നിമിഷ പ്രിയയെ ജയിലിൽ നിന്നിറക്കും!കാന്തപുരത്തെ കടന്നാക്രമിച്ച് ഇവഞ്ചലിസ്റ്റ് നേതാവ് ഡോ. കെ എ പോൾ രംഗത്ത്

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ചർച്ച നടത്തിയത് താനെന്ന അവകാശവാദവുമായി ഇവഞ്ചലിസ്റ്റ് നേതാവ് ഡോ. കെ എ പോൾ രംഗത്ത്. ജൂലൈ 22 ന് നിമിഷ പ്രിയുയടെ വധശിക്ഷ റദ്ദാക്കാൻ കാരണം കാന്തപുരത്തിന്റെ ഇടപെടൽ ആണോ അല്ലയോ എന്ന ചർച്ച ശക്തമാകുന്നതിനിടെയാണ് അടുത്ത അവകാശ വാദവുമായി ഒരാൾ കൂടെ രംഗത്ത് എത്തിയിരിക്കുന്നത്.
തന്റെ അപേക്ഷയിലാണ് നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചതെന്നാണ് ഡോ. കെ എ പോളിന്റെ അവകാശവാദം. കെ എ പോളിന്റെ പുതിയ വീഡിയോ കാന്തപുരത്തെ വ്യക്തിപരമായി പരാമർശിക്കുന്നതാണ്. നിമിഷ ജയിലിൽ തുടരുകയാണെങ്കിൽ അതിന് കാരണം കാന്തപുരം നടത്തിയ പ്രസ്താവനകളായിരിക്കുമെന്നാണ് പുതിയ വാദം.
അതേ സമയം നിമിഷ പ്രിയയെ രക്ഷപ്പെടുത്താൻ വേണ്ടിയുള്ള ഇടപെടൽ തങ്ങളുടെ ഭാഗത്ത് നിന്ന് നടന്നിട്ടുണ്ടെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് കാന്തപുരം. അതേ സമയം വധശിക്ഷ സംബന്ധിച്ച അവകാശവാദങ്ങൾ നിലവിലെ ശ്രമങ്ങൾക്ക് തിരിച്ചടിയായെന്ന് പറയുന്ന ഇതേ പോൾ തന്നെ ജൂലൈ 22 ന് നിമിഷ പ്രിയുയടെ വധശിക്ഷ റദ്ദാക്കിയെന്നും ഉടനെ ജയിലിൽ നിന്ന് പുറത്തുവിടുമെന്നും പറഞ്ഞ് വീഡിയോ പുറത്തിറക്കിയിരുന്നു. നിമിഷപ്രിയയുടെ ഭർത്താവും മകളും തന്റെ കൂടെത്തന്നെയാണ് ഉള്ളതെന്നും കെഎ പോൾ പുതിയ വീഡിയോയിൽ ആവർത്തിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha