വി.എസിന്റെ ആ ചോദ്യം കേട്ട് ചാക്കോച്ചനും പേഴ്‌സണല്‍ സ്റ്റാഫും ചിരിച്ചുപോയി

മലയാളത്തിന്റെ പ്രിയപ്പെട്ട താരം കുഞ്ചാക്കോ ബോബനെ ഒരിക്കല്‍ വി.എസ് കണ്ടപ്പോള്‍ നടന്ന ഒരു സംഭവത്തെ കുറിച്ച് താരം ഇപ്പോ ഓര്‍ക്കുകയാണ്. താരത്തെ ഒരിക്കല്‍ വി.എസ് കണ്ടപ്പോള്‍ താങ്കള്‍ എന്തു ചെയ്യുന്നുവെന്നായിരുന്നു ചോദിച്ചത്. ചാക്കോച്ചന്റെ സിനിമകള്‍ വി.എസ് കണ്ടിട്ടുണ്ടായിരുന്നില്ല. സിനിമാ നടനാണെന്ന് ചാക്കോച്ചന്‍ പറഞ്ഞപ്പോള്‍ വി.എസിനു കൂടുതല്‍ കൗതുകമായി. അഭിനയിക്കുന്നതിനൊക്കെ എന്തു കിട്ടുമെന്നായി അടുത്ത ചോദ്യം.
തരക്കേടില്ലെന്നു ചാക്കോച്ചന്‍ പ്രതികരിച്ചപ്പോള്‍, വി.എസ് വീണ്ടും ചോദിച്ചു. എന്നാലും...? അതിനു മറുപടി നല്‍കാതെ നിന്നപ്പോള്‍ വി.എസ് തന്നെ ചോദിച്ചു. സുമാര്‍ ഒരു പതിനായിരം കിട്ടുമോ? ചാക്കോച്ചനും പേഴ്‌സണല്‍ സ്റ്റാഫും ചിരിച്ചുപോയി.
പണത്തിന്റെ വലിയ കണക്കുകള്‍ വി.എസിന് അത്ര പിടിയില്ലായിരുന്നു. പേഴ്‌സണല്‍ സ്റ്റാഫില്‍പ്പെട്ട ഒരുജീവനക്കാരനോട് ഒരിക്കല്‍ ചോദിച്ചത് രണ്ടായിരം രൂപ ശമ്പളം കിട്ടുന്നുണ്ടോ എന്നായിരുന്നു.അയാള്‍ക്ക് അപ്പോള്‍ നാല്‍പ്പതിനായിരം രൂപ ശമ്പളം ലഭിക്കുന്നുണ്ടായിരുന്നു. ജോലിക്കാര്യം പറയുമ്പോള്‍ അടുപ്പമുള്ള പലരോടും വി.എസ് ചോദിക്കും എന്തു കിട്ടുമെന്ന്.
https://www.facebook.com/Malayalivartha