വിഡിയോയ്ക്ക് പിന്നാലെ യുവതിയുടെ ആത്മഹത്യ

ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും എതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച ശേഷം യുവതി ആത്മഹത്യ ചെയ്തു. ആത്മഹത്യയ്ക്കു മുന്‍പ് സ്വന്തമായി ചിത്രീകരിച്ച വിഡിയോയിലാണ് യുവതി തന്റെ ആത്മഹത്യയ്ക്കു പിന്നിലെ കാരണം വെളിപ്പെടുത്തിയത്.
ഭര്‍ത്താവിന്റെ സഹോദരന്‍ ഉള്‍പ്പെടെയുള്ള ഭര്‍തൃവീട്ടുകാര്‍ തന്നെ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നെന്നും തന്റെ ഭര്‍ത്താവിനെ കൊണ്ട് മറ്റൊരു യുവതിയെ വിവാഹം കഴിപ്പിക്കാന്‍ നോക്കുന്നതായുമാണ് സൗമ്യ കശ്യപ് എന്ന യുവതി വിഡിയോയില്‍ ആരോപിച്ചിരിക്കുന്നത്.
''എന്നെ കൊല്ലാന്‍ ഭര്‍ത്താവിനോട് അഭിഭാഷകനായ അമ്മാവന്‍ ആവശ്യപ്പെട്ടു. കൊലപ്പെടുത്തിയാല്‍ ഭര്‍ത്താവിനെ ജയിലില്‍ പോകാതെ അദ്ദേഹം രക്ഷിക്കുമെന്നാണ് പറഞ്ഞത്'' യുവതി വിഡിയോയില്‍ പറയുന്നു. സംസാരിക്കുന്നതിനിടയില്‍ സൗമ്യ കശ്യപ് പലപ്പോഴും പൊട്ടിക്കരയുന്നുണ്ട്. ഫെറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha