കടയിലെ മാനേജരായിരുന്നു ദിവ്യ ഉടമ അലിയുമായി സൗഹൃദത്തിലായിരുന്നു; ബാഗ്ലൂരും കോയമ്പത്തൂരും വസ്ത്രങ്ങള്‍ വാങ്ങാൻ പോയത് ഒന്നിച്ച്; ഒടുവിൽ രണ്ടുപ്പേരും കടയുടെ ഹാളിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ ? മരണത്തിന് തൊട്ടു മുന്നേ സംഭവിച്ചത് ?

ആയൂരിലെ തുണിക്കടയ്ക്കുള്ളിൽ ഉടമയെയും മാനേജരായ സ്ത്രീയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം സ്വദേശി അലി ചടയമംഗലം സ്വദേശി ദിവ്യമോൾ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടത്. ഇരുവരെയും ഫാനിൽ തൂങ്ങിമരിച്ചനിലയിലാണ് കണ്ടെത്തിയത്.
കടയുടെ താഴെയുള്ള ഗോഡൗണിലെ ഹാളിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത് . വ്യാഴാഴ്ച രാത്രി ദിവ്യ വീട്ടിലെത്താത്തതിനെ തുടർന്ന് വീട്ടുകാർ ഫോൺ വിളിച്ചു . പക്ഷേ ഫോൺ സ്വിച്ച് ഓഫായിരുന്നു.
ഒൻപതരയോടെ കടയിലെത്തിയ ജീവനക്കാരും ദിവ്യയുടെ ബന്ധുക്കളും നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടത്. മരണത്തിൽ ദുരൂഹതയില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കടയുമായി ബന്ധപ്പെട്ട കണക്കുകളെല്ലാം ഇരുവരും ഒരുമിച്ചാണ് നോക്കിയിരുന്നത് .
കടയിലെ മാനേജരായിരുന്നു ദിവ്യാമോള്‍. അലിയുമായി ഇവര്‍ അടുത്ത സൗഹൃദത്തിലായിരുന്നു . സ്ഥാപനത്തിലെ മറ്റു ജീവനക്കാരേക്കള്‍ സ്വാതന്ത്ര്യവും ഉത്തരവാദിത്തവും ദിവ്യമോൾക്ക് നൽകിയിരുന്നു.
ഇവര്‍ ഒന്നിച്ചാണ് ബാഗ്ലൂരും കോയമ്പത്തൂരും പോയി വസ്ത്രങ്ങള്‍ വാങ്ങിയിരുന്നത്. അതുകൊണ്ട് തന്നെ അടിയന്തര സാഹചര്യത്തില്‍ അങ്ങനെ എന്തെങ്കിലും പര്‍ച്ചേസിന് പോയിരിക്കാമെന്നാണ് വീട്ടുകാര്‍ കരുതിയത്. എന്നാല്‍ ഫോണിലും വിളിച്ചു കിട്ടാതെ വന്നതോടയാണ് തിരിച്ചില്‍ നടത്തിയത്.
https://www.facebook.com/Malayalivartha