ആശുപത്രിയില്‍ റിസപ്ഷനിസ്റ്റായ യുവതിയെ ക്രൂരമായി മര്‍ദിച്ച് മുടിയില്‍പ്പിടിച്ച് വലിച്ചിഴച്ച് രോഗി

ആശുപത്രിയില്‍ എത്തിയ രോഗി ഡോക്ടറെ കാണാന്‍ കാത്തിരിക്കാതെ ചേംബറിലേക്ക് കയറാന്‍ ശ്രമിച്ചത് തടഞ്ഞ റിസപ്ഷനിസ്റ്റായ യുവതിയെ ക്രൂരമായി മര്‍ദിച്ച് മുടിയില്‍പ്പിടിച്ച് വലിച്ചിഴച്ച് രോഗി. മഹാരാഷ്ട്രയിലെ താനെയിലുള്ള ശ്രീ ബാല്‍ ചികിത്സാലയ എന്ന സ്വകാര്യ ആശുപത്രിയിലാണ് സംഭവം. റിസപ്ഷനിസ്റ്റായ സൊണാലി പ്രദീപ് കലാസാരെയെ (26) രോഗിയായ ഗോകുല്‍ ക്രൂരമായി ആക്രമിച്ചത്.
ആശുപത്രിയിലെത്തിയപ്പോള്‍ ഗോകുല്‍ മദ്യപിച്ചിരുന്നു എന്നാണ് വിവരം. ഇയാള്‍ ഡോക്ടറുടെ ക്യാബിനിലേക്ക് കടക്കാന്‍ ശ്രമിച്ചു. ഒരു മീറ്റിംഗ് നടക്കുന്നതിനാല്‍ ആരെയും കടത്തിവിടരുതെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നു. അതിനാല്‍ സൊണാലി ഇയാളെ തടഞ്ഞു. തുടര്‍ന്നാണ് സൊണാലിയെ ഗോകുല്‍ ശക്തിയില്‍ ചവിട്ടുകയും മുടിയില്‍ പിടിച്ച് വലിച്ചിഴയ്ക്കുകയും ചെയ്തു. ആശുപത്രിയിലെ ജീവനക്കാരും മറ്റ് രോഗികളും ചേര്‍ന്നാണ് യുവതിയെ രക്ഷപ്പെടുത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
സൊണാലി മന്‍പാഡ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയും ഗോകുലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭാരതീയ ന്യായ സംഹിതയിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം ആക്രമണം, അശ്ലീല ഭാഷ ഉപയോഗിക്കല്‍, സ്ത്രീയുടെ മാന്യതയെ അപമാനിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha