നിമിഷപ്രിയയെ രക്ഷിക്കാന്‍ ഇറാന്‍ ഇറങ്ങും ? കേന്ദ്ര സര്‍ക്കാരിന്റെ ഇടിവെട്ട് നീക്കം ഇങ്ങനെ...

നിമിപ്രിയയെ മോചിപ്പിക്കാന്‍ അറ്റകൈ പ്രയോഗത്തിലേക്ക് കേന്ദ്ര സര്‍ക്കാരും കാന്തപുരം സംഘവും. കൊലക്കയറിന് വക്കില്‍ നില്‍ക്കുന്ന നിമിഷ പ്രിയ രക്ഷപ്പെടണമെങ്കില്‍ ഇനി ഇറാന്‍ വിചാരിക്കണം. ഇറാന്‍ ഭരണകൂടവുമായ് നയതന്ത്ര ചര്‍ച്ചകള്‍ക്ക് കേന്ദ്ര സര്‍ക്കാരും മതപണ്ഡിതരുമായ് ചര്‍ച്ചയിലേക്ക് കാന്തപുരം അബുബക്കര്‍ മുസ്ലിയാരും. നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഒടുവിലത്തെ പോംവഴി ഇതൊന്ന് മാത്രമാണ്. യമന്റെ ഗോഡ്ഫാദറാണ് ഇറാന്‍. യമന്‍ സര്‍ക്കാരിനേയും തലാലിന്റെ കുടുംബത്തെയും സ്വാധീനിക്കാന്‍ ഈയൊരു വഴി മാത്രമേ മുന്നിലുള്ളു. എന്നാല്‍ എത്രയും പെട്ടെന്ന് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നതിന് തിടുക്കപ്പെട്ടുള്ള നീക്കത്തിന് ശ്രമിക്കുകയാണ് തലാലിന്റെ കുടുംബം. കാരണം ഇന്ത്യയില്‍ നിന്ന് പലതരത്തിലുള്ള നീക്കവും മധ്യസ്ഥ ചര്‍ച്ചകളുമാണ് നടക്കുന്നത്. നയതന്ത്ര ഇടപെടലിനേക്കാള്‍ മതപണ്ഡിതരെ ഉപയോഗിച്ച് മധ്യസ്ഥ ചര്‍ച്ച നടത്തുന്നത് കുടുംബത്തെ സമ്മര്‍ദ്ദത്തിലാഴ്ത്തുന്നു. നിമിഷപ്രിയയെ പൊതുമധ്യത്തില്‍ കൊന്ന് കെട്ടിത്തൂക്കാനുള്ള വെറിയാണ് അവള്‍ പിടഞ്ഞ് മരിക്കുന്നത് കാണണമെന്ന വെറിയിലാണ് തലാലിന്റെ സഹോദരന്‍.
നിമിഷപ്രിയയെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കാന്‍ കൊല്ലപ്പെട്ട തലാല്‍ അബൂമഹ്ദിയുടെ കുടുംബവുമായി ചര്‍ച്ച നടത്തുന്ന യമനിലെ പ്രമുഖ പണ്ഡിതന്‍ ശൈഖ് ഹബീബ് ഉമറിന്റെ പ്രതിനിധി സംഘം ഇപ്പോഴും ശുഭപ്രതീക്ഷയിലാണ്. ഇറാനില്‍ നിന്നുള്ള മതപണ്ഡിതരും കൂടി മധ്യസ്ഥ ചര്‍ച്ചയ്ക്ക് തയ്യാറായല്‍ നിമിഷപ്രിയയ്ക്ക് മോചനം ഉണ്ടാകുമെന്ന് അദ്ദേഹം തറപ്പിച്ച് പറയുന്നു. അവര്‍ ശുഭപ്രതീക്ഷ വെക്കുന്നതിന് ചില കാരണങ്ങളുണ്ട്. അതിലൊന്ന് ആ കുടുംബവുമായ് ചര്‍ച്ച നടത്താന്‍ സാധിച്ചതാണ്. ഉത്തര യമനിലെ ഗോത്ര വിഭാഗങ്ങള്‍ക്കിടയില്‍ വൈകാരികമായി ആളിക്കത്തിയ കേസാണിത്. അന്ന് നിമിഷപ്രിയയെ അവരുടെ കൈയ്യില്‍ കിട്ടിയിരുന്നെങ്കില്‍ ഏറ്റവും പൈശാചികമായ് അവരെ കൊലപ്പെടുത്തിയേനെ. ഇത്രയും കാലം കുടുംബവുമായി സംസാരിക്കാന്‍ പോലും സാധിച്ചിരുന്നില്ല. ഒടുവില്‍ സമാധാന ചര്‍ച്ചകള്‍ക്ക് വഴിയൊരുങ്ങിയത് ശുഭസൂചന തന്നെയാണെന്ന് ഹഫീസ് വ്യക്തമാക്കുന്നത്. രണ്ട് അബ്ദുല്‍ ഫത്വാഹ് മഹ്ദിയുടെ മകന്‍ ഖലീല്‍ അബ്ദുല്‍ ഫത്വാഹ് ഒരു വര്‍ഷം മുമ്പ് കൊല്ലപ്പെട്ടപ്പോള്‍ ദിയാധനം പോലും വാങ്ങാതെ അവസാന ഘട്ടത്തില്‍ അദ്ദേഹം മാപ്പ് നല്‍കിയിരുന്നു. 