ഡ്യൂട്ടിക്കിടെ അനാവശ്യമായി പൊലീസുകാര്‍ ഫോണ്‍ ഉപയോഗിക്കുന്നത് കര്‍ശനമായി തടയണമെന്ന് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍

പൊലീസുകാര്‍ ഡ്യൂട്ടിക്കിടെ അനാവശ്യമായി ഫോണ്‍ ഉപയോഗിക്കുന്നത് കര്‍ശനമായി തടയണമെന്ന് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം. ഫോണ്‍ ഉപയോഗം പട്രോളിംഗ് അടക്കം ഡ്യൂട്ടികളെ ഗുരുതരമായി ബാധിക്കുകയാണ്.
ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ ഫോണ്‍ വിളിയും അനാവശ്യ ഫോണുപയോഗവും താന്‍ നിരന്തരം കാണുകയാണെന്നും ഡി.ജി.പി . പൊലീസ് മേധാവിയായശേഷം ആദ്യമായി വിളിച്ചുകൂട്ടിയ ജില്ലാ പൊലീസ് മേധാവിമാരുടെ യോഗത്തിലാണ് റവാഡ ചന്ദ്രശേഖറിന്റെ നിര്‍ദ്ദേശം.
പൊലീസുകാര്‍ സേനയുടെ യശസ് ഉയര്‍ത്തുകയും വേണം. പൊതുസമൂഹത്തില്‍ കളങ്കമുണ്ടാക്കുന്ന നടപടികള്‍ പാടില്ല. പൊലീസിന്റെ മനോവീര്യം തകര്‍ക്കുന്ന ഒരു കാര്യവും സേനാംഗങ്ങളുടെ ഭാഗത്ത് നിന്നുണ്ടാവരുത്. സംഘര്‍ഷ സാഹചര്യങ്ങളില്‍ അവിടെ ക്രമസമാധാന ചുമതലയുള്ള ചാര്‍ജ് ഓഫീസറല്ലാതെ പൊലീസ് ആക്ഷന്‍ തുടങ്ങരുത്.
താഴേത്തട്ടിലുള്ള മറ്റ് ഉദ്യോഗസ്ഥര്‍ പൊലീസ് നടപടികള്‍ തുടങ്ങിവയ്ക്കരുത്. സംഘര്‍ഷം ഉണ്ടാവുമെന്ന് മുന്‍കൂട്ടി തോന്നാത്ത സാഹചര്യത്തില്‍ പോലും പൊലീസ് ജാഗ്രതയിലായിരിക്കണം.
https://www.facebook.com/Malayalivartha