കേരളത്തെ നടുക്കി ഒരു കൊലപാതക ശ്രമം കൂടെ.. വടുതലയില്‍ അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കം, അയൽക്കാരൻ പെട്രോള്‍ ഒഴിച്ച് തീകത്തിക്കാൻ ശ്രമം..ഒടുവിൽ തൂങ്ങി മരണം..

വീണ്ടും കേരളത്തെ നടുക്കി ഒരു കൊലപാതക ശ്രമം കൂടെ , തലനാരിഴയ്ക്കാണ് ദമ്പതികൾ രക്ഷപ്പെട്ടത് . ഇപ്പോഴും രക്ഷപ്പെട്ടു എന്ന് പൂർണമായും പറയാൻ ആയിട്ടില്ല . ഗുരുതരാവസ്ഥയിൽ തുടരുകയാണ് . അയല്‍വാസി മൂന്നുപേരുടെ ജീവനെടുത്ത ചേന്ദമംഗലത്തെ അരുംകൊല നടന്നിട്ട് ഒരുവര്‍ഷം പോലുമായിട്ടില്ല. ഇപ്പോഴിതാ വടുതലയില്‍ അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കം ജീവനെടുക്കാനുള്ള തീകൊളുത്തലില്‍ വരെ എത്തിയിരിക്കുന്നു. അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പകയുടെയും വൈരാഗ്യത്തിന്റെയും അങ്ങേയറ്റത്തോളം എത്തുന്ന സംഭവത്തിന് ഉദാഹരണമാണ് ചേന്ദമംഗലവും വടുതലയും.
ഇരു സംഭവങ്ങളിലും പ്രതികള്‍ക്കെതിരേ അവരുടെ അക്രമത്തിന് ഇരകളായവര്‍ വളരെ മുന്നേ പോലീസില്‍ പരാതി നല്‍കിയിരുന്നു.ചേന്ദമംഗലത്തെ കൊലകള്‍ നടത്തിയ പ്രതി കണിയാപറമ്പില്‍ ഋതു ജയന്‍ ലഹരിക്ക് അടിമയായിരുന്നു. പകമൂലം കരുതിക്കൂട്ടി ജയന്‍ കൊല നടത്തുകയായിരുന്നു. വടുതലയിലെ സംഭവവും കരുതിക്കൂട്ടിയുള്ളതാണെന്ന് പ്രത്യക്ഷത്തില്‍ തന്നെ തിരിച്ചറിയാം. പെട്രോള്‍ കുപ്പിയില്‍ വാങ്ങി സൂക്ഷിക്കുകയും ദമ്പതിമാര്‍ പള്ളിയില്‍നിന്നുവരുന്നത് മണിക്കൂറുകളോളം കാത്തുനിന്ന് കൃത്യം നടത്തുകയുമാണ് ചെയ്തിരിക്കുന്നത്.
ഇന്നലെ കൊച്ചി ചാത്യാത്ത് പള്ളിപ്പെരുന്നാള്‍ കണ്ട് രാത്രി മടങ്ങിവരുമ്പോള്‍ ക്രിസ്റ്റഫറും ഭാര്യ മേരിയും വില്യംസിന്റെ പകയില്‍ ചെന്നു പെട്ടു. ഇത് നാട്ടുകാരേയും അമ്പരപ്പിച്ചു. ക്രിസ്റ്റഫറും മേരിയും പൊള്ളലേറ്റെങ്കിലും രക്ഷപ്പെട്ടു. പക്ഷേ വില്യംസ് തൂങ്ങി മരിച്ചു. 'ഒന്നു നിര്‍ത്തിയേ' എന്ന് വില്യംസ് പറഞ്ഞപ്പോള്‍ സ്‌കൂട്ടര്‍ നിര്‍ത്തി ക്രിസ്റ്റഫര്‍ നോക്കുമ്പോഴേക്കും അതിവേഗത്തില്‍ വില്യംസ് കുപ്പിയിലെ പെട്രോള്‍ ദേഹത്തേക്ക് ഒഴിച്ചിരുന്നു. പിന്നാലെ ലൈറ്റര്‍ കത്തിച്ച് അവരുടെ ദേഹത്തേക്ക് എറിഞ്ഞു. തീ ആളിയപ്പോഴേക്കും നിലവിളിച്ചുകൊണ്ട് ക്രിസ്റ്റഫറും മേരിയും അടുത്തുള്ള ജൂഡ്‌സണിന്റെ വീട്ടിലേക്കാണ് ഓടിക്കയറിയത്.
'വില്യംസ് ഞങ്ങളെ കത്തിച്ചു' എന്ന് നിലവിളിച്ചുകൊണ്ടായിരുന്നു ഇരുവരും വീട്ടിലേക്ക് ഓടിക്കയറിയതെന്ന് അയല്‍വാസിയായ ജൂഡ്‌സണ്‍ പറഞ്ഞു.എറണാകുളം വടുതലയില്‍ ദമ്പതികളെ പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം അയല്‍വാസി ജീവനൊടുക്കുകയായിരുന്നു. ക്രിസ്റ്റഫര്‍, മേരി എന്നിവരെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ ശേഷം വില്യംസ് എന്നയാളാണ് ജീവനൊടുക്കിയത്. ഗുരുതരമായി പൊള്ളലേറ്റ ക്രിസ്റ്റഫറും മേരിയും ചികിത്സയിലാണ്. ക്രിസ്റ്റഫറും മേരിയില്‍ പള്ളിയില്‍ പോയി തിരിച്ചുവരുമ്പോഴാണ് വില്യംസ് തീകൊളുത്തിയത്. ഇതിന് പിന്നാലെ വില്യംസ് വീടിന് സമീപത്ത് തൂങ്ങിമരിക്കുകയായിരുന്നു.
ഇരു കുടുംബവും തമ്മില്‍ ഏറെ നാളായി തര്‍ക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം.വര്‍ഷങ്ങളായി തുടരുന്ന പ്രശ്നങ്ങളുടെ പകവീട്ടലായിരുന്നു. തന്റെ വീട്ടിലേക്ക് അനാവശ്യമായി ഒളിഞ്ഞു നോക്കുന്ന വില്യംസിന്റെ സ്വഭാവത്തെപ്പറ്റി ക്രിസ്റ്റഫര്‍ പരാതി പറഞ്ഞിരുന്നു. ഇതേച്ചൊല്ലി പല തവണ തര്‍ക്കവുമുണ്ടായിരുന്നു. മൂന്നുവര്‍ഷം മുന്‍പ് വില്യംസ് ക്രിസ്റ്റഫറിന്റെ വീട്ടിലേക്ക് മലം എറിഞ്ഞതായും പരാതിയുണ്ടായിരുന്നു.ഇതിനെപ്പറ്റി ക്രിസ്റ്റഫര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസിനെ സമീപച്ചതില്‍ വില്യംസിന് വലിയ പകയുണ്ടായിരുന്നു. ഈ പകയാണ് തീ കത്തിക്കാന്‍ കാരണം.സ്‌കൂട്ടറില്‍ ഇരുവരും വരുന്നത് കാത്തുനിന്നാണ് വില്യംസ് അക്രമം നടത്തിയത്.
https://www.facebook.com/Malayalivartha