Widgets Magazine
28
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കിടന്ന സെല്ലിന്റെ ചിത്രം പുറത്ത്.. ദിവസങ്ങളെടുത്താണ് കമ്പികള്‍ മുറിച്ചതെന്നും ഗോവിന്ദച്ചാമി നേരത്തേ മൊഴിനല്‍കിയിരുന്നു.. ഏകദേശം അഞ്ചിടങ്ങളില്‍ കമ്പി മുറിച്ചതായും കാണാം..


ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കിടന്ന സെല്ലിന്റെ ചിത്രം പുറത്ത്.. ദിവസങ്ങളെടുത്താണ് കമ്പികള്‍ മുറിച്ചതെന്നും ഗോവിന്ദച്ചാമി നേരത്തേ മൊഴിനല്‍കിയിരുന്നു.. ഏകദേശം അഞ്ചിടങ്ങളില്‍ കമ്പി മുറിച്ചതായും കാണാം..


മൂര്‍ഖന്‍ പാമ്പിനെ കടിച്ചു കൊന്ന് ഒരു വയസുകാരന്‍.. കളിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് മൂര്‍ഖനെ കുട്ടി കണ്ടത്..തൽക്ഷണം തന്നെ പാമ്പ് ചത്തു.. പാമ്പ് രണ്ട് കഷണമാകുകയും ചെയ്തു..


കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് പുറത്തു ചാടുന്ന ദൃശ്യങ്ങള്‍... സെല്ലിലെ കമ്പി മുറിച്ച് പുറത്തിറങ്ങി വലിയ ചുറ്റു മതില്‍ തുണികള്‍ കൂട്ടിക്കെട്ടി ചാടിക്കടക്കുകയായിരുന്നു..


ട്രെയിൻ ഇടിച്ച് ബി-ടെക്‌ വിദ്യാർഥിനിക്ക്‌ ദാരുണാന്ത്യം; അപകടം പാലക്കാട് നിന്ന് തീവണ്ടി കയറി കടലുണ്ടി റെയിൽവേ സ്റ്റേഷനിലിറങ്ങി പാളം മുറിച്ച് കടക്കുന്നതിനിടെ...


മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്; പ്രളയ സാധ്യത മുന്നറിയിപ്പ്: തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാല ജാഗ്രത നിർദേശം പുറപ്പെടുവിച്ചു...

ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കിടന്ന സെല്ലിന്റെ ചിത്രം പുറത്ത്.. ദിവസങ്ങളെടുത്താണ് കമ്പികള്‍ മുറിച്ചതെന്നും ഗോവിന്ദച്ചാമി നേരത്തേ മൊഴിനല്‍കിയിരുന്നു.. ഏകദേശം അഞ്ചിടങ്ങളില്‍ കമ്പി മുറിച്ചതായും കാണാം..

27 JULY 2025 05:15 PM IST
മലയാളി വാര്‍ത്ത

ഇതാണ് ഗോവിന്ദച്ചാമിയുടെ പദ്ധതികൾ ആസൂത്രണം നടന്നിരുന്ന ജയിലറ . ഇവിടെ കിടന്നു കൊണ്ടാണ് പല പല പദ്ധതികളും തയ്യാറാക്കിയത് .
ജയില്‍ചാടിയ കൊടുംകുറ്റവാളി ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കിടന്ന സെല്ലിന്റെ ചിത്രം പുറത്ത്. അഴികള്‍ മുറിച്ചുമാറ്റിയനിലയിലുള്ള സെല്ലിന്റെ ചിത്രമാണ് പുറത്തുവിട്ടത്. കണ്ണൂര്‍ ജയിലില്‍ അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചുവെന്നതിന്റെ കൃത്യമായ ഉദാഹരണമാണ് ഈ ചിത്രം.സെല്ലിന്റെ താഴ്ഭാഗത്തെ കമ്പികളാണ് ഗോവിന്ദച്ചാമി രക്ഷപ്പെടാനായി മുറിച്ചുമാറ്റിയത്.

അഴികള്‍ മുറിച്ചുമാറ്റുന്നത് ആരുടെയും ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍ ഈ ഭാഗത്ത് നൂലുകള്‍കൊണ്ട് കെട്ടിയതും ചിത്രത്തില്‍ വ്യക്തമാണ്. ഓരോ ദിവസവും ഉപ്പ് ശേഖരിച്ച് സെല്ലിലെ കമ്പികള്‍ ദ്രവിപ്പിച്ചെന്നും അരം ഉപയോഗിച്ച് ദിവസങ്ങളെടുത്താണ് കമ്പികള്‍ മുറിച്ചതെന്നും ഗോവിന്ദച്ചാമി നേരത്തേ മൊഴിനല്‍കിയിരുന്നു. ഇതുശരിവെയ്ക്കുന്നതാണ് ഞായറാഴ്ച പുറത്തുവന്ന ചിത്രം.സെല്ലിന്റെ താഴ്ഭാഗത്തെ കമ്പികളാണ് ഗോവിന്ദച്ചാമി മുറിച്ചിരുന്നത്. സെല്ലില്‍നിന്ന് കൊണ്ട് കമ്പി മുറിച്ചാല്‍ ആരെങ്കിലും ശ്രദ്ധിക്കുമെന്ന് കരുതി,

 

മൂടിപ്പുതച്ച് കിടന്നുകൊണ്ടാണ് കമ്പി മുറിച്ചത്. അതിനാലാണ് താഴ്ഭാഗത്തെ കമ്പി മുറിച്ചുമാറ്റാന്‍ കാരണം. ഏകദേശം അഞ്ചിടങ്ങളില്‍ കമ്പി മുറിച്ചതായും പുറത്തുവന്ന ചിത്രത്തില്‍ കാണാം.ജയില്‍ ജീവനക്കാര്‍ മുഴുവന്‍സമയം ഫോണിലാണെന്നും ആരും ശ്രദ്ധിക്കാറില്ലെന്നും ഗോവിന്ദച്ചാമി മൊഴിനല്‍കിയിരുന്നു. ഇത്ശരിവെയ്ക്കുന്നരീതിയിലുള്ളതാണ് സെല്ലിന്റെ ചിത്രംദിവസങ്ങളെടുത്ത് ഇത്രയേറെ ഭാഗം മുറിച്ചുമാറ്റിയിട്ടും ജയില്‍ ജീവനക്കാര്‍ ആരും കണ്ടില്ലെന്നത് ശരിക്കും അമ്പരിപ്പിക്കുന്നതാണ്.

അതേസമയം, ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടിയാല്‍പോലും കേസെടുക്കില്ലെന്നാണ് ഒരുവിഭാഗം ജയില്‍ ജീവനക്കാരുടെ ആക്ഷേപം. . ഈ സംഭവത്തെത്തുടർന്ന് ജയിൽ സുരക്ഷയിൽ ഗുരുതരമായ വീഴ്ചയുണ്ടായതായി കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ നാല് ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.ജയിൽ സുരക്ഷാ വീഴ്ചയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരുകയും, സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷാ സംവിധാനങ്ങൾ വിലയിരുത്തുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും ജൂലൈ 28 ന്അവധി  (13 minutes ago)

60 കി.മീ വരെ വേഗതയില്‍ കാറ്റിനും കടലാക്രമണത്തിനും സാധ്യത  (22 minutes ago)

ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍  (33 minutes ago)

അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് സര്‍ക്കാര്‍  (46 minutes ago)

സ്‌കൂളില്‍ ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവം; അനാസ്ഥയെ ന്യായീകരിക്കേണ്ടതില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി  (5 hours ago)

മെത്താംഫെറ്റമിനുമായി യുവതികള്‍ ഉള്‍പ്പെടെ 3 പേര്‍ പിടിയില്‍  (6 hours ago)

പത്തനാപുരത്ത് വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമം  (6 hours ago)

കന്യാസ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രിക്ക് കത്ത് അയച്ച് മുഖ്യമന്ത്രി  (7 hours ago)

പത്തനംതിട്ടയില്‍ പുഞ്ചകണ്ടത്തില്‍ വീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം  (7 hours ago)

വിഡിയോയ്ക്ക് പിന്നാലെ യുവതിയുടെ ആത്മഹത്യ  (7 hours ago)

ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍  (10 hours ago)

വനപാലകരെയും നാട്ടുകാരെയും വട്ടംചുറ്റിച്ച ഒറ്റയാന്‍ ഒന്‍പത് മണിക്കൂറിന് ശേഷം കാടു കയറി  (12 hours ago)

Govindachamy സെല്ലിന്റെ ചിത്രം പുറത്ത്  (13 hours ago)

Boy Bites Cobra അദ്ഭുതരക്ഷ  (14 hours ago)

Govindachamy- ജയില്‍ ചാടുന്ന ദൃശ്യങ്ങള്‍ പുറത്ത്  (14 hours ago)

Malayali Vartha Recommends