Widgets Magazine
29
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചരിത്രത്തില്‍ നിന്നൊരേട്.....ആറ്റിങ്ങല്‍ കലാപം

28 JULY 2025 07:37 PM IST
മലയാളി വാര്‍ത്ത

മൂന്ന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അന്നത്തെ വേണാടിന്റെ തലസ്ഥാനമായ ആറ്റിങ്ങലില്‍ നടന്ന ബ്രിട്ടീഷുകാര്‍ക്കെതിരായ രക്തരൂക്ഷിതമായ പോരാട്ടമാണ് ആറ്റിങ്ങല്‍ കലാപമെന്നറിയപ്പെടുന്നത്. ആറ്റിങ്ങല്‍ കേന്ദ്രമായ വേണാടില്‍ 12, 13, 14 നൂറ്റാണ്ടുകളില്‍ ഇവിടുത്തെ കച്ചവടത്തില്‍ പ്രധാന ഇടനിലക്കാരായി നിന്നിരുന്നത് മുസ്‌ലിംകളായിരുന്നു. ഇവര്‍ക്കൊപ്പം ഇടനില കച്ചവടത്തില്‍ ഈഴവരും നിലയുറപ്പിച്ചിരുന്നു. വേണാട്ടില്‍ അന്ന് ശക്തമായ അയിത്താചാരങ്ങളും ജാതി കോയ്മകളും തീണ്ടലും തൊടീലും എല്ലാ കൊടികുത്തിവാഴുന്ന സമയമായിരുന്നെങ്കിലും ഈ പ്രദേശത്തെ വാണിജ്യവ്യാപാര ഏര്‍പ്പാടുകളെയൊന്നും ഇത് ബാധിച്ചിരുന്നില്ല. ആദ്യം അറബികളാണ് ഈ മേഖലയില്‍ വ്യാപാര ബന്ധം നടത്തിയിരുന്ന വിദേശികള്‍. വാസ്‌കോഡി ഗാമയുടെ കേരളത്തിലേക്കുള്ള വരവിനു ശേഷം പോര്‍ച്ചുഗീസുകാരും ഡച്ചുകാരുമെല്ലാം വേണാടുമായി വളരെ വിപുലമായ വ്യാപാര ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. വ്യാപാര മത്സരത്തിന്റെ ഭാഗമായി ഡച്ചുകാരും പോര്‍ച്ചുഗീസുകാരും തമ്മിലുള്ള സംഘട്ടനങ്ങളും സാധാരണമായിരുന്നു.

17ാം നൂറ്റാണ്ടില്‍ വേണാട് ഭരണാധികാരി ഉമയമ്മ റാണിയുടെ ഭരണ കാലത്താണ് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഈ പ്രദേശത്തെത്തുകയും വ്യാപാരം ശക്തമായി തുടങ്ങുകയും ചെയ്തത്. ഉമയമ്മ റാണി നേരിട്ട് ഈസ്റ്റ് ഇന്ത്യാ കമ്പനിയെ ക്ഷണിച്ചതായും ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 1694 ജൂണ്‍ മാസം 29ാം തീയതി ഉമയമ്മ റാണി ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് അഞ്ചുതെങ്ങില്‍ ഒരു കോട്ട കെട്ടാനും കുരുമുളക് ഉള്‍പ്പെടെയുള്ള ഇതര നാണ്യവിളകളുടെ കുത്തക സംഭരണത്തിനും വ്യാപാരത്തിനും അനുമതി നല്‍കുകയും ചെയ്തു.

അഞ്ചുതെങ്ങ് കോട്ടയുടെ അധിപതികളായി നിയമിതരായ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഉദ്യോഗസ്ഥന്‍മാര്‍ തികഞ്ഞ അഴിമതിക്കാരും ജനദ്രോഹികളുമായിരുന്നു. നാട്ടുകാരെ ദ്രോഹിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നത് ഇവര്‍ക്കൊരു വിനോദമായിരുന്നു. ആറ്റിങ്ങല്‍ കലാപത്തിന് സാഹചര്യമൊരുക്കിയ അഞ്ചുതെങ്ങ് കോട്ടയുടെ അധിപന്‍ വില്യം ഗിഫോര്‍ഡ് 1719ലാണ് ചുമതലയേറ്റത്. ഭാര്യ കാതറീന്‍ ഗിഫോര്‍ഡിനോടൊപ്പം ഇവിടെയെത്തിയ അദ്ദേഹം എല്ലാവിധ വഞ്ചനകളും കള്ളത്തരങ്ങളും നടത്തി. കമ്പനിക്ക് വാങ്ങിക്കൂട്ടിയ കുരുമുളകിന്റെ തൂക്കത്തിലും അളവിലും വെട്ടിപ്പ് നടത്തിയിരുന്നത് ഗിഫോര്‍ഡിന്റെ അനുയായിയും പറങ്കിയുമായ ഇഗ്‌നേഷ്യോ മലറിയോസ് എന്നയാളായിരുന്നു. ഇതിനെതിരെ ആറ്റിങ്ങലില്‍ പുതിയൊരു രാഷ്ട്രീയ മുന്നേറ്റത്തിന് വഴിതെളിഞ്ഞു. പീഡിതരായ അവര്‍ണ വിഭാഗക്കാരും മുസ്‌ലിംകളും ഒറ്റക്കെട്ടായി സംഘടിക്കാനും തുടങ്ങി.

ഈ സമയത്ത് അഞ്ചുതെങ്ങ് കോട്ടയുടെ സമീപത്ത് കച്ചവടക്കാരുടെയും മത്സ്യത്തൊഴിലാളികളുടെയും ഹിന്ദു സമുദായത്തില്‍പ്പെട്ട മറ്റ് ചിലരുടെയും മൃതദേഹങ്ങള്‍ വെടികൊണ്ട പാടുകളുമായി കരക്കടിഞ്ഞു. നിരപരാധികളും സാധുക്കളുമായിരുന്ന സാധാരണ ജനത്തിന് നേരേ മദ്യാസക്തിയില്‍ വിനോദമെന്നോണം വെടിവെച്ചു രസിക്കുന്ന ബ്രിട്ടീഷ് നരാധമന്‍മാര്‍ക്ക് നേരേ വിദ്വേഷം ആളിക്കത്തി. ചിറയിന്‍കീഴിലെ പ്രശസ്തമായ ഒരു ക്ഷേത്രത്തിലെ മേല്‍ശാന്തി പൂജാരി ബ്രാഹ്മണനെ ഇംഗ്ലീഷുകാരുടെ കുതിരപ്പട്ടാളം വളയുകയും ബലാത്കാരമായി അഞ്ചുതെങ്ങ് കോട്ടയില്‍ കൊണ്ടുവന്ന് പീഡിപ്പിക്കുകയും ചെയ്തു. ഇത്തരം സംഭവങ്ങള്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ ശക്തമായ ജനരോഷം ആളിപ്പടരാന്‍ ഇടയാക്കി. ഹിന്ദുക്കളും മുസ്‌ലിംകളും അവര്‍ണനെന്നോ സവര്‍ണനെന്നോ വ്യത്യാസമില്ലാതെ തന്നെ ബ്രിട്ടീഷുകാര്‍ക്കെതിരെ സംഘടിക്കാന്‍ നിര്‍ബന്ധിതരായി. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടാന്‍ കുടമണ്‍ പിള്ളയുടെ സഹായം ഇവര്‍ അഭ്യര്‍ഥിക്കുകയും ചെയ്തു.

കുടമണ്‍ പിള്ളക്ക് വലിയൊരു കളരി അന്നുണ്ടായിരുന്നു. വീരമാര്‍ത്താണ്ഡന്റെയും മണമേല്‍ ഗുരുക്കളുടെയും നേതൃത്വത്തില്‍ അതികഠിനമായ പരിശീലനമാണ് അവിടെ നല്‍കിയിരുന്നത്. ഈ കളരിയില്‍ തന്നെ നാട്ടുകാരും അഭ്യാസ മുറകള്‍ സ്വായത്തമാക്കി. രാത്രികാലങ്ങളിലാണ് പരിശീലനം നടന്നിരുന്നത്. ബ്രിട്ടീഷുകാര്‍ക്കെതിരായി ആഞ്ഞടിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു കുടമണ്‍ പിള്ളയും ധീരരായ നാട്ടുകാരും.
റാണിക്ക് എല്ലാവര്‍ഷവും ഇംഗ്ലീഷുകാര്‍ അഞ്ചുതെങ്ങ് കോട്ടയില്‍ നിന്ന് വിലപ്പെട്ട സമ്മാനം കൊടുത്തയയ്ക്കുക പതിവുണ്ടായിരുന്നു. 1721ല്‍ ഇങ്ങനെ സമ്മാനവുമായി കോട്ടയുടെ തലവന്‍ ഗൈഫോര്‍ഡും 140 ഇംഗ്ലീഷുകാരുടെ സംഘവും അഞ്ചുതെങ്ങില്‍ നിന്നും ആറ്റിങ്ങല്‍ കൊട്ടാരത്തിലേക്ക് തിരിച്ചു. കമ്പനി ഉദ്യോഗസ്ഥന്‍മാരും പട്ടാളക്കാരും നാട്ടുകാരുമടക്കം വലിയൊരു സംഘമായിരുന്നു ഇത്. റാണിയെക്കണ്ട് പാരിതോഷികങ്ങളും നല്‍കി സംഘം മടക്കയാത്രക്കായി തിരിച്ചു. ബ്രിട്ടീഷുകാര്‍ക്കെതിരായ കടന്നാക്രമണത്തിന് തയ്യാറായി കുടമണ്‍ പിള്ളയും യോദ്ധാക്കളും നദിയിലും കരയിലുമായിത്തന്നെ ഉണ്ടായിരുന്നു. കുടമണ്‍ പിള്ളയുടെ സൈന്യത്തെ കൂടാതെ മുസ്‌ലിം സൈന്യവും അവിടെ എത്തിയിരുന്നു.

മിന്നല്‍ വേഗത്തില്‍ നടത്തിയ ആക്രമണത്തില്‍ 151 ഇംഗ്ലീഷുകാരും തദ്ദേശീയരായ ആറ് ഇംഗ്ലീഷ് പടയാളികളും മരിച്ചുവീണു. ഗിഫോര്‍ഡും കൂട്ടാളികളും ഒന്നടങ്കം കൊല്ലപ്പെട്ടു. ബ്രിട്ടനിലെ ഈസ്റ്റ് ഇന്ത്യാ കമ്പനിയെ ഞെട്ടിപ്പിക്കുകയും ഭയവിഹ്വലരാക്കുകയും ചെയ്ത സംഭമായിരുന്നു ഇത്. അഞ്ചുതെങ്ങ് കോട്ട പിടിച്ചെടുത്ത നാട്ടുകാര്‍, മാസങ്ങളോളം കോട്ടയുടെ നിയന്ത്രണം കൈയില്‍വച്ചിരുന്നു. മറ്റിടങ്ങളില്‍നിന്നു കൂടുതല്‍ സേനയെത്തിയാണ് അഞ്ചുതെങ്ങ് കോട്ട പിടിച്ചെടുത്തത്. തലശ്ശേരിയില്‍ നിന്നും ഇംഗ്ലീഷ് പട്ടാളം എത്തിയാണ് കലാപത്തെ അടിച്ചമര്‍ത്തിയത്. ഇംഗ്ലീഷ് മേധാവിത്വത്തിനെതിരെ ആദ്യ സമരമായിരുന്നു ഇതെങ്കിലും, കൂടുതല്‍ അധികാരം ഉറപ്പിക്കാനുള്ള കരാറുകള്‍ നേടിയെടുക്കാന്‍ ഈ കലാപം ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് സഹായകമായി എന്നത് കലാപത്തിന്റെ മറുവശമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ ഐതിഹാസിക ഏടാണ് ആറ്റിങ്ങല്‍ കലാപം. കേരളത്തിലെ ആദ്യത്തെ സംഘടിതകലാപം എന്ന പേരിലും ആറ്റിങ്ങല്‍ കലാപത്തിന് പ്രസക്തിയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്കല്‍ ക്വാറിക്ക് സമീപത്ത് 30 അടിയോളം താഴ്ചയില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം  (6 minutes ago)

മരച്ചില്ലയുടെ അടിയില്‍പ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം....  (33 minutes ago)

രണ്ട് പഞ്ചായത്തുകളിലെ സ്‌കൂള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ച്  (42 minutes ago)

നാളെയാണ് നിറപുത്തരി...  (1 hour ago)

ഓപ്പറേഷന്‍ മഹാദേവ്; ഭീകരരുടെ തിരിച്ചറിയല്‍ പൂര്‍ത്തിയായി  (6 hours ago)

നടന്‍ നിവിന്‍ പോളിയുടെ പരാതിയില്‍ നിര്‍മാതാവ് ഷംനാസിനെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തു  (6 hours ago)

എഡിജിപി എംആര്‍ അജിത് കുമാര്‍ ഇനി എക്‌സൈസ് കമ്മീഷണര്‍  (6 hours ago)

ചേര്‍ത്തലയില്‍ ആള്‍ താമസമില്ലാത്ത വീടിനു സമീപം ശരീര അവശിഷ്ടങ്ങള്‍  (6 hours ago)

ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ഇന്ന് അവധി  (7 hours ago)

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയേക്കുമെന്ന് കാന്തപുരത്തിന്റെ ഓഫീസ്  (7 hours ago)

കൂടത്തായി കൊലപാതക പരമ്പര : റോയ് തോമസ് മരിച്ചത് സയനൈഡ് ഉള്ളില്‍ച്ചെന്ന് മൊഴി നല്‍കി ഫോറന്‍സിക് സര്‍ജന്‍  (7 hours ago)

വടക്കഞ്ചേരിയില്‍ യുവതിയെ ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍തൃമാതാവും അറസ്റ്റില്‍  (7 hours ago)

ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷയ്ക്ക് പുതിയ തീയതി നിശ്ചയിക്കണമെന്ന് തലാലിന്റെ സഹോദരന്‍  (8 hours ago)

ഭര്‍ത്താവിനെ കബളിപ്പിച്ച് വധു സ്വര്‍ണവും പണവും കൈക്കലാക്കി മുങ്ങി  (8 hours ago)

ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അതുല്യയുടെ ഫോറെന്‍സിക് ഫലം പുറത്ത്  (9 hours ago)

Malayali Vartha Recommends