'മാപ്പ് നല്‍കുന്നവന് അല്ലാഹു വലിയ പ്രതിഫലം നല്‍കുമെന്നാ'ണ് അന്ന് അദ്ദേഹം സാമൂഹിക മാധ്യമത്തില്‍ കുറിച്ചത്. അവസാനവട്ടം മനംമാറ്റമുണ്ടായി മാതൃക കാട്ടിയ അബ്ദുല്‍ ഫത്വാഹ് മഹ്ദി, നിമിഷപ്രിയയുടെ കാര്യത്തിലും ഇത്തരത്തിലുള്ള സമീപനം സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പലഘട്ടത്തിലും കുടുംബം ചര്‍ച്ചകളോട് അനുകൂലമായി പ്രതികരിന്നു. കുടുംബത്തില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും അനുനയിപ്പിച്ച് മാപ്പിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമങ്ങളാണ് പ്രതിനിധി സംഘത്തിന്റെ ഭാഗത്തുനിന്ന് സജീവമായി നടക്കുന്നത്. തലാല്‍ അബൂ മഹ്ദിയുടെ സഹോദരന്‍ അബ്ദുല്‍ ഫത്വാഹ് മഹ്ദി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികൂലമായി പ്രതികരിക്കുന്നുണ്ടെങ്കിലും ചര്‍ച്ചയുമായി പ്രതിനിധി സംഘം മുന്നോട്ടുപോകുകയാണ്. എന്നാല്‍, അദ്ദേഹത്തെ പോലും തെറ്റിദ്ധരിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതാണ് ചര്‍ച്ചയുടെ മുന്നോട്ടുപോക്കിന് തടസ്സമാകുന്നത്. കേരളത്തില്‍ നിന്നുള്‍പ്പെടെ നടക്കുന്ന ബാഹ്യ ഇടപെടലുകള്‍ അനുനയത്തിലെത്തുന്നതിന് സാങ്കേതിക തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതായി പ്രതിനിധി സംഘം കാന്തപുരത്തെ അറിയിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ടോടെ അബ്ദുല്‍ഫത്വാഹ് മഹ്ദി ഫേസ്ബുക്കിലിട്ട രണ്ട് പോസ്റ്റിന് താഴെയും നിമിഷപ്രിയയുടെ മോചനത്തെ പ്രതികൂലമായി ബാധിക്കുന്ന നിരവധി കമന്റുകളുണ്ട്. അറബിയിലും മലയാളത്തിലുമാണ് അദ്ദേഹം ഇന്നലെ പോസ്റ്റിട്ടത്. ഒരു ചാനലിന്റെ കാര്‍ഡും പോസ്റ്റ് ചെയ്തിട്ടുണ്ട്. മലയാളം മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വരുന്ന വാര്‍ത്തകളെയാണ് അദ്ദേഹം വിമര്‍ശിക്കുന്നത്. ചര്‍ച്ചയില്‍ കുടുംബം നിമിഷപ്രിയക്ക് മാപ്പ് നല്‍കുന്നത് അംഗീകരിച്ചാല്‍ അതിന് ശേഷം മാത്രമേ ദിയാധനമാണോ നിരുപാധികം മാപ്പാണോ എന്ന കാര്യത്തില്‍ തീരുമാനത്തിലെത്തുകയുള്ളൂ. കേരളത്തില്‍ നിന്നുള്‍പ്പെടെ നടക്കുന്ന ബാഹ്യ ഇടപെടലുകള്‍ അനുനയത്തിലെത്തുന്നതിന് സാങ്കേതിക തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതായി പ്രതിനിധി സംഘം കാന്തപുരത്തെ അറിയിച്ചിട്ടുണ്ട്. അബ്ദുല്‍ഫത്വാഹ് മഹ്ദിയുടെ സാമൂഹിക മാധ്യമ പോസ്റ്റുകളുടെ താഴെ നിമിഷപ്രിയയുടെ മോചനത്തിന് തടസ്സം സൃഷ്ടിക്കുന്ന നിരവധി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇത് വലിയ തോതിലാണ് യമനില്‍ പ്രചരിപ്പിക്കപ്പെടുന്നത്.
യമനുമായ് ഉറ്റബന്ധമുള്ള ഇറാന്‍ അടക്കമുള്ള രാജ്യങ്ങളുമായി കേന്ദ്ര സര്‍ക്കാരും ചര്‍ച്ച നടത്തുകയാണ്. നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചതിന് പിന്നാലെയാണ് മോചനവുമായി ബന്ധപ്പെട്ട നയതന്ത്ര ഇടപെടലുകള്‍ക്കായി മറ്റു രാജ്യങ്ങളുമായി ചര്‍ച്ച നടത്തുന്നത്. നയതന്ത്ര തലത്തിലൂടെ മോചനത്തില്‍ അനുകൂലമായ തീരുമാനത്തിന് ശ്രമിക്കുകയാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. അതേസമയം, മധ്യസ്ഥ സംഘം ഇനി യെമനിലേക്ക് പോകുന്നത് സുരക്ഷാ പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് സര്‍ക്കാര്‍ നിലപാട്. എല്ലാ വശങ്ങളും ഇക്കാര്യത്തില്‍ വിലയിരുത്തും. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ആരെയും കാണാന്‍ തല്‍ക്കാലം തയ്യാറാകുന്നില്ല. ഈ സാഹചര്യത്തില്‍ മധ്യസ്ഥ സംഘത്തെ യെമനിലേക്ക് അയക്കുന്നത് വെല്ലുവിളിയായിരിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. യാത്രാനുമതിക്കായി നാല് പേര്‍ അടങ്ങുന്ന പ്രതിനിധി സംഘത്തിന്റെ ലിസ്റ്റ് ആക്ഷന്‍ കൗണ്‍സില്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കാനിരിക്കെയാണ് സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.
നിമിഷപ്രിയയുടെ മോചനം ആവശ്യപ്പെട്ടുള്ള മധ്യസ്ഥ ചര്‍ച്ചയ്ക്ക് യെമനില്‍ പോകണമെന്ന് ആവശ്യപ്പെട്ടവരോട് കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാനാണ് ഇന്നലെ സുപ്രീം കോടതി നിര്‍ദേശിച്ചത്. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുന്നുവെന്ന് അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി. ഇന്നലെ കേസ് പരിഗണിച്ചപ്പോഴാണ് സുപ്രീം കോടതി വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ മറുപടി കൂടി കേട്ടശേഷം ഹര്‍ജിക്കാരോട് കേന്ദ്രത്തെ സമീപിക്കാന്‍ ആവശ്യപ്പെട്ടത്. നിമിഷപ്രിയയുടെ മോചനത്തിനായി മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ഒരാവശ്യം. യെമനിലേക്ക് പോകാന്‍ അനുവദിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. വധശിക്ഷ നീട്ടിവച്ചിരിക്കുകയാണെന്നും പുതിയ തീയതി നിശ്ചയിച്ചിട്ടില്ലെന്നും അറ്റോര്‍ണി ജനറല്‍ ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാര്‍ക്ക് യെമനില്‍ പോകണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന് അപേക്ഷ നല്‍കാമെന്നും, കേന്ദ്രം ഈ അപേക്ഷ പരിഗണിക്കട്ടെയെന്നും സുപ്രീം കോടതി വ്യക്തമാക്കി. നിമിഷപ്രിയയുടെ അമ്മ ഇതിനകം യെമനില്‍ ഉണ്ടല്ലോയെന്നും സുപ്രീം കോടതി ഹര്‍ജിക്കാരോട് പറഞ്ഞു. ആക്ഷന്‍ കൗണ്‍സിലിന്റെ ആവശ്യം കേന്ദ്രം അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്ന് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ ലീഗല്‍ അഡൈ്വസര്‍ സുഭാഷ് ചന്ദ്രന്‍ പ്രതികരിച്ചു. കേന്ദ്ര സര്‍ക്കാരുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. സര്‍ക്കാരിന്റെ രണ്ടു പ്രതിനിധികളും സംഘത്തില്‍ ഉണ്ടാവണമെന്ന് ഞങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
യമനിലെ സൂഫി പണ്ഡിതനും കാന്തപുരത്തിന്റെ ഉറ്റചങ്ങാതിയുമായ ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീസ് ഇറാനിലെ മതപണ്ഡിതരുമായ് ചര്‍ച്ച നടത്തുന്നുണ്ട്. തലാലിന്റെ കുടുംബവുമായ് ഇപ്പോഴും ഹഫീസ് സംസാരിക്കുന്നുണ്ട്. ഇറാനിലെ മതപണ്ഡിതരുമായ് കാന്തപുരം നേരിട്ട് സംസാരിക്കുന്നുണ്ടോ അതോ ഹഫീസ് വഴിയാണോ ചര്‍ച്ചകള്‍ ഇതിനേക്കുറിച്ചൊന്നും കൂടുതല്‍ വിശദാംശങ്ങള്‍ കാന്തപുരത്തിന്റെ ഓഫീസ് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ നിമിഷപ്രിയയ്ക്ക് വേണ്ടി സംധ്യമായതെല്ലാം ചെയ്യുമെന്നാണ് കാന്തപുരം തറപ്പിച്ച് പറഞ്ഞിരിക്കുന്നത്. എന്നാല്‍ നിമിഷപ്രിയയ്ക്ക് വേണ്ടിയുള്ള കാന്തപുരത്തിന്റെ നീക്കങ്ങളെ എതിര്‍ക്കുകയാണ് ക്രിസ്ത്യന്‍ സംഘടനയായ കാസ. മുന്‍പ് കാസ നേതാവ് കെവിന്‍ കാന്തപുരത്തെ വിമര്‍ശിച്ച് ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. അതില്‍ പറഞ്ഞത് കാന്തപുരത്തിന്റെ ഇടപെടലുകളൊന്നും ഫലം കാണില്ലെന്നാണ്. നിമിഷയെ രക്ഷിക്കാന്‍ ഇടപെടല്‍ നടത്തിയെന്ന് വെറുതെ ഹീറോയിസം കാണിച്ച് പേരുവാങ്ങാനാണ് കാന്തപുരം ശ്രമിക്കുന്നതെന്ന്. കാന്തപുരം സൂഫി പണ്ഡിതനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഇത് സാധ്യമായത് എന്ന രീതിയില്‍ കാന്തപുരത്തെ നന്മമരമാക്കി കൊണ്ട് തുടങ്ങിയ കോലാഹലങ്ങള്‍ ഇതുവരെ അവസാനിച്ചിട്ടില്ലെന്ന് കെവിന്‍ പരിഹസിച്ചു. വധശിക്ഷ നീട്ടിവെച്ച തീരുമാനത്തില്‍ കാന്തപുരത്തിന്റെ യാതൊരുവിധ ഇടപെടലുകളും ഉണ്ടായിട്ടില്ല. പക്ഷേ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തെ ഇനി സ്വാധീനിക്കാനുള്ള കാര്യങ്ങളില്‍ ഒരു പക്ഷേ കാന്തപുരത്തിന് അവിടെ തനിക്ക് ബന്ധമുള്ള ആളുകളില്‍ സമ്മര്‍ദം ചെലുത്താന്‍ കഴിയുമായിരിക്കും. പക്ഷേ അതിനുള്ള സാധ്യത കുറവാണ്, കാരണം കാന്തപുരം ഇസ്ലാമിലെ സുന്നി വിഭാഗത്തില്‍ പെട്ടയാളാണ്. യെമന്‍ ഷിയാ വിഭാഗത്തിന് മുന്‍തൂക്കമുള്ളവര്‍ കൈയ്യടക്കിയ സ്ഥലമാണ്. ഹൂത്തികള്‍ എന്നറിയപ്പെടുന്ന ഷിയ മുസ്‌ലിം വിഭാഗം ഷിയാ രാജ്യമായ ഇറാന്റെ പിന്തുണയോടെ നിരന്തരം സുന്നികള്‍ക്ക് എതിരെ പ്രത്യേകിച്ച് സൗദിയടങ്ങുന്ന ഗള്‍ഫ് രാജ്യങ്ങളുമായി കടുത്ത സംഘര്‍ഷത്തിലാണെന്നും കെവിന്‍ പറഞ്ഞു. കാന്തപുരത്തെ ചര്‍ച്ചകളെ അവഹേളിക്കുന്ന തരത്തിലാണ് കാസ സംസാരിക്കുന്നത്. ഈ വിഷയത്തില്‍ കാന്തപുരം കൃത്യമായ നീക്കമാണ് നടത്തിയത്. എന്നാല്‍ അതിനെയെല്ലാം വിലകുറച്ച് കണ്ട് അദ്ദേഹത്തെ അവഹേളിക്കുന്നതില്‍ കാസയ്‌ക്കെതിരെ ജനം പൊട്ടിത്തെറിക്കുന്നു. ഈ സമയത്തെങ്കിലും മതവൈര്യം കാണിക്കരുതെന്നാണ് കാസയ്ക്കുള്ള മറുപടി.
https://www.facebook.com/Malayalivartha