മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ പൊലീസിനെതിരെ പെണ്‍കുട്ടികള്‍

മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ പൊലീസിനെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി കന്യാസ്ത്രീകള്‍ക്കൊപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടികള്‍. ആരും നിര്‍ബന്ധിച്ചില്ലെന്നും ഇറങ്ങിത്തിരിച്ചത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു. പൊലീസ് പറയുന്നത് വ്യാജമാണ്. അകാരണമായി പൊലീസ് ആക്രമിച്ചെന്നും ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പെണ്‍കുട്ടികള്‍ വ്യക്തമാക്കി.
അഞ്ച് വര്‍ഷമായി ക്രിസ്തുമതത്തില്‍ വിശ്വസിക്കുന്നു. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കന്യാസ്ത്രീകള്‍ക്കെതിരെ മൊഴി കൊടുക്കാന്‍ നിര്‍ബന്ധിച്ചു. റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് ആക്രമിച്ചു. കന്യാസ്ത്രീകള്‍ക്ക് നീതി ലഭിക്കണം. ജോലിക്ക് വേണ്ടിയാണ് മാതാപിതാക്കളുടെ സമ്മതത്തോടെ പോയത് പൊലീസ് ഞങ്ങള്‍ പറഞ്ഞത് കേള്‍ക്കാതെയാണ് മതപരിവര്‍ത്തനം ഉള്‍പ്പെടുത്തിയതെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു. മൊഴിയില്‍ പറയാത്ത കാര്യങ്ങള്‍ പൊലീസ് രേഖപ്പെടുത്തിയെന്നും പെണ്‍കുട്ടികള്‍ ആരോപിച്ചു.
https://www.facebook.com/Malayalivartha