വടകരയില്‍ നിന്ന് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം പുഴയില്‍

വടകരയില്‍ നിന്ന് കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി. മേമുണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയും വടകര ചാനിയം കടവ് സ്വദേശിയുമായ ആദിഷ് കൃഷ്ണ (17) യുടെ മൃതദേഹമാണ് ചാനിയം കടവ് പുഴയില്‍ നിന്നും കണ്ടെത്തിയത്. ഇക്കഴിഞ്ഞ 28ാം തീയതി രാത്രിയില്‍ വീട്ടില്‍ നിന്ന് ഇറങ്ങിയ കുട്ടിയെ കാണാതാവുകയായിരുന്നു.
29ന് വടകര പൊലീസില്‍ രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണം തുടരുന്നതിനിടെ ഇന്ന് രാവിലെ പുഴയില്‍ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു.
https://www.facebook.com/Malayalivartha