ക്രിസ്റ്റഫറിന്റെ വീട്ടിലേക്ക് ഒളിഞ്ഞുനോക്കും; മലം വാരി എറിയും; വർഷങ്ങളായി തുടർന്നത് ഗുരുതര പ്രശ്നങ്ങൾ; ഒടുവിൽ വഴിയിലിട്ട് പെട്രോളൊഴിച്ച് കത്തിച്ച ശേഷം വില്യമിന്റെ ആത്മഹത്യ; ആളിക്കത്തിയ ശരീരവുമായി ഓടി കയറിയത് 'ആ വീട്ടിൽ'

കൊച്ചി വടുതലയില്‍ അയല്‍വാസികളെ തീ കൊളുത്തിയ ശേഷം തൂങ്ങി മരിച്ചു. വടുതല ഫ്രീഡം നഗര്‍ സ്വദേശികളായ ക്രിസ്റ്റഫറും ഭാര്യ മേരിയുമാണ് ആക്രമണത്തിന് ഇരയായത്.അയൽവാസിയായ വില്യമാണ് സ്കൂട്ടര്‍ തടഞ്ഞുനിര്‍ത്തി ദമ്പതികളെ ആക്രമിച്ചത്. വ്യക്തി വൈരാഗ്യമാണ് അക്രമണത്തിലേക്ക് നയിച്ചത്.
സ്കൂട്ടർ നിർത്തിയ ഉടൻ വില്യംസ് കുപ്പിയിലെ പെട്രോൾ അവരുടെ ദേഹത്തേക്ക് ഒഴിച്ചു. പിന്നാലെ ലൈറ്റർ കത്തിച്ച് അവരുടെ ദേഹത്തേക്ക് എറിഞ്ഞു. തീ ആളിയപ്പോഴേക്കും നിലവിളിച്ചുകൊണ്ട് ക്രിസ്റ്റഫറും മേരിയും അടുത്തുള്ള ജൂഡ്‌സണിന്റെ വീട്ടിലേക്ക് ഓടിക്കയറി . ‘വില്യംസ് ഞങ്ങളെ കത്തിച്ചു’ എന്ന് നിലവിളിച്ചുകൊണ്ടായിരുന്നു ഇരുവരും വീട്ടിലേക്ക് ഓടിക്കയറിയതെന്ന് അയൽവാസി പറഞ്ഞു.
വർഷങ്ങളായി തുടരുന്ന പ്രശ്നങ്ങളുടെ പകവീട്ടലായിരുന്നു . ക്രിസ്റ്റഫറിന്റെ വീട്ടിലേക്ക് ഒളിഞ്ഞുനോക്കാറുണ്ടായിരുന്നു വില്യംസ്. ക്രിസ്റ്റഫർ പലപ്പോഴും പരാതി പറഞ്ഞിരുന്നതാണ്. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി.
മൂന്നുവർഷം മുൻപ് വില്യംസ് ക്രിസ്റ്റഫറിന്റെ വീട്ടിലേക്ക് മലം എറിഞ്ഞതായും പരാതിയുണ്ടായിരുന്നു. ഇതിനെപ്പറ്റി ക്രിസ്റ്റഫർ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിൽ വില്യംസിന് വലിയ പകയുണ്ടായിരുന്നതായി അയൽവാസികൾ പറയുന്നു. അന്വേഷണം പുരോഗമിക്കുകയാണ്.പൊള്ളിയ ശരീരവുമായി ക്രിസ്റ്റഫറും മേരിയും ആശുപത്രിയിലേക്ക് വാഹനത്തില്‍ കയറുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha