സംസ്ഥാനതല ഓണം വാരാഘോഷ പരിപാടികള്‍ സെപ്തംബര്‍ മൂന്നു മുതല്‍ നടത്തും..

സംസ്ഥാനതല ഓണം വാരാഘോഷ പരിപാടികള്‍ സെപ്തംബര്‍ മൂന്നു മുതല്‍ നടത്താന്‍ തീരുമാനമായി. 9ന്് ഘോഷയാത്രയോടെ തിരുവനന്തപുരത്ത് സമാപിക്കും. ജില്ലാതലത്തില്‍ ഡി.ടി.പി.സിയുടെ നേതൃത്വത്തില്‍ ഓണാഘോഷ പരിപാടികള്‍ നടത്തുകയും ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
തിരുവനന്തപുരത്ത് കവടിയാര്‍ മുതല്‍ മണക്കാട് വരെ ഉത്സവ മേഖലയായി പ്രഖ്യാപിക്കും. വൈദ്യുത ദീപാലങ്കാരം മെച്ചപ്പെട്ട രീതിയില്‍ നടത്തും. ഹരിത ഓണം എന്ന നിലയിലാവും പരിപാടികള്‍. കുടുംബശ്രീ ജില്ലാ സി.ഡി.എസ്, എ.ഡി.എസ് തലങ്ങളില്‍ ഓണം മേളകള്‍ സംഘടിപ്പിക്കും. ഓണക്കിറ്റ് നേരിട്ടും ഓണ്‍ലൈനായും ലഭ്യമാക്കും. സപ്ലൈകോ ഓണച്ചന്തകള്‍ ജില്ലാ, താലൂക്ക്, മണ്ഡലം കേന്ദ്രങ്ങളില്‍ തുടങ്ങും.
കണ്‍സ്യൂമര്‍ഫെഡ്, പ്രാഥമിക സഹ. സംഘങ്ങള്‍ വഴിയും വിലക്കുറവില്‍ നിത്യോപയോഗ സാധനങ്ങള്‍ വില്‍ക്കുന്നതാണ്. ഹോര്‍ട്ടി കോര്‍പ്പിന്റെ പച്ചക്കറി ചന്തകളും സജീവമാക്കും.
https://www.facebook.com/Malayalivartha