കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനായി വിദ്യാഭ്യാസ ഓഫീസര്‍മാരുടെ സംഘം സംസ്ഥാനത്തെ സ്‌കൂളുകള്‍ നേരിട്ടു സന്ദര്‍ശിക്കും

സുരക്ഷ ഉറപ്പാക്കാന്‍ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ സംഘം സംസ്ഥാനത്തെ സ്‌കൂളുകള്‍ നേരിട്ടു സന്ദര്‍ശിക്കും.ഇതിനായി ഏഴുസംഘങ്ങള്‍ രൂപവത്കരിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. സ്‌കൂള്‍സുരക്ഷ ചര്‍ച്ചചെയ്യാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ കളക്ടര്‍മാരുടെ യോഗവും വിളിക്കും.
കൊല്ലം തേവലക്കരയില്‍ വിദ്യാര്‍ഥി വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി, ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചതായും മന്ത്രി വി. ശിവന്‍കുട്ടി പത്രസമ്മേളനത്തില്‍ പറഞ്ഞു.ജില്ലാ വികസനസമിതികളില്‍ സ്‌കൂള്‍സുരക്ഷ ചര്‍ച്ചചെയ്യാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കളക്ടര്‍മാര്‍ക്ക് കത്തുനല്‍കും.
ജില്ലയില്‍ ഡിഡിഇ, ആര്‍ഡിഡി, എഡി, ഡയറ്റ് പ്രിന്‍സിപ്പല്‍, കൈറ്റ് ജില്ലാ ഓഫീസര്‍, എസ്എസ്‌കെ ജില്ലാ കോഡിനേറ്റര്‍, വിദ്യാകിരണം ജില്ലാ കോഡിനേറ്റര്‍ എന്നിവരുടെ നേതൃത്വത്തിലായിരിക്കും സ്‌കൂള്‍ പരിശോധിക്കാനുള്ള സംഘം. ഓരോ സ്‌കൂളും സന്ദര്‍ശിച്ച് മൂന്നാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കേണ്ടതാണ്.
https://www.facebook.com/Malayalivartha