ഭര്‍തൃവീട്ടിലെ പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ 23കാരിയുടെ സന്ദേശങ്ങള്‍ നൊമ്പരമാകുന്നു..അടിവയറ്റിൽ ചവിട്ടേറ്റ പാടുകൾ ഉണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്..വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ കുടുംബം കൈമാറിയതായി പോലീസ്..

വിസ്മയ.. ഉത്ര.... വിപഞ്ചിക... അതുല്യ.... സ്ത്രീധന പീഡന മരണങ്ങളുടെ ഇരകളാണ് ഇവരെല്ലാം. പേരുകൾ മാത്രമാണ് മാറുന്നത് , ഈ യുവതികൾ എല്ലാം മരിക്കാൻ തീരുമാനിച്ചതിന് പിന്നിലെ കാരണം ഒന്ന് തന്നെയാണ് . ഇവരെല്ലാം മരിക്കുന്നതിന് മുൻപ് ഭർത്താവിന്റെയും ഭർതൃ വീട്ടുകാരുടെയും എല്ലാം ക്രൂരമായ പീഡനങ്ങൾക്ക് ഇരയാകേണ്ടി വന്നിട്ടുള്ളവരാണ് . വിപഞ്ചികയും അതുല്യയും ഷാര്‍ജയിലാണ് മരിച്ചതെങ്കിലും കേരളത്തിലെ സ്ത്രീധ സംവിധാനമാണ് ഈ മരണത്തിനും കാരണം. ഇപ്പോൾ ഏറ്റവും ഒടുവിലായി നെഞ്ചുലയ്ക്കുന്ന മറ്റൊരു മരണം കൂടെ റിപ്പോർട്ട് ചെയ്യപ്പെടുകയാണ് .
തൃശ്ശൂരിൽ ഭര്‍തൃവീട്ടിലെ പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ 23കാരിയുടെ സന്ദേശങ്ങള്‍ നൊമ്പരമാകുന്നു. ഇരിങ്ങാലക്കുടയിലെ ഭര്‍തൃവീട്ടിലാണ് ഫസീല ജീവനൊടുക്കിയത്.ജൂലൈ 29 നാണ് വീട്ടിലെ മുരിയിൽ ഇവരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവക്കിൽ ഇരിങ്ങാലക്കുട പോലീസ് ഭർത്താവ് നൗഫലിനെയും അമ്മായിയമ്മ റംലയെയും അറസ്റ്റ് ചെയ്തു, ഇരുവരെയും ബുധനാഴ്ച ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.തുടർച്ചയായ ഗാർഹിക പീഡനത്തെ തുടർന്നാണ് ആത്മഹത്യയെന്ന് ആരോപിച്ച് ഫസീലയുടെ കുടുംബം നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. ഭർത്താവും അമ്മായിയമ്മയും ആവർത്തിച്ച് പീഡിപ്പിച്ച സംഭവങ്ങൾ വിവരിക്കുന്ന വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ കുടുംബം കൈമാറിയതായി പോലീസ് പറഞ്ഞു.
മരിക്കുന്നതിന് തൊട്ടുമുന്‍പ് ഫസീല മാതാവ് സെക്കീനയ്ക്ക് വാട്‌സാപ്പില്‍ അയച്ച അവസാന സന്ദേശത്തില്‍, ഭര്‍തൃവീട്ടില്‍ ആ ഇരുപത്തിമൂന്നുകാരി അനുഭവിച്ച പീഡനങ്ങളുടെ ആഴമുണ്ട്.യുവതിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ അടിവയറ്റിൽ ചവിട്ടേറ്റ പാടുകൾ ഉണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്.യുവതി മരിക്കുന്നതിന് മുൻപ് കുടുംബത്തിനയച്ച സന്ദേശം നേരത്തെ പുറത്തുവന്നിരുന്നു. നൗഫലിനും മാതാവിനുമെതിരെ ഗാർഹിക പീഡനം, ആത്മഹത്യാപ്രേരണക്കുറ്റം എന്നിവയടക്കമുളള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഫസീലയും ഭർത്താവും ഭർതൃമാതാവും തമ്മിൽ തർക്കത്തിലേർപ്പെട്ടിരുന്നു.
ഇതിനിടയിലാണ് ഭർത്താവ് യുവതിയെ ഉപദ്രവിച്ചത്. ഇതിൽ മനംനൊന്താണ് യുവതി വീടിന്റെ ടെറസിലെത്തി തൂങ്ങിമരിച്ചത്.ഇതുകണ്ട നൗഫലും മാതാവും ഫസീലയെ അടുത്തുളള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ വിവരം നൗഫൽ ഫസീലയുടെ കുടുംബത്തെ അറിയിച്ചിരുന്നില്ല. തുടർന്ന് യുവതിയുടെ കുടുംബം നൗഫലിനും കുടുംബത്തിനുമെതിരെ പരാതി നൽകുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം യുവതിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
ഭര്‍ത്താവിന്‍റെയും അമ്മയുടെയും പീഡനത്തില്‍ മനംനൊന്ത ഫസീല , സ്വന്തം മാതാവിന് അയച്ച വാട്സാപ്പ് സന്ദേശങ്ങളും പുറത്തുവന്നിരുന്നു. 'ഉമ്മാ, ഞാന്‍ മരിക്കുകയാണ്..ഇല്ലെങ്കില്‍ അവരെന്നെ കൊല്ലു'മെന്നാണ് ഫസീല അയച്ച സന്ദേശത്തില്‍ പറയുന്നത്താന്‍ ഭര്‍ത്താവിന്‍റെ കഴുത്തിന് പിടിച്ചുവെന്ന് ആരോപിച്ചും തന്നെ ഉപദ്രവിച്ചുവെന്നും ഗര്‍ഭിണിയെന്ന് അറിഞ്ഞിട്ടും വയറ്റില്‍ ചവിട്ടിയെന്നും ഫസീല തന്‍റെ ഉമ്മയ്ക്ക് സന്ദേശമയച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha