റോഡരികില്‍ കുഴഞ്ഞുവീണ യുവതിക്ക് സിപിആര്‍ നല്‍കി രക്ഷപ്പെടുത്തിയ യുവാവിനെതിരെ പീഡന പരാതി

റോഡില്‍ കുഴഞ്ഞുവീണ യുവതിക്ക് വനിതാ ഡോക്ടറുടെ സാന്നിധ്യത്തില്‍ സിപിആര്‍ നല്‍കി രക്ഷപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെതിരെ പീഡന പരാതിയുമായി നാട്ടുകാര്‍. നാട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 42കാരനെതിരെ അന്വേഷണം ആരംഭിച്ചുവെന്നാണ് വിവരം. ചൈനയിലെ മദ്ധ്യ ഹുനാന്‍ പ്രവിശ്യയിലെ ഹെംഗ്‌യാംഗിലാണ് സംഭവം. സിപിആര്‍ നല്‍കുന്നതിനിടെ ഇയാള്‍ യുവതിയെ മോശമായ രീതിയില്‍ സ്പര്‍ശിച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. യുവതി റോഡില്‍ കുഴഞ്ഞ് വീണതിന് പിന്നാലെ കണ്ടുനിന്ന ഒരു വനിതാ ഡോക്ടറെത്തി സിപിആര്‍ നല്‍കി. അല്‍പ്പം കഴിഞ്ഞപ്പോള്‍ ഇവര്‍ ക്ഷീണിച്ചു. ഇതോടെ സഹായിക്കാനായി ആളെ വിളിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് ക്ലിനിക്കല്‍ മെഡിസിനിലും സിപിആര്‍ പരിശീലനത്തിലും ബിരുധമുണ്ടെന്ന് പറഞ്ഞ് പാന്‍ എന്നയാള്‍ മുന്നോട്ടുവന്നത്. ഇയാള്‍ ഏതാണ്ട് പത്ത് മിനിട്ടോളം യുവതിക്ക് സിപിആര്‍ നല്‍കി. ആംബുലന്‍സ് എത്തുന്നതിന് മുമ്പുതന്നെ യുവതിയുടെ നാഡിമിടിപ്പ് സാധാരണ നിലയിലായി, കണ്ണുകള്‍ തുറന്നു. ശേഷം കൂടുതല്‍ പരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിച്ചു.
അധികം വൈകാതെ തന്നെ സിപിആര്‍ നല്‍കുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായി. ഇതോടെയാണ് പാനിനെതിരെ പരാതികള്‍ ഉയര്‍ന്നത്. വിമര്‍ശനങ്ങള്‍ രൂക്ഷമായതോടെ പാന്‍ മാദ്ധ്യമങ്ങളെ കണ്ട് തന്റെ ഭാഗം വിശദീകരിച്ചു. ആളുകള്‍ ഇങ്ങനെ കുറ്റപ്പെടുത്തുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ അവരുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കില്ലായിരുന്നു എന്നാണ് പാന്‍ പറഞ്ഞത്. താന്‍ ചെയ്തത് തെറ്റായിരുന്നെങ്കില്‍ ഒപ്പമുണ്ടായിരുന്ന വനിതാ ഡോക്ടര്‍ അത് ചൂണ്ടിക്കാട്ടില്ലായിരുന്നോ എന്നും പാന്‍ ചോദിച്ചു.
https://www.facebook.com/Malayalivartha