നവീന്‍ബാബു കേസിലെ കുറ്റപത്രത്തിനെതിരെ നവീന്‍ ബാബുവിന്റെ കുടുംബം രംഗത്ത്

എഡിഎം നവീന്‍ബാബു കേസിലെ കുറ്റപത്രത്തിനെതിരെ നവീന്‍ ബാബുവിന്റെ കുടുംബം രംഗത്ത്. ചില ആളുകളിലേക്ക് മാത്രം ഒതുക്കി നിര്‍ത്തി കുറ്റപത്രം സമര്‍പ്പിച്ചത് ദുരുദ്ദേശപരമെന്ന് നാവീന്‍ ബാബുവിന്റെ ബന്ധു അനില്‍ പി. നായര്‍ ആരോപിച്ചു. കലക്ടറുടെ മൊഴി ഗൂഢാലോചനകളുടെ ഭാഗമാണെന്നും പ്രശാന്തന്‍ ഉള്‍പ്പെടെ കേസില്‍ പ്രതിയാകേണ്ട ആളാണെന്നും അനില്‍ പി. നായര്‍ അഭിപ്രായപെട്ടു.
ദിവ്യയുടെ സുഹൃത്തിന്റെ ആവശ്യത്തിനെ എതിര്‍ത്തതിനാണ് നവീന്‍ ബാബുവിനെ വ്യക്തിഹത്യ ചെയ്തതെന്നും കുറ്റസമ്മതം നടത്താനുള്ള ബന്ധം കലക്ടറുമായി നവീന്‍ ബാബുവിനില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു . നവീന്‍ ബാബുവിന്റെ മരണത്തില്‍ പി.പി ദിവ്യ ഉന്നയിച്ച ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകള്‍ പൊലീസ് തയ്യാറാക്കിയ കുറ്റപത്രത്തിലുണ്ടെന്ന് ദിവ്യയുടെ അഭിഭാഷകന്‍ അഡ്വ.കെ വിശ്വന്‍ അഭിപ്രായപെട്ടു .
നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ മൊഴികളിലേറെയും പി.പി ദിവ്യക്ക് അനുകൂലമായാണ് കാണിക്കുന്നത്. ആത്മഹത്യക്ക് മുന്‍പ് നവീന്‍ ബാബു ദിവ്യയെ സ്വാധീനിക്കാന്‍ ശ്രമിച്ചന്നാണ് സാക്ഷിമൊഴി കാണുന്നത് തന്നെ ഇടനിലക്കാരനാക്കാന്‍ നവീന്‍ ബാബു ശ്രമിച്ചെന്നാണ് ദിവ്യയുടെ ബന്ധു പ്രശാന്ത് പറയുന്നത്.
https://www.facebook.com/Malayalivartha