ട്രോളിങ് നിരോധനം അവസാനിക്കുന്നു... 52 ദിവസം നീണ്ടുനിന്ന ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും....

52 ദിവസം നീണ്ടുനിന്ന ട്രോളിങ് നിരോധനമാണ് ഇന്ന് അവസാനിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ കടല്‍മണല്‍ ഖനനവുമായി മുന്നോട്ടുപോകുമെന്നുള്ള ഭീഷണിയും പുറംകടലില്‍ ചരക്കുകപ്പല്‍ മുങ്ങിയപ്പോള്‍ കടലില്‍ ഒഴുകിനടക്കുന്ന കണ്ടെയ്നറുകളില്‍ കുരുങ്ങി ലക്ഷങ്ങളുടെ വല നശിക്കുമോ എന്ന ആശങ്കയുമായാണ് ബോട്ടുടമകള്‍ ഇക്കുറി കടലിലിറക്കുന്നത്.
ട്രോളിങ് നിരോധനം തുടങ്ങിയപ്പോള്‍ നാട്ടില്‍പ്പോയ ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ തിരിച്ചെത്തിത്തുടങ്ങി. ഈ മേഖലയില്‍ ഇപ്പോള്‍ 50 ശതമാനം തൊഴിലാളികളും ഇതരസംസ്ഥാനത്തില്‍നിന്നുള്ളവരാണ്. തിങ്കളാഴ്ച മുതല്‍ തന്നെ ബോട്ടുകള്‍ ഐസ് നിറച്ചും ഇന്ധനങ്ങളും കുടിവെള്ളവും പാചകത്തിനുള്ള സാമഗ്രികളുമെല്ലാം നിറച്ചും വലകയറ്റിയും ഒരുങ്ങിക്കൊണ്ടിരിക്കുകയായിരുന്നു.
ജിപിഎസ് റഡാര്‍ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ അറ്റകുറ്റപ്പണികഴിഞ്ഞ് പിടിപ്പിക്കുകയും ചെയ്തു. തുറമുഖങ്ങളില്‍ ബോട്ടുകള്‍ അടുപ്പിക്കാനായി സഹായിക്കുന്ന തൊഴിലാളികള്‍, ഐസ് ഫാക്ടറി ജീവനക്കാര്‍, പലചരക്കുകടകള്‍, വലനിര്‍മാണ കമ്പനി ജീവനക്കാര്‍, മത്സ്യം തരംതിരിക്കുന്ന തൊഴിലാളികള്‍, കമ്മിഷന്‍ ഏജന്റുമാര്‍, ഡ്രൈവര്‍മാര്‍, പീലിങ് ഷെഡുകളിലെ തൊഴിലാളികള്‍ എന്നിങ്ങനെ തീരദേശം മുഴുവന്‍ ഉണര്‍ന്നിരിക്കുകയാണ്.
https://www.facebook.com/Malayalivartha