കണ്ണീര്‍ക്കാഴ്ചയായി... കുഴിയില്‍ വീഴാതിരിക്കാനായി ബൈക്ക് വെട്ടിച്ചു.... ബസ്സിനടിയില്‍ പെട്ട് യുവാവിന് ദാരുണാന്ത്യം

റോഡിലെ കുഴിയില്‍ വീഴാതിരിക്കാനായി ബൈക്ക് വെട്ടിച്ച യുവാവിന് ബസിടിയില്‍പ്പെട്ട് ദാരുണാന്ത്യം. തൃശൂര്‍ അയ്യന്തോളില്‍ ഇന്നുരാവിലെയാണ് അപകടം സംഭവിച്ചത്. താലൂര്‍ സ്വദേശി ആബേല്‍ ചാക്കോ (24) ആണ് മരിച്ചത്. കുന്നംകുളത്തുള്ള ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ബാങ്ക് ജീവനക്കാരനാണ്.
തൃശൂരില്‍ നിന്നും കുന്നംകുളത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് ആബേലിനെ ഇടിച്ചിട്ടത്. ബസ് ആബേലിന്റെ ശരീരത്തില്‍ കൂടി കയറിയിറങ്ങിയതായി ദൃക്‌സാക്ഷികള്‍ പറയുന്നു. അപകടത്തിന് പിന്നാലെ പ്രദേശത്തെ കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു.
നഗരത്തിലെ റോഡുകളില്‍ അപകടങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ പ്രതികളെ ഉടന്‍തന്നെ അറസ്റ്റ് ചെയ്യണമെന്ന് കോണ്‍ഗ്രസും ബിജെപിയും ആവശ്യപ്പെട്ടു. രണ്ടാഴ്ചകള്‍ക്ക് മുന്‍പാണ് തൃശൂര്‍ എംജി റോഡിലുണ്ടായ സമാന അപകടത്തില്‍ മറ്റൊരു യുവാവിന് ദാരുണാന്ത്യം ഉണ്ടായത്. വെസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലൂടെയുള്ള മരണപ്പാച്ചിലില്‍ പൊലീസും കാര്യമായ നടപടികള്‍ എടുക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. പ്രദേശത്ത് ജനരോഷം ശക്തമായി ഉയരുന്നു.
https://www.facebook.com/Malayalivartha