ജയിലിനുള്ളിലെ അവസ്ഥ..അവിടെയുള്ള പോലീസുകാരുടെ ജീവിതം ഒന്നോർത്തു നോക്കൂ.. ജീവനക്കാര്‍ക്ക് അമിത ജോലി ഭാരവും മാനസിക സമ്മര്‍ദ്ദവും സൃഷ്ടിക്കുന്നു.. പുറമെയുള്ള ലോകം അഡ്ജസ്റ്റ് ചെയ്യാന്‍ വലിയ പ്രയാസമാണ്..

ജയിലിൽ കഴിയുന്ന പ്രതികൾക്കൊപ്പം ജീവിക്കുന്ന പോലീസുകാരുടെ അവസ്ഥ ഒന്നാലോചിച്ചു നോക്കിയിട്ടുണ്ടോ , കൊടും ക്രിമിനലുകളെയാണ് അവർ ദിവസേന കണികണ്ട് ഉണരുന്നത് . ഗോവിന്ദച്ചാമിയെന്ന ഒറ്റക്കെയ്യനായ കൊടും ക്രിമിനല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് തടവുചാടിയതോടെ, സംസ്ഥാനത്തെ ജയിലുകളുടെ സുരക്ഷ ഏറെ ചര്‍ച്ചയാവുകയാണ്. ഇപ്പോള്‍ എല്ലാ പഴികളും വരുന്നത് ജയില്‍ ജീവനക്കാര്‍ക്ക് നേരെയാണ്. ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവത്തിലും നാല് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
ഈ സംഭവം സമാനതകള്‍ ഇല്ലാത്തതാണ്. അതിലെ വീഴ്ചകള്‍ പരിശോധിക്കപ്പെടണം. പക്ഷേ ആകെ വേണ്ടതിന്റെ നാലിലൊന്ന് സാറ്റാഫ് സ്‌ട്രെങ്ത്ത് മാത്രമാണ്, കേരളത്തിലെ ജയിലുകളില്‍ ഉള്ളതെന്നും, തങ്ങളുടെ പ്രശ്‌നങ്ങള്‍ ആരും പരിഗണിക്കുന്നില്ലെന്നുമാണ് ജയില്‍ ജീവനക്കാരുടെ പരാതി.കേരളത്തിലെ ജയിലുകള്‍ തടവുകാരെക്കൊണ്ട് നിറഞ്ഞ് കവിയുകയാണ്. സംസ്ഥാനത്തെ ജയിലുകളുടെ ആകെ അംഗീകൃത പാര്‍പ്പിട ശേഷി 7,367 ആണെന്നിരിക്കെ, നിലവില്‍ 10,375 തടവുകാരാണുള്ളത്. അതായത് 3000 ത്തിലധികം തടവുകാര്‍ കൂടുതലാണ്. ശേഷിയുടെ 25 ശതമാനത്തിലേറെയാണിത്.
തെക്കന്‍ കേരളത്തില്‍ അംഗീകൃത ശേഷി 1,693 ആയിരിക്കുമ്പോള്‍, 3,250 തടവുകാരാണ് നിലവിലുള്ളത്. ഇത് ഇരട്ടിയോളം വരും. മധ്യ മേഖലയില്‍ അംഗീകൃത ശേഷി 2,346 ആയിരിക്കുമ്പോള്‍, 3,249 തടവുകാരാണ് നിലവില്‍ ജയിലുകളില്‍ കഴിയുന്നത്. ഉത്തര മേഖലയില്‍ അംഗീകൃത ശേഷി 2,689 ആയിരിക്കുമ്പോള്‍, 3,358 തടവുകാര്‍ കഴിയുന്നു.കേരളപ്പിറവി സമയത്ത് കേരളത്തില്‍ നാല് പോലീസ് ജില്ലകള്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ 14 ആയി. കോടതികളുടെ എണ്ണവും വര്‍ധിച്ചു. എന്നാല്‍ ജയിലുകളുടെ എണ്ണത്തിലും പദവിയിലും ആവശ്യത്തിന് വര്‍ധനയുണ്ടായില്ല. കേരളപ്പിറവിക്ക് ശേഷം 2022-ല്‍ മാത്രമാണ് ഒരു സെന്‍ട്രല്‍ ജയില്‍ ഉണ്ടായത്.
തവനൂരിലാണത്. വിയ്യൂരില്‍ നല്ല സൗകര്യങ്ങളോടെ അതിസുരക്ഷാ ജയില്‍ ഉണ്ടാക്കിയെങ്കിലും ജീവനക്കാരുടെ കുറവു കാരണം പൂര്‍ണശേഷിയില്‍ അന്തേവാസികളെ പാര്‍പ്പിക്കാനാകുന്നില്ല.തടവുകാരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുമ്പോള്‍, ജയില്‍ ജീവനക്കാരുടെ എണ്ണത്തില്‍ വലിയ കുറവാണ് നേരിടുന്നത്. ആറുതടവുകാര്‍ക്ക് ഒരു ഓഫീസര്‍ എന്നാണ് ജയില്‍ചട്ടവും കേന്ദ്ര നിയമവും.അതുപ്രകാരം ജയിലുകളിലെ ഗാര്‍ഡിങ് ചുമതലകള്‍ക്ക് മാത്രമായി ഏകദേശം അയ്യായിരത്തിലേറെ ജീവനക്കാര്‍ വേണം.
നിലവില്‍ 1,731 ജീവനക്കാര്‍ മാത്രമാണ് ഈ ചുമതലയിലുള്ളത്. 10,375 തടവുകാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഒരു ദിവസം കുറഞ്ഞത് 5,187 അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരെയാണ് ആവശ്യമുള്ളത്. എന്നാല്‍ സംസ്ഥാന ജയില്‍ വകുപ്പില്‍ ആകെ 1,284 അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ തസ്തികകള്‍ മാത്രമാണുള്ളത്. 1729 ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍മാവേണ്ടിടത്ത് വെറും 447 പേരാണുള്ളത്.ഇത് ജീവനക്കാര്‍ക്ക് അമിത ജോലി ഭാരവും മാനസിക സമ്മര്‍ദ്ദവും സൃഷ്ടിക്കുന്നു. ഇതൊക്കെ അവരുടെ മാനസിക നിലയെ തന്നെ തകിടം മറിക്കുന്നതാണ്
https://www.facebook.com/Malayalivartha