എയർപോർട്ടിൽ സുജയെ കത്ത് ഇളയ മകനും ബന്ധുക്കളും; നേരിൽ കണ്ടതോടെ ഓടിയെത്തി മകനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ സുജയെ ആശ്വസിപ്പിക്കാൻ പാടുപെട്ട് ബന്ധുക്കൾ: അവസാനമായി പൊന്നുമോനെ കാണാൻ പോലീസ് അകമ്പടിയിൽ കൊല്ലത്തേക്ക്: വിട ചൊല്ലാൻ നാടും; സ്‌കൂളിലെ പൊതുദർശനത്തിന് ശേഷം പൊട്ടിപ്പൊളിഞ്ഞ വീട്ടിലേയ്ക്ക് മിഥുൻ വീണ്ടുമെത്തും...

കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ്റെ 'അമ്മ സുജ നാട്ടിലെത്തി. നെടുമ്പാശേരിയിൽ വന്നിറങ്ങിയ സുജയെ പോലീസ് അകമ്പടിയിൽ കൊല്ലത്ത് എത്തിക്കും. ഇളയ മകനും ബന്ധുക്കളും സുജയെ കൊണ്ടുപോകുവാനായി എയർപോർട്ടിൽ എത്തിയിരുന്നു. ഒമ്പത് പതിനഞ്ചോടെ ഇന്‍ഡിഗോ വിമാനത്തിലാണ് ഉജ്ജയെത്തിയത്.
ഇന്ന് രാവിലെ പത്ത് മണിമുതൽ മിഥുൻ പഠിച്ച സ്കൂളിൽ മൃതദേഹം പൊതുദര്ശനത്തിന് വയ്ക്കും. 12 മണിവരെ സ്കൂളില് പൊതുദർശനം ഉണ്ടാകും. സഹപാഠികളും അധ്യാപകരും നാട്ടുകാരും അന്ത്യാഞ്ജലി അർപ്പിക്കും. തുടർന്ന് മൃതദേഹം ശാസ്താംകോട്ട വിളന്തറയിലെ വീട്ടിൽ എത്തിക്കും. വൈകിട്ട് 5 മണിയോടെ വീട്ടുവളപ്പിലാണ് സംസ്കാരം.
മിഥുൻ്റെ മരണത്തിന് ഇടയാക്കിയ വൈദ്യുതി ലൈനുകൾ ഇന്ന് കെഎസ്ഇബി നീക്കം ചെയ്യും. ഇന്നലെ ബാലവകാശ കമ്മീഷൻ ചെയർമാൻ്റെ സാന്നിധ്യത്തിൻ നടന്ന യോഗത്തിലാണ് വൈദ്യുതി ലൈൻ മാറ്റാൻ ധാരണയായത്.
സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് നിർമ്മിച്ച സൈക്കിൾ ഷെഡിന് മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റാണ് മിഥുന് ജീവൻ നഷ്ടമായത്. കുട്ടിയുടെ മരണത്തിൽ പൊലീസ് അന്വേഷണവും തുടരുകയാണ്. ശാസ്താംകോട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടക്കുന്നത്.
https://www.facebook.com/Malayalivartha