കുതിച്ചുയര്‍ന്ന് റബര്‍ വില...

കുതിച്ചുയര്‍ന്ന് റബര്‍ വില. മഴ ശക്തമായതോടെ ടാപ്പിംഗ് നിലച്ചിരിക്കുകയാണ്. ഷീറ്റിന് ക്ഷാമവുമേറിയിരിക്കുകയാണ്. ഇതോടെ ആര്‍.എസ്.എസ് ഫോര്‍ റബര്‍ ബോര്‍ഡ് വില 213 രൂപയിലെത്തി. ചരക്കു ക്ഷാമവും ഡിമാന്‍ഡ് കൂടുതലും കാരണം വ്യാപാരികള്‍ 215 വരെ നല്‍കി ഷീറ്റ് വാങ്ങി. ഒരു മാസത്തിനിടെ 11രൂപയുടെ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്്. എന്നാല്‍, സാധാരണ കര്‍ഷകര്‍ക്ക് വില വര്‍ദ്ധനവിന്റെ പ്രയോജനം ലഭിക്കുന്നില്ല.
2024 ആഗസ്റ്റില്‍ 255 രൂപ വരെ വില ഉയര്‍ന്ന ശേഷം ഒക്ടോബറോടെ 200ന് താഴെയായി. കഴിഞ്ഞ മാര്‍ച്ചിലാണ് 200 തൊട്ടത്. ജൂലായില്‍ 210ല്‍ എത്തി. കാലവര്‍ഷം ശക്തി പ്രാപിക്കുന്നതിനൊപ്പം ഷീറ്റ് വില കുതിക്കുന്നു.
അന്താരാഷ്ട്ര വില ബാങ്കോക്ക് 195 രൂപയാണ്. ആഭ്യന്തരവിലയുമായുള്ള അന്തരം 20 രൂപയെത്തുന്നത് ആദ്യമായാണ്.ചരക്കുക്ഷാമമായതോടെ ഇറക്കുമതി ആവശ്യം ശക്തമായിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha