കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് പുറത്തു ചാടുന്ന ദൃശ്യങ്ങള്‍... സെല്ലിലെ കമ്പി മുറിച്ച് പുറത്തിറങ്ങി വലിയ ചുറ്റു മതില്‍ തുണികള്‍ കൂട്ടിക്കെട്ടി ചാടിക്കടക്കുകയായിരുന്നു..

വീണ്ടും ഒരു ദൃശ്യം കൂടി കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് പുറത്തു ചാടുന്ന ദൃശ്യങ്ങള്‍ പുറത്ത്. സെല്ലിന്റെ അഴികള്‍ മുറിച്ച് മാറ്റുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. പുറത്തിറങ്ങിയ ശേഷം അഴികള്‍ തല്‍സ്ഥാനത്ത് കെട്ടിവച്ചതിവ് ശേഷമാണ് പുറത്തേക്ക് കടക്കുന്നത്. മാസങ്ങളുടെ ആസൂത്രണത്തിനൊടുവിലാണ് ഇയാള്‍ ജയില്‍ ചാടിയത്. ജയിലിലെ പത്താം നമ്പര്‍ ബ്ലോക്കിലെ സെല്ലിലാണ് ഇയാളെ താമസിപ്പിച്ചിരുന്നത്. സെല്ലിലെ കമ്പി മുറിച്ച് പുറത്തിറങ്ങി വലിയ ചുറ്റു മതില്‍ തുണികള്‍ കൂട്ടിക്കെട്ടി ചാടിക്കടക്കുകയായിരുന്നു. സെല്ലിന് പുറത്തെത്തിയ ഗോവിന്ദച്ചാമി,
വെള്ളിയാഴ്ച പുലര്‍ച്ചെ നാലേകാല്‍വരെ ജയില്‍ വളപ്പിനുള്ളിലെ മരത്തിന് സമീപം നില്‍ക്കുന്നതായി സിസിടിവിയില്‍ വ്യക്തമാണ്.വെള്ളിയാഴ്ച പുലര്‍ച്ചയോടെ ജയില്‍ ചാടിയ ഗോവിന്ദച്ചാമിക്കായി പോലീസ് വ്യാപകമായ തിരച്ചില്‍ നടത്തിയിരുന്നു. പിന്നീടാണ് ഒൻപത് മണിയോടെ തളാപ്പിലെ റോഡില്‍വെച്ച് ഒരു കൈ ഇല്ലാത്ത ഒരാളെ നാട്ടുകാർ സംശയകരമായി കണ്ടെന്ന് വിവരം ലഭിക്കുന്നത്. ഗോവിന്ദച്ചാമീ എന്ന് ഉറക്കെ വിളിച്ചതോടെ ഇയാള്‍ സമീപത്തെ കാടുപിടിച്ച് കിടക്കുന്ന പ്രദേശത്തേക്ക് ഓടി. പ്രദേശത്തുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചു.
‘ഞാൻ പുറത്തിറങ്ങിയാൽ ഇവിടെ വലിയ പ്രശ്നമാകും. തമിഴ്നാട്ടിലെത്തിയാൽ എന്നെ നിങ്ങൾക്ക് പിടിക്കാനാകില്ല’’– ചോദ്യം ചെയ്യലിൽ ഗോവിന്ദച്ചാമിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു.ആദ്യം ചോദ്യംചെയ്യലുമായി സഹകരിച്ചില്ലെങ്കിലും പിന്നീട് മയപ്പെട്ടു. ആസൂത്രണവും ജയിൽചാടാനുള്ള കാരണവും പിന്നീട് വെളിപ്പെടുത്തി.കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തി മംഗളൂരുവിലേക്കോ കോയമ്പത്തൂരിലേക്കോ ട്രെയിനിൽകയറി രക്ഷപ്പെടാനായിരുന്നു തീരുമാനം. ആദ്യംവരുന്ന ട്രെയിനിൽ കയറാൻ ലക്ഷ്യമിട്ടാണ് സ്റ്റേഷനിലേക്ക് നടന്നത്.
അവിടെനിന്ന് തമിഴ്നാട്ടിലേക്ക് കടക്കണം.ഇരുട്ടുപറ്റി റെയിൽവേ സ്റ്റേഷനിലേക്ക് നടക്കാനായിരുന്നു പ്ലാൻ. പത്താം ബ്ലോക്കിൽനിന്ന് സെല്ലിന്റെ കമ്പി മുറിച്ച് പുറത്തുകടന്ന് മതിൽ ചാടിയപ്പോൾ ക്വാറന്റൈൻ ബ്ലോക്കിലാണ് എത്തിയത്. പുലർച്ചെ ഒന്നേകാലിന് ഇറങ്ങിയെങ്കിലും ക്വാറന്റൈൻ ബ്ലോക്കിൽനിന്ന് പുറത്തുകടക്കാനും വലിയ മതിലിൽ കയറാനുള്ള വാട്ടർടാങ്കും മറ്റും എടുത്തുവയ്ക്കാനും സമയമെടുത്തു. പുറത്തെത്തിയശേഷം മതിലിനരികിലൂടെ റോഡിലെത്തി സ്റ്റേഷനിലേക്ക് നടന്നു. ദേശീയപാത ഒഴിവാക്കി ജയിലിന് എതിർവശത്തെ റോഡിലേക്ക് കയറി. വഴിതെറ്റിയാണ് തളാപ്പിലെത്തിയത്.
വഴിയാത്രക്കാർക്ക് സംശയം തോന്നി വിവരമറിയിച്ചതോടെയാണ് പിടിയിലായത്. മൂന്നു വർഷംമുമ്പും ജയിൽചാടാൻ ഗോവിന്ദച്ചാമി ശ്രമിച്ചിരുന്നു. രണ്ടാം ബ്ലോക്കിലായിരുന്നു അന്ന്. സെല്ലിന്റെ മരയഴി തീയിട്ട് നശിപ്പിച്ചാണ് പുറത്തുകടക്കാൻ നോക്കിയത്. ഇതോടെയാണ് കൂടുതൽ സുരക്ഷയുള്ള പത്താം ബ്ലോക്കിലേക്ക് മാറ്റിയത്.പൊതുമുതൽ നശിപ്പിച്ചതിനും കേസെടുക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha