതോടെയാണ് മന്ത്രി മിഥുന്റെ കുടുംബത്തെ കാണാനെത്തിയത്. മന്ത്രിയുടെ വാക്കുകള്‍ പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്ന വികാരം പാര്‍ട്ടിയില്‍ ശക്തമാണ്. ഇതു തണുപ്പിക്കാന്‍ കൂടിയാണ് ഇന്ന് തന്നെ മന്ത്രി മിഥുന്റെ വീട്ടിലെത്തിയത്. ഇന്നലെ നടത്തിയ പ്രസ്താവനയില്‍ മന്ത്രി ജെ ചിഞ്ചുറാണി ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. പരാമര്‍ശം വേണ്ടിയിരുന്നില്ല. അങ്ങനെ പറയരുതായിരുന്നുവെന്നും പെട്ടെന്ന് പറഞ്ഞപ്പോള്‍ വാക്കുകള്‍ മാറിപ്പോയതാണെന്നും ചിഞ്ചുറാണി മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇത് ആദ്യമായിട്ടൊന്നുമല്ല മരണമുഖത്ത് സഖാത്തികള്‍ അടികിട്ടേണ്ട വര്‍ത്താനം പറയുന്നത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം ഇടിഞ്ഞ് വീട്ടമ്മ മരിച്ചപ്പോള്‍ അതിനിപ്പോള്‍ ഉത്തരവാദി വീണയാണോ എന്നാണ് മന്ത്രി ബിന്ദു പരിഹസിച്ച് ചോദിച്ചത്. മന്ത്രി ബിന്ദു സ്ഥിരം ഇമ്മാതിരി വെടക്ക് ഡയലോഗ് അടിക്കുന്നയാളാണ്. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പണം പുട്ടടിച്ച കമ്മികളെ ന്യായീകരിച്ച് ബിന്ദു പറഞ്ഞ് ഡയലോഗ് കേരളം മറന്നിട്ടുണ്ടാകില്ല. ബാങ്കില്‍ പണം നിക്ഷേപിച്ചിട്ടും ചികിത്സയ്ക്ക് പണം കിട്ടാതെ ഫിലോമിനയെന്ന വീട്ടമ്മ മരിക്കുകയും അവരുടെ മൃതദേഹവുമായ് നിക്ഷേപകരും നാട്ടുപകാരും സമരം നടത്തിയപ്പോള്‍ മന്ത്രിക്കൊച്ചമ്മ പറഞ്ഞത്. ഫിലോമിനയുടെ മൃതദേഹം ബാങ്കിന് മുന്നിലെത്തിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നാണ്. മെഡിക്കല്‍ കോളേജിലായിരുന്നു ഫിലോമിനയുടെ ചികിത്സ. ആധുനിക സംവിധാനങ്ങളെല്ലാം ഇന്ന് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ലഭ്യമാണ്. മരണം ദാരുണമാണ്. അതിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് ശരിയല്ലന്നാണ് കണ്ണട മന്ത്രി പറഞ്ഞ വര്‍ത്തമാനം. അന്ന് പുളിച്ച തെറി കേട്ടു മന്ത്രി ബിന്ദു. നിന്റെയൊക്കെ സഖാക്കന്മാര് പാവങ്ങളുടെ നിക്ഷേപം നക്കിയിട്ട് അവരെ ന്യായീകരിക്കാന്‍ വരാന്‍ നിനക്കൊന്നും ഉളുപ്പില്ലേയെന്ന് കരുവന്നൂരുകാര്‍ പച്ചയ്ക്ക് ചോദിച്ചത്. മന്ത്രി വീണ ജോര്‍ജ് സ്ഥിരം എയറിലാണ്. ആശാ വര്‍ക്കര്‍മ്മാരെ ചര്‍ച്ചയ്ക്ക് വിളിച്ച് അപമാനിച്ച് വിട്ടു പെണ്ണുങ്ങള്‍ കേറി തെറിവിളിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് വിഷയം തന്റെ ബാധ്യതേയല്ലെന്ന വര്‍ത്താനം ഇറക്കി അതിനും തെറിവിളി കേട്ടു.
സഖാത്തികളൊക്കെ വേറേതോ യൂണിവേഴ്‌സിലാണ് ഉള്ളത്. ജനപക്ഷ പാര്‍ട്ടി തൊഴിലാളി പാര്‍ട്ടിയെന്നെക്കെ ഗീര്‍വാണമടിക്കും എന്നിട്ട് പാവപ്പെട്ടവന്റെ നെഞ്ചത്തോട്ട് ചെന്നുകേറും. സിപിഎം വനിത നേതാക്കളൊക്കെ കണക്കാണ്. ഒരെണ്ണത്തിനെ മലയാളിക്ക് കണ്ടൂകൂടാ. പി പി ദിവ്യ നാവിന്റെ മൂര്‍ച്ചയില്‍ ഒരു പാവത്തിനെ കൊന്നിട്ട് ആട്ടവും പാട്ടുമായ് സോഷ്യല്‍മീഡിയയില്‍ ആഘോഷത്തിലാണ്. ആര്യ രാജേന്ദ്രന്‍ ഒരു കെഎസ്ആര്‍ടിസി ജീവനക്കാരന്റെ ജോലി കളയിച്ച് ജനങ്ങളുടെ മെക്കിട്ട് കേറി നടക്കുന്നു. പിന്നുള്ളത് ചിന്ത ജെറോ ചുക്കിനും ചുണ്ണാമ്പിനും കൊള്ളില്ലേലും ധാര്‍ഷ്ട്യത്തിന് ഒരു കുറവും ഇല്ല. എന്ത് ചോദ്യം നേരെ വന്നാലും ഞങ്ങളേ പൊതിച്ചോറ് കൊടുക്കുന്നവരാ ഡയലോഗ്. പികെ ശ്രീമതി പീഡനവീരന്മാരായ സഖാക്കളെ ന്യായീകരിച്ച് നടക്കുന്ന മുതിര്‍ന്ന നേതാവ്. ആകെ ജനങ്ങളുടെ മുന്നില്‍ കാണിക്കാന്‍ കൊള്ളാവുന്നത് ശൈലജ ടീച്ചര്‍ മാത്രം. സിപിഎം ഇരുത്തി വിലയിരുത്തേണ്ടതാണ് കൂട്ടത്തിലെ സഖാത്തികളുടെ ജനപിന്തുണയെക്കുറിച്ച്. ഉത്തരം വട്ടപ്പൂജ്യമാണ്. ആര്യ ചിന്ത പിപി ദിവ്യ വീണ ജോര്‍ജ് തുടങ്ങിയ സഖാത്തികളെ പാര്‍ട്ടിയിലുള്ളവര്‍ക്ക് പോലും കണ്ടുകൂടാ. ആര്യ രാജേന്ദ്രനെതിരെ തിരുവനന്തപുര്ത് നട്ട പാര്‍ട്ടി യോഗങ്ങളില്‍ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. അഹങ്കാരം കുറച്ച് പൊടിക്ക് ഒതുങ്ങിക്കോളാന്‍ നേതാക്കള്‍ക്കി് പറയേണ്ടി വന്നു. തിരുവനന്തപുരം കോര്‍പറേഷന്‍ ഭരണം അടുത്ത തവണ കൈവിട്ട് പോയാല്‍ അതിന്റെ കാരണക്കാരി ആര്യ രാജേന്ദ്രന്‍ മാത്രമാണന്നാണ് സഖാക്കള്‍ പറഞ്ഞത്. പിപി ദിവ്യയെ പിണറായി വിജയന് തന്നെ വിമര്‍ശിക്കേണ്ടി വന്നു. ദിവ്യയെ പാടെ കൈവിട്ടു പിണറായി. അങ്ങനെ സഖാത്തികള്‍ ഒതുങ്ങിക്കോണമെന്ന് നേതാക്കന്മാര്‍ തന്നെ പറയുന്നു. ജനങ്ങള്‍ ഇവരെയൊക്കെ കണ്ടാല്‍ ചൂലെടുക്കും.
സ്വന്തം ജില്ലയില്‍ ഒരു കുട്ടി ദാരുണമായ സാഹചര്യത്തില്‍ മരിക്കുകയും, കുറ്റം ആ കുട്ടിയില്‍ തന്നെ ചാരുകയുമാണ് മന്ത്രി ചെയ്തത്.
ജില്ലയ്ക്ക് പുറത്തുനിന്നുള്ള മന്ത്രിമാരും ഉദ്യോഗസ്ഥരും മരിച്ച മിഥുന്റെ വീട്ടിലെത്തുകയും ബന്ധുക്കളെ ആശ്വസിപ്പിക്കുകയും ചെയ്ത അവസരത്തിലാണ് കൊല്ലം ജില്ലയില്‍ നിന്നുതന്നെയുള്ള മന്ത്രി പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്ത് ആടിപ്പാടിയത്. മറ്റ് വനിതാ നേതാക്കള്‍ക്കൊപ്പം സന്തോഷവതിയായി ഡാന്‍സ് ചെയ്യുന്ന മന്ത്രിയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. പാട്ട് തീരുന്നതുവരെയും മന്ത്രിയും മറ്റ് നേതാക്കളും സൂംബാനൃത്തം കളിക്കുന്നതായാണ് വീഡിയോയില്‍ കാണാനാകുന്നത്. ഇതേ പരിപാടിയിലാണ് മന്ത്രി മരിച്ച കുട്ടിക്കെതിരെ വിവാദപ്രസ്താവനകളും നടത്തിയത്. ഒരു പയ്യന്റെ ചെരിപ്പാണ്. ആ പയ്യനാ ചെരുപ്പെടുക്കാന്‍ ഷെഡിന്റെ മുകളില്‍ കയറി. ചെരിപ്പെടുക്കാന്‍ പോയപ്പോള്‍ കാലൊന്ന് തെന്നി പെട്ടെന്ന് കയറി പിടിച്ചത് വലിയ കമ്പിയിലാണ്. ഇതിലാണ് കറണ്ട് കടന്നു വന്നത്. കുട്ടി അപ്പോഴേ മരിച്ചു. അത് അധ്യാപകരുടെ കുഴപ്പമൊന്നുമില്ലല്ലോ. സഹപാഠികള്‍ പറഞ്ഞിട്ട് പോലും അവന്‍ അവിടെ കയറിയതാണ്. മരണപ്പെട്ട വിദ്യാര്‍ത്ഥിയെ കുറ്റപ്പെടുത്തിയായിരുന്നു മന്ത്രിയുടെ പ്രസംഗം.
വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കെഎസ്ഇബി ഉള്‍പ്പെടെ എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വൈദ്യുതലൈന്‍ തൊട്ടുമുകളിലൂടെ പോകുന്ന സ്‌കൂളിന് എങ്ങനെയാണ് ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് എന്നും അദ്ദേഹം ചോദിച്ചു. വിദ്യാര്‍ഥിയുടെ മരണത്തില്‍ വിവാദ പരാമര്‍ശം നടത്തിയ മന്ത്രി ജെ. ചിഞ്ചുറാണിക്കെതിരേയും അദ്ദേഹം രൂക്ഷവിമര്‍ശനം ഉന്നയിച്ചു.
കുട്ടി മുകളില്‍ കയറിയെന്നാണ് മന്ത്രി ചിഞ്ചുറാണി പറഞ്ഞത്. കുട്ടികള്‍ മുകളില്‍ കയറുന്നത് സ്വാഭാവികമാണ്. കുട്ടിയുടെ കുഴപ്പമാണ് എന്നത് പുതിയ കണ്ടുപിടുത്തമാണ്. ഇതാണ് നമ്മുടെ മന്ത്രിസഭയിലെ മന്ത്രിമാര്‍. ഓരോ മരണത്തിന്റെയും ഉത്തരവാദിത്തത്തില്‍ നിന്നും ഈ മന്ത്രിമാര്‍ ഒഴിഞ്ഞുമാറും. ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള സുരക്ഷ ഓഡിറ്റിങ് നടത്തുകയാണ് വേണ്ടത്. വയാനാട്ടിലെ സ്‌കൂളില്‍ പെണ്‍കുട്ടി പാമ്പു കടിയേറ്റ് മരിച്ചപ്പോള്‍ സ്‌കൂളുകളില്‍ സുരക്ഷാ ഓഡിറ്റിങ് നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നതാണ്. ആശുപത്രിയിലും ഇത്തരം ഓഡിറ്റിങ് വേണമെന്നും ആവശ്യപ്പെട്ടിരുന്നതാണ്. എന്നിട്ടാണ് ഇന്നലെ മന്ത്രിയുടെ നേതൃത്വത്തില്‍ സൂംബ ഡാന്‍സ് നടത്തിയത്. വയനാട്ടില്‍ കടുവ സ്ത്രീയെ കടിച്ചു കൊന്ന ദിവസമാണ് വനംമന്ത്രി ഫാഷന്‍ ഷോയില്‍ പാട്ടു പാടിയത്. ഇന്നലെ മരിച്ച കുട്ടിയെ കുറ്റപ്പെടുത്തിയ മന്ത്രിയാണ് സൂംബാ ഡാന്‍സ് കളിച്ചത്. ഇവര്‍ക്കൊന്നും മനസാക്ഷിയില്ലേ? പ്രതിപക്ഷ നേതാവ് ചോദിച്ചു. ഗുരുതര വീഴ്ചകളുണ്ടായിട്ടുണ്ടെന്നും സതീശന്‍ പറഞ്ഞു. സ്‌കൂളുകളില്‍ സുരക്ഷാ ഓഡിറ്റിങ് വേണം. വീഴ്ചകള്‍ ഉണ്ടാകാതിരിക്കാനുള്ള നടപടികളാണ് വേണ്ടത്. എന്നാല്‍ അതിനു പകരം മാറിനിന്ന് പരിഹസിക്കുകയാണ്. ചെരുപ്പ് എടുക്കാന്‍ മുകളില്‍ കയറിയ കുട്ടിയെയാണ് ഇപ്പോള്‍ കുറ്റവാളിയാക്കിയിരിക്കുന്നത്. മന്ത്രിമാരെയും അവരുടെ നാവിനെയും നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി തയാറാകണം. മനുഷ്യനെ പ്രയാസപ്പെടുത്തുന്ന രീതിയില്‍ മന്ത്രിമാര്‍ സംസാരിക്കരുത്. ഉത്തരത്തില്‍ ഇരിക്കുന്നത് എടുക്കാന്‍ ശ്രമിക്കുന്ന സിപിഎം നേതാക്കള്‍ കക്ഷത്തില്‍ ഇരിക്കുന്നത് പോകാതെ നോക്കണമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha