Widgets Magazine
28
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കിടന്ന സെല്ലിന്റെ ചിത്രം പുറത്ത്.. ദിവസങ്ങളെടുത്താണ് കമ്പികള്‍ മുറിച്ചതെന്നും ഗോവിന്ദച്ചാമി നേരത്തേ മൊഴിനല്‍കിയിരുന്നു.. ഏകദേശം അഞ്ചിടങ്ങളില്‍ കമ്പി മുറിച്ചതായും കാണാം..


ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കിടന്ന സെല്ലിന്റെ ചിത്രം പുറത്ത്.. ദിവസങ്ങളെടുത്താണ് കമ്പികള്‍ മുറിച്ചതെന്നും ഗോവിന്ദച്ചാമി നേരത്തേ മൊഴിനല്‍കിയിരുന്നു.. ഏകദേശം അഞ്ചിടങ്ങളില്‍ കമ്പി മുറിച്ചതായും കാണാം..


മൂര്‍ഖന്‍ പാമ്പിനെ കടിച്ചു കൊന്ന് ഒരു വയസുകാരന്‍.. കളിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് മൂര്‍ഖനെ കുട്ടി കണ്ടത്..തൽക്ഷണം തന്നെ പാമ്പ് ചത്തു.. പാമ്പ് രണ്ട് കഷണമാകുകയും ചെയ്തു..


കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് പുറത്തു ചാടുന്ന ദൃശ്യങ്ങള്‍... സെല്ലിലെ കമ്പി മുറിച്ച് പുറത്തിറങ്ങി വലിയ ചുറ്റു മതില്‍ തുണികള്‍ കൂട്ടിക്കെട്ടി ചാടിക്കടക്കുകയായിരുന്നു..


ട്രെയിൻ ഇടിച്ച് ബി-ടെക്‌ വിദ്യാർഥിനിക്ക്‌ ദാരുണാന്ത്യം; അപകടം പാലക്കാട് നിന്ന് തീവണ്ടി കയറി കടലുണ്ടി റെയിൽവേ സ്റ്റേഷനിലിറങ്ങി പാളം മുറിച്ച് കടക്കുന്നതിനിടെ...


മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്; പ്രളയ സാധ്യത മുന്നറിയിപ്പ്: തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാല ജാഗ്രത നിർദേശം പുറപ്പെടുവിച്ചു...

ആരോഗ്യ രംഗത്ത് ഡിജിറ്റല്‍ സാങ്കേതികവിദ്യ വളരെ ഫലപ്രദമായി നടപ്പിലാക്കി വരുന്നു; സംസ്ഥാനത്തെ 800 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

27 JULY 2025 04:23 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ 800 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളേജുകളിലെ 18 സ്ഥാപനങ്ങള്‍ കൂടാതെ 33 ജില്ല/ജനറല്‍ ആശുപത്രികള്‍, 88 താലൂക്ക് ആശുപത്രികള്‍, 48 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 512 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 79 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 14 സ്പെഷ്യാലിറ്റി ആശുപത്രികള്‍, 3 പബ്ലിക് ഹെല്‍ത്ത് ലാബുകള്‍, 5 മറ്റ് ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് ഇ ഹെല്‍ത്ത് നടപ്പിലാക്കിയത്. തിരുവനന്തപുരം 121, കൊല്ലം 45, പത്തനംതിട്ട 27, ആലപ്പുഴ 49, കോട്ടയം 45, ഇടുക്കി 27, എറണാകുളം 83, തൃശൂര്‍ 79, പാലക്കാട് 57, മലപ്പുറം 81, കോഴിക്കോട് 68, വയനാട് 33, കണ്ണൂര്‍ 55, കാസര്‍ഗോഡ് 30 എന്നിങ്ങനെയാണ് ജില്ലാ അടിസ്ഥാനത്തില്‍ ഇ ഹെല്‍ത്ത് സജ്ജമാക്കിയത്. സംസ്ഥാനത്തെ മുഴുവന്‍ ആശുപത്രികളിലും ഇ ഹെല്‍ത്ത് സംവിധാനം നടപ്പിലാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യ രംഗത്ത് ഡിജിറ്റല്‍ സാങ്കേതികവിദ്യ വളരെ ഫലപ്രദമായി നടപ്പിലാക്കി വരുന്നു. ഡിജിറ്റലായി പണമടയ്ക്കാനുള്ള സംവിധാനം, ഓണ്‍ലൈനായി ഒപി ടിക്കറ്റ്, എം-ഇഹെല്‍ത്ത് ആപ്പ്, സ്‌കാന്‍ എന്‍ ബുക്ക് സംവിധാനങ്ങള്‍ എന്നിവ അടുത്തിടെ സജ്ജമാക്കി. ഇതുവരെ 2.62 കോടിയിലധികം ജനങ്ങള്‍ ഇ ഹെല്‍ത്തിലൂടെ സ്ഥിര യു.എച്ച്.ഐ.ഡി. രജിസ്ട്രേഷന്‍ എടുത്തു. താത്ക്കാലിക രജിസ്‌ട്രേഷനിലൂടെ 8.88 കോടിയിലധികമാണ് ചികിത്സ തേടിയത്. 15.27 ലക്ഷം പേരാണ് ഇ ഹെല്‍ത്ത് സംവിധാനത്തിലൂടെ അഡ്മിറ്റായി ചികിത്സ തേടിയത്.

ഇ ഹെല്‍ത്തിലൂടെ ആശുപത്രിയില്‍ ക്യൂ നില്‍ക്കാതെ നേരത്തെ തന്നെ ഒപി ടിക്കറ്റ് എടുക്കാന്‍ കഴിയുന്നു. വീണ്ടും ചികിത്സ തേടണമെങ്കില്‍ ആശുപത്രിയില്‍ നിന്നും തന്നെ അഡ്വാന്‍സ് ടോക്കണ്‍ എടുക്കാനുള്ള സംവിധാനവും സജ്ജമാണ്. ഇ ഹെല്‍ത്ത് പോര്‍ട്ടല്‍ (https://ehealth.kerala.gov.in) വഴിയും എം-ഇഹെല്‍ത്ത് ആപ്പ് (https://play.google.com/store/apps/details?id=in.gov.kerala.ehealth.mhealth) വഴിയും അഡ്വാന്‍സ് ടോക്കണ്‍ എടുക്കാം. ഇതിലൂടെ കാത്തിരിപ്പ് വളരെ കുറയ്ക്കാനാകും.

എങ്ങനെ യുണിക്ക് ഹെല്‍ത്ത് ഐഡി സൃഷ്ടിക്കും?

ഇ ഹെല്‍ത്ത് വഴിയുള്ള സേവനങ്ങള്‍ ലഭിക്കുവാന്‍ ആദ്യമായി തിരിച്ചറിയില്‍ നമ്പര്‍ സൃഷ്ടിക്കണം. അതിനായി https://ehealth.kerala.gov.in എന്ന പോര്‍ട്ടലില്‍ കയറി രജിസ്റ്റര്‍ ലിങ്ക് ക്ലിക്ക് ചെയ്യണം. അതില്‍ ആധാര്‍ നമ്പര്‍ നല്‍കുക. തുടര്‍ന്ന് ആധാര്‍ രജിസ്റ്റര്‍ ചെയ്ത നമ്പരില്‍ ഒടിപി വരും. ഈ ഒടിപി നല്‍കുമ്പോള്‍ ഓണ്‍ലൈന്‍ വ്യക്തിഗത ആരോഗ്യ തിരിച്ചറിയല്‍ നമ്പര്‍ ലഭ്യമാകും. ഇത് പോര്‍ട്ടല്‍ വഴി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

ആദ്യതവണ ലോഗിന്‍ ചെയ്യുമ്പോള്‍ ഇത്തരത്തിലുള്ള 16 അക്ക വ്യക്തിഗത ആരോഗ്യ തിരിച്ചറിയല്‍ നമ്പറും പാസ് വേര്‍ഡും മൊബൈലില്‍ മെസേജായി ലഭിക്കും. ഈ തിരിച്ചറിയല്‍ നമ്പറും പാസ് വേര്‍ഡും ഉപയോഗിച്ച് ആശുപത്രികളിലേക്കുള്ള നിശ്ചിത തീയതിയിലും സമയത്തുമുള്ള അപ്പോയിന്റ്‌മെന്റ് എടുക്കാന്‍ സാധിക്കും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും ജൂലൈ 28 ന്അവധി  (6 minutes ago)

60 കി.മീ വരെ വേഗതയില്‍ കാറ്റിനും കടലാക്രമണത്തിനും സാധ്യത  (15 minutes ago)

ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍  (26 minutes ago)

അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് സര്‍ക്കാര്‍  (39 minutes ago)

സ്‌കൂളില്‍ ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവം; അനാസ്ഥയെ ന്യായീകരിക്കേണ്ടതില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി  (5 hours ago)

മെത്താംഫെറ്റമിനുമായി യുവതികള്‍ ഉള്‍പ്പെടെ 3 പേര്‍ പിടിയില്‍  (6 hours ago)

പത്തനാപുരത്ത് വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമം  (6 hours ago)

കന്യാസ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രിക്ക് കത്ത് അയച്ച് മുഖ്യമന്ത്രി  (7 hours ago)

പത്തനംതിട്ടയില്‍ പുഞ്ചകണ്ടത്തില്‍ വീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം  (7 hours ago)

വിഡിയോയ്ക്ക് പിന്നാലെ യുവതിയുടെ ആത്മഹത്യ  (7 hours ago)

ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍  (10 hours ago)

വനപാലകരെയും നാട്ടുകാരെയും വട്ടംചുറ്റിച്ച ഒറ്റയാന്‍ ഒന്‍പത് മണിക്കൂറിന് ശേഷം കാടു കയറി  (12 hours ago)

Govindachamy സെല്ലിന്റെ ചിത്രം പുറത്ത്  (13 hours ago)

Boy Bites Cobra അദ്ഭുതരക്ഷ  (14 hours ago)

Govindachamy- ജയില്‍ ചാടുന്ന ദൃശ്യങ്ങള്‍ പുറത്ത്  (14 hours ago)

Malayali Vartha Recommends