പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ; 4800 കോടിയിലധികം രൂപയുടെ വികസനപ്രവർത്തനങ്ങൾക്കു തറക്കല്ലിട്ടു

ഏതൊരു സംസ്ഥാനത്തിന്റെയും വികസനത്തിന്റെ നട്ടെല്ലാണ് അടിസ്ഥാനസൗകര്യങ്ങളും ഊർജവുമെന്ന് പ്രധാനമന്ത്രി. കഴിഞ്ഞ 11 വർഷമായി, ഈ മേഖലകളിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതു തമിഴ്‌നാടിന്റെ വികസനത്തിനു ഞങ്ങൾ നൽകുന്ന ൻഗണനയെ പ്രതിഫലിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ 4800 കോടിയിലധികം രൂപയുടെ വികസനപ്രവർത്തനങ്ങൾക്കു തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം . നിരവധി വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
ഇന്ന്, ഇന്ത്യയുടെ വളർച്ചയിൽ ലോകം ലോകത്തിന്റെ വളർച്ച കാണുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. തമിഴ്‌നാടിന്റെ അടിസ്ഥാനസൗകര്യങ്ങൾ ആധുനികവൽക്കരിക്കാൻ ഇന്ത്യാഗവൺമെന്റ് പ്രവർത്തിക്കുന്നു; സംസ്ഥാനത്തിന്റെ തുറമുഖ അടിസ്ഥാനസൗകര്യങ്ങൾ ഹൈടെക് ആക്കുന്നതിനോടൊപ്പം, വിമാനത്താവളങ്ങൾ, ഹൈവേകൾ, റോഡുകൾ എന്നിവ തടസ്സമില്ലാത്ത സമ്പർക്കസൗകര്യത്തിനായി കൂട്ടിയിണക്കുകയും ചെയ്യുന്നുവേണും പ്രധാനമന്ത്രി പറഞ്ഞു.
പ്രാദേശിക സമ്പർക്കസൗകര്യം ഗണ്യമായി വർധിപ്പിക്കുകയും, കാര്യക്ഷമത മെച്ചപ്പെടുത്തുകയും, സംശുദ്ധ ഊർജ അടിസ്ഥാനസൗകര്യങ്ങൾ ശക്തിപ്പെടുത്തുകയും, തമിഴ്‌നാട്ടിലുടനീളമുള്ള ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്ന നിരവധി സുപ്രധാന പദ്ധതികൾ വിവിധ മേഖലകളിലായി നടപ്പിലാക്കി.
സദസിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, നാലുദിവസത്തെ വിദേശപര്യടനത്തിനുശേഷം നേരിട്ടു രാമേശ്വരന്റെ പുണ്യഭൂമിയിൽ എത്തിച്ചേരാൻ കഴിഞ്ഞതു ഭാഗ്യമാണെന്ന് പറഞ്ഞു. വിദേശപര്യടനത്തിനിടെ ഇന്ത്യയും UK-യും ഒപ്പുവച്ച ചരിത്രപരമായ സ്വതന്ത്ര വ്യാപാരക്കരാറിനെക്കുറിച്ച് അദ്ദേഹം എടുത്തുപറഞ്ഞു. ഈ വികസനം ഇന്ത്യയുടെ കാര്യത്തിൽ ആഗോളതലത്തിൽ വർധിച്ചുവരുന്ന വിശ്വാസത്തെയും രാജ്യത്തിന്റെ പുതുക്കപ്പെട്ട ആത്മവിശ്വാസത്തെയും അടയാളപ്പെടുത്തുന്നുവെന്നു ചൂണ്ടിക്കാട്ടി.
ഈ ആത്മവിശ്വാസം വികസിത ഇന്ത്യയും വികസിത തമിഴ്‌നാടും സൃഷ്ടിക്കാൻ സഹായിക്കുമെന്ന് പറന്നു . രാമേശ്വര ഭഗവാന്റെയും തിരുച്ചെന്തൂർ മുരുകന്റെയും അനുഗ്രഹത്താൽ ഇന്നു തൂത്തുക്കുടിയിൽ വികസനത്തിന്റെ പുതിയ അധ്യായം വിരിയുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. “തമിഴ്‌നാടിനെ വികസനത്തിന്റെ ഔന്നത്യത്തിലെത്തിക്കുന്നതിനായി 2014-ൽ ആരംഭിച്ച ദൗത്യത്തിനു തൂത്തുക്കുടി സാക്ഷ്യം വഹിക്കുന്നു”- പ്രധാനമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha