തിരുവനന്തപുരം ഡിസിസി അദ്ധ്യക്ഷന്റെ താല്‍ക്കാലിക ചുമതല മുതിര്‍ന്ന നേതാവ് എന്‍ ശക്തന്

തിരുവനന്തപുരം ഡിസിസി അദ്ധ്യക്ഷന്റെ താല്‍ക്കാലിക ചുമതല മുതിര്‍ന്ന നേതാവ് എന്‍ ശക്തന് . പാലോട് രവി ഡിസിസി അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് രാജി വച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനമായത്.
പ്രാദേശിക നേതാവുമായുളള പാലോട് രവിയുടെ വിവാദ ഫോണ്‍ സംഭാഷണം പുറത്തുവന്ന സാഹചര്യത്തിലായിരുന്നു രാജിക്ക് സമ്മര്‍ദ്ദമേറിയത്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് പുതിയ ഡിസിസി അദ്ധ്യക്ഷനെ തിരഞ്ഞെടുത്തിരിക്കുന്നത്.
തിരുവനന്തപുരം ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസിയുടെ വൈസ് പ്രസിഡന്റുമാണ് എന്‍ ശക്തന്. ഈ സാഹചര്യത്തില്‍ ജില്ലയിലുളള നേതാവിനെ പരിഗണിച്ചപ്പോഴാണ് എന്‍ ശക്തന് ഈ ചുമതല നല്‍കാനായി നേതൃത്വം തീരുമാനിച്ചത്. ഇന്നലെ പാലോട് രവിയുടെ രാജി സ്വീകരിച്ചെങ്കിലും പുതിയ ചുമതല ആര്‍ക്കാണ് നല്‍കുന്നതെന്നതിനെക്കുറിച്ച് നേതൃത്വം തീരുമാനമെടുത്തിരുന്നില്ല. ജില്ലയ്ക്ക് പുറത്തുളള നേതാക്കളെ പരിഗണിക്കണമെന്ന കാര്യവും ചര്‍ച്ചയായതാണ്.
https://www.facebook.com/Malayalivartha