ഇന്ത്യയുടെ പതിനൊന്നാം രാഷ്ട്രപതി ഡോ.എപിജെ അബ്ദുള്‍ കലാം ഓര്‍മ്മയായിട്ട് പത്ത് വര്‍ഷം

ഇന്ത്യയുടെ പതിനൊന്നാം രാഷ്ട്രപതി ഡോ.എപിജെ അബ്ദുള്‍ കലാം ഓര്‍മ്മയായിട്ട് പത്ത് വര്‍ഷം. കലാമില്ലാത്ത ദശാബ്ദത്തില്‍ മാറ്റങ്ങളൊരുപാട് സംഭവിച്ചു. ലോകവും രാജ്യവും വലിയ പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമായി. ഭരണവും മാറി, രാഷ്ട്രപതിമാരും മാറി മാറി വന്നു. പക്ഷേ കലാമിനോളം ജനം സ്‌നേഹിച്ചൊരു രാഷ്ട്രപതി പിന്നെയുണ്ടായിട്ടില്ല.
രാജ്യത്തിന്റെ എറ്റവും വലിയ സമ്പത്തും, കരുത്തും യുവജനങ്ങളാണെന്ന് വിശ്വസിച്ചിരുന്നൊരു മനുഷ്യന്‍. സ്വപ്നം കാണണമെന്നും ആ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനായി പ്രയത്‌നിച്ചു കൊണ്ടേയിരിക്കണമെന്നും ആഹ്വാനം ചെയ്ത മനുഷ്യന്‍.
പൊതു സമൂഹത്തിന് ശാസ്ത്രാവബോധമുണ്ടാകേണ്ടത് രാജ്യ പുരോഗതിക്ക് അത്യാവശ്യമാണെന്ന് പറഞ്ഞു കൊണ്ടേയിരുന്നൊരു മനുഷ്യന്‍. അയാളൊരു ശാസ്ത്രജ്ഞനായിരുന്നു, അധ്യാപകനായിരുന്നു. സര്‍വ്വോപരി ഒരു മനുഷ്യ സ്‌നേഹിയായിരുന്നു. ഇതായിരുന്നു എ.പി.ജെ അബ്ദുള്‍ കലാം.
അതെ... വിട പറഞ്ഞിട്ട് പത്ത് വര്‍ഷം കഴിയുമ്പോഴും ഇപ്പോഴും അദ്ദേഹത്തിന്റെ ഓര്‍മ്മ ജനമനസ്സുകളില്‍ നിറഞ്ഞു നില്‍ക്കുന്നു.
"
https://www.facebook.com/Malayalivartha