സ്‌കൂളില്‍ ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവം; അനാസ്ഥയെ ന്യായീകരിക്കേണ്ടതില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി

തേവലക്കര സ്‌കൂളില്‍ മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ അനാസ്ഥയെ ന്യായീകരിക്കേണ്ടതില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി. സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പ് സര്‍ക്കുലര്‍ അയച്ചിരുന്നു എന്നാല്‍ തുറന്നു നോക്കിയില്ല. ഇടതു മുന്നണിയോട് താല്‍പര്യം ഉള്ള മാനേജ്‌മെന്റ് ആണെങ്കിലും വീഴ്ച ഉണ്ടായാല്‍ വിട്ടു വീഴ്ച്ച ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. തേവലക്കര സ്‌കൂള്‍ ഭരണം സര്‍ക്കാര്‍ ഏറ്റെടുക്കുകയും മാനേജ്‌മെന്റ് പിരിച്ചു വിടുകയും ചെയ്തിരുന്നു.
1958 കേരള വിദ്യാഭ്യാസ നിയമപ്രകാരമാണ് സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. വൈദ്യുതി ലൈന്‍ മാറ്റുന്നതുമായി ബന്ധപ്പെട്ടടക്കം സ്‌കൂള്‍ മാനേജ്‌മെന്റിന് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. ഭാവിയില്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിച്ചു വരുന്നുവെന്നും വി ശിവന്‍കുട്ടി പറഞ്ഞിരുന്നു.
അതേസമയം കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ചീഫ് സുരക്ഷ കമ്മീഷണറുടെ റിപ്പോര്‍ട്ട് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി തള്ളിയിരുന്നു. റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ ആവില്ല. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥരുടെ പേര് റിപ്പോര്‍ട്ടില്‍ എടുത്തുപറയണം. വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി വേണമെന്ന് കെഎസ്ഇബി ചെയര്‍മാന് മന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